ന്യൂഡൽഹി: പോളണ്ട് അതിർത്തി വഴി യുക്രെയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാർ തിരക്കേറിയ ഷെഹ്നി - മേദേക്ക അതിർത്തി ഒഴിവാക്കി മറ്റ് മേഖലകളിലേക്ക് നീങ്ങണമെന്ന് വാർസോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ലിവിവ്, ടെർനോപിൽ അടക്കം പടിഞ്ഞാറൻ മേഖലയിലള്ള ഇന്ത്യക്കാർ എത്രയും പെട്ടെന്ന് ബുഡോമിയേഴ്സ് അതിർത്തിയിലെ ചെക്ക് പോയിന്റിലേക്ക് നീങ്ങണം. ഇവിടെ നിന്ന് പെട്ടെന്ന് പോളണ്ടിലേക്ക് കടക്കാം. ഹംഗറി, റൊമേനിയ അതിർത്തി വഴി കടക്കാനും ശ്രമിക്കാം.
മേദേക്ക, ബുഡോമിയേഴ്സ് അതിർത്തി ചെക്ക് പോയിന്റുകളിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുണ്ട്. ഇന്ത്യൻ അധികൃതർ ഇല്ലാത്ത അതിർത്തികളിലെത്തിയവർ പോളണ്ടിലെ സെസോവിലുള്ള ഹോട്ടൽ പ്രസിഡൻകി ഉൽ പോദ്വിസ്ലോഷെ 48ൽ എത്തണം. താമസ സൗകര്യവും ഒാപ്പറേഷൻ ഗംഗ വിമാനങ്ങളിൽ കയറാനുള്ള ഏർപ്പാടും ഒരുക്കിയിട്ടുണ്ട്. ഹോട്ടലിലേക്ക് വരുന്ന പണമില്ലാത്ത വിദ്യാർത്ഥികളുടെ യാത്രാ ചെലവ് എംബസി വഹിക്കുമെന്നും അറിയിപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |