SignIn
Kerala Kaumudi Online
Thursday, 19 September 2024 4.26 AM IST

യു.കെയിൽ രണ്ടാം തവണയും മേയറായി ഇന്ത്യക്കാരൻ

Increase Font Size Decrease Font Size Print Page
london

ലണ്ടൻ : യു.കെയിലെ ലണ്ടൻ ബറോ ഒഫ് സതർകിന്റെ മേയറായി രണ്ടാം തവണയും ഇന്ത്യൻ വംശജനായ ബിസിനസുകാരൻ സുനിൽ ചോപ്രയെ തിരഞ്ഞെടുത്തു. മദ്ധ്യലണ്ടനിലെ സതർക് കത്തീഡ്രലിൽ വച്ച് ഡൽഹി സ്വദേശിയായ ഇദ്ദേഹം ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

2014 - 2015 കാലയളവിൽ ഇവിടുത്തെ മേയറായിരുന്ന ലേബർ പാർട്ടി നേതാവായ സുനിൽ ഇതിന് മുന്നേ മൂന്ന് തവണ ഡെപ്യൂട്ടി മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1972ൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജ് ഒഫ് വൊക്കേഷണൽ സ്റ്റഡീസിലെ ആദ്യ പ്രസിഡന്റായ സുനിൽ പിന്നീട് യൂണിവേഴ്സിറ്റിയിലെ സുപ്രിം കൗൺസിലറായി. ന്യൂഡൽഹിയിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഒഫ് ഇന്ത്യ അദ്ധ്യക്ഷനായിരുന്നു നിയമ ബിരുദധാരിയായ സുനിൽ.

1979ൽ യു.കെയിലെത്തിയ ഇദ്ദേഹം റീട്ടെയിൽ എന്റർപ്രൈസ് ഷോപ്പ് തുടങ്ങുകയും അത് പിന്നീട് കുട്ടികളുടെ വസ്ത്രങ്ങൾ, ബേബി പ്രോഡക്ട്സ് എന്നിവയുടെ മൊത്തവ്യാപര ശൃംഖലയായി വളരുകയുമായിരുന്നു. സതർക് ഹിന്ദു സെന്റർ എന്ന സംഘടനയുടെ സഹസ്ഥാപകൻ കൂടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.