മെൽബൺ: മനസ്സിൽ പ്രണയം നിറയുമ്പോഴും കളിക്കളത്തിൽ വിജയമാണ് പ്രധാനമാണെന്ന് മനസ്സിൽ ഉരുവിട്ട് നേർക്കുനേർ ഏറ്റുമുട്ടാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ സ്വവർഗ ദമ്പതികളായ മരിസെയ്ൻ കാപ്പും ഡെയ്ൻ വാൻ നീകർക്കും. ശനിയാഴ്ച നടക്കുന്ന വനിതകളുടെ ബിഗ് ബാഷ് ലീഗ് ഫൈനലിൽ മരിസെയ്ന്റെ പെർത്ത് സ്കോച്ചേഴ്സ് ടീമും ഡെയ്ന്റെ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് ടീമും മത്സരിക്കും. ഈ സീസണിൽ ഇതു മൂന്നാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. മുമ്പ് രണ്ടു തവണയും ഡെയ്നെ പുറത്താക്കിയത് മരിസെയ്നാണ്. ഫൈനലിലും ഇത് ആവർത്തിച്ച് ഹാട്രിക്കിനുള്ള ഒരുക്കത്തിലാണ് മരിസെയ്ൻ 2018ലായിരുന്നു വിവാഹം. ആ സമയത്ത് ഇരുവരും സിഡ്നി സിക്സേഴ്സിന്റെ താരങ്ങളായിരുന്നു.
ഈ സീസണിൽ രണ്ടു തവണ ഡെയ്നെ ഞാൻ പുറത്താക്കി. എന്നാൽ ഇത്തവണ കുറച്ച് ഭയമുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ആളുകൾ പരിഹസിക്കുന്നത് മൂലം ഓരോ തവണ പുറത്താക്കുമ്പോഴും അവൾക്ക് എന്നോട് ദേഷ്യമാണ്.
മരിസെയ്ൻ കാപ്പ്
മരിസെയ്ന്റെ ബൗളിംഗ് ശൈലി 12 വർഷമായി എനിക്കറിയാം.ചില സമയത്ത് അവളുടെ പന്തുകൾ അളക്കാൻ ബുദ്ധിമുട്ടാണ്
ഡെയ്ൻ വാൻ നീകർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |