SignIn
Kerala Kaumudi Online
Thursday, 19 September 2024 4.41 AM IST

ശ്രീലങ്ക : പ്രധാനമന്ത്രി റനിലിന് ധനമന്ത്രാലയത്തിന്റെ ചുമതല

Increase Font Size Decrease Font Size Print Page
sri-lanka

കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് ധനകാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി പ്രസിഡന്റ് ഗോതബയ രാജപക്സ. മുൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സ രാജി വച്ച ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി ധനകാര്യ വകുപ്പ് തലവനില്ലാതെ ഒഴിഞ്ഞുകിടന്നത് സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

ധനകാര്യ വകുപ്പ് ഗോതബയയുടെ പാർട്ടിക്ക് നൽകാൻ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ ധനകാര്യ വകുപ്പ് തനിക്ക് തന്നെ നൽകണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടതോടെ അദ്ദേഹത്തിന് തന്നെ ചുമതല കൈമാറുകയായിരുന്നു. ആറാഴ്ചയ്ക്കുള്ളിൽ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് വിക്രമസിംഗെ പറഞ്ഞു.

അതേ സമയം,​ പുതിയ സാമ്പത്തിക നയം രൂപീകരിക്കുന്നതു വരെ ശ്രീലങ്കയ്ക്ക് ധനസഹായം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ലോകബാങ്ക് വ്യക്തമാക്കി. അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ഐ.എം.എഫുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായും നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ തുടരുമെന്നും ലോകബാങ്ക് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.