പ്രേഗ് : റഷ്യൻ അധിനിവേശത്തിനിടെ യുക്രെയിനോടുള്ള ഐക്യദാർഢ്യം പ്രകടമാക്കി ചെക്ക് റിപ്പബ്ലിക്കൻ മൃഗശാല. മാർച്ച് 4ന് ഡിവർക്രാലവെ മൃഗശാലയിൽ പിറന്ന അപൂർവ കാണ്ടാമൃഗ കുഞ്ഞിന് യുക്രെയിന്റെ തലസ്ഥാനമായ ' കീവ് " എന്ന പേരാണ് അധികൃതർ നൽകിയത്. കീവും അമ്മ ഇവയും സുഖമായിരിക്കുന്നുവെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
വംശനാശ ഭീഷണി നേരിടുന്ന ഈസ്റ്റേൺ ബ്ലാക്ക് റൈനോയാണ് കീവ്. ലോകത്ത് വനാന്തരങ്ങളിൽ ഏകദേശം 800ഓളം ഈസ്റ്റേൺ ബ്ലാക്ക് റൈനോകൾ മാത്രമാണ് ഇന്നുള്ളത്. 50 കിലോയോളം ഭാരമുണ്ട് കീവിന്. നിലവിൽ 14 ഈസ്റ്റേൺ ബ്ലാക്ക് റൈനോകളുള്ള ഡിവർക്രാലവെ മൃഗശാല 1971ലാണ് തുറന്നത്.
അന്ന് മുതൽ 47 ഈസ്റ്റേൺ ബ്ലാക്ക് റൈനോകൾ ഇവിടെ പിറവിയെടുത്തു. ഇതിൽ 9 എണ്ണത്തെ ടാൻസാനിയൻ, റുവാണ്ടൻ വനാന്തരങ്ങളിൽ സ്വതന്ത്രമാക്കിയിരുന്നു. കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള മൃഗശാലകളിലായി വെറും മൂന്ന് ഈസ്റ്റേൺ ബ്ലാക്ക് റൈനോകൾ മാത്രമാണ് പിറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |