ആംസ്റ്റർഡാം : കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവുമായി നെതർലൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ അണിനിരന്നത് ആയിരക്കണക്കിന് പേർ. പ്രതിഷേധത്തിനിടെ ആക്രമണം, ആയുധ കൈവശംവയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരിൽ ഭൂരിഭാഗം പേർക്കും മാസ്കില്ലായിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ തയാറാകാതെ വന്നതോടെ പൊലീസ് ഉദ്യോഗസ്ഥർക്ക് ബലംപ്രയോഗിക്കേണ്ടി വന്നു. ഇതിനിടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. ഒമിക്രോൺ പശ്ചാത്തലത്തിൽ ക്രിസ്മസ് സീസണിന് മുന്നേ നെതർലൻഡ്സിൽ ലോക്ക്ഡൗൺ തുടങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |