വാഷിംഗ്ടൺ : കൊവിഡിനെ പ്രതിരോധിക്കാൻ മരുന്നുകളും വാക്സിനുകളും വികസിപ്പിക്കുന്ന തിരക്കിലാണ് ഗവേഷകർ. ഇപ്പോഴിതാ കൊവിഡ് വ്യാപനത്തെ തടയാൻ കഴിയുന്ന ച്യൂയിങ്ഗം വികസിപ്പിച്ചിരിക്കുകയാണ് യു.എസ് ഗവേഷകർ. കൊവിഡ് വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉപയോഗിച്ചാണ് ഈചൂയിങ്ഗം നിർമ്മിച്ചിട്ടുള്ളത്. ഇത് ഉമിനീരിലെ വൈറസിന്റെ എണ്ണം കുറയ്ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുന്നുവെന്ന് ഗവേഷകർ അവകാശപ്പെടുന്നു. വെറസ് പകരുന്നത് ഉമിനീർ ഗ്രന്ഥികളിൽ വച്ചാണെന്നും ഈ ച്യൂയിങ്ഗം കഴിക്കുമ്പോൾ വൈറസുകൾ ഉമിനീരിൽ വച്ചു തന്നെ നിർവീര്യമാക്കപ്പെടുന്നു. ഈ ചൂയിങ്ഗം ഫലപ്രദവും സുരക്ഷിതവുമാണെന്നും കൊവിഡ് ചികിത്സാ രംഗത്തെ ഏറ്റവും ചെലവുകുറഞ്ഞ പ്രതിരോധ മരുന്നായിരിക്കും ഇതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ യു.എസിലെ പെൻസിൽവാനിയ സർവകലാശാലയിലെ ഹെന്റി ഡാനിയേൽ പറഞ്ഞു. ഇതു സംബന്ധിച്ച പഠനം മോളികുലാർ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. കൊവിഡ് രോഗികളെ പരിചരിക്കുവന്നവരെ രോ ബാധയിൽ നിന്ന് രക്ഷിക്കാനും ച്യൂയിങ്ഗം ഉപയോഗിക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ച്യൂയിംങ്ഗം ഉപയോഗിച്ച് കൊവിഡ് രോഗികളിൽ പരീക്ഷണം നടത്താനുളള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകർ.
ആൻജിയോടെൻസിൻ എന്ന ഹോർമോണുകൾ രൂപാന്തരപ്പെടുത്തുന്ന എൻസൈം പ്രോട്ടീനുകൾക്ക് വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഗവേഷകർ തെളിയിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്തിയതിലൂടെയാണ് കൊവിഡ് വൈറസുകളെ പ്രതിരോധിക്കാൻ കഴിയുന്ന ചൂയിങ്ഗം വികസിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |