ദുബായ് : യു.എ.ഇ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ദുബായിലെത്തുന്ന എല്ലാ യാത്രക്കാർക്കും സൗജന്യ എക്സ്പോ ടിക്കറ്റ് നൽകാൻ തീരുമാനം. വിനോദ സഞ്ചാരികൾ, പൗരന്മാർ, താമസക്കാർ ഉൾപ്പെടെ ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും സൗജന്യ ലോക എക്സ്പോ 2020 ടിക്കറ്റുകൾ ലഭിക്കും. ബൂധനാഴ്ച മുതൽ ആരംഭിച്ച ഇളവ് രണ്ടാഴ്ചത്തേക്ക് തുടരുന്നതായിരിക്കും. ദുബായ് കൗൺസിൽ ഫോർ ബോർഡർ ക്രോസിംഗ് പോയിന്റ്സ് സെക്യൂരിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫേഴ്സും സംയുക്തമായാണ് തീരുമാനമെടുത്തത്. മനസുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു' എന്ന സന്ദേശവുമായി 192 രാജ്യങ്ങൾ പങ്കെടുക്കുന്ന മെഗാ എക്സ്പോ സൗജന്യമായി കാണാനാണ് ഇതോടെ യാത്രക്കാർക്ക് അവസരം ഒരുങ്ങുന്നത്. 2020 ഒക്ടോബറിൽ ആരംഭിക്കേണ്ടിയിരുന്ന എക്സ്പോയാണ് കൊവിഡ് കാരണം ഒരു വർഷത്തിന് ശേഷം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |