സാൻ ഹൊസെ : മദ്ധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റീക്കയിൽ എമർജൻസി ലാൻഡിംഗിനിടെ റൺവെയിൽ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി പിളർന്നു. തലസ്ഥാനമായ സാൻ ഹൊസെയിലെ ജുവാൻ സാന്റാമരിയ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് ഡി.എച്ച്.എല്ലിന്റെ ബോയിംഗ് 757 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും കോ പൈലറ്റും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഗ്വാട്ടിമാല സിറ്റിയിലേക്ക് പുറപ്പെട്ട വിമാനം ഹൈഡ്രോളിക് സിസ്റ്റം തകരാറിനെ തുടർന്ന് തിരിച്ചിറക്കവെയാണ് അപകടം.
ലാൻഡിംഗിനിടെ റൺവെയിൽ നിന്ന് തെന്നിമാറിയ വിമാനം കറങ്ങി വാൽ ഭാഗം വേർപെടുകയായിരുന്നു. അപടകത്തിന് പിന്നാലെ റൺവെ അടച്ചിരുന്നെങ്കിലും വൈകിട്ടോടെ തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |