വാഷിംഗ്ടൺ : യു.എസിലെ അലബാമയിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ബിർമിംഗ്ഹാമിലെ വെസ്റ്റാവിയ ഹിൽസിലെ സെന്റ് സ്റ്റീഫൻസ് എപ്പിസ്കോപ്പൽ ചർച്ചിൽ പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ട് 6.22ഓടെയാണ് സംഭവം. അക്രമിയെ പൊലീസ് പിടികൂടി. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തോക്ക് നിയന്ത്രണത്തിനുള്ള നടപടികൾ ആരംഭിക്കാൻ യു.എസ് ഭരണകൂടം തയ്യാറാകുന്നതിനിടെയാണ് വീണ്ടും വെടിവയ്പുകൾ തുടരുന്നത്. കഴിഞ്ഞയാഴ്ച മേരിലാൻഡിൽ 23കാരൻ സഹപ്രവർത്തകരായ മൂന്ന് പേരെ വെടിവച്ചുകൊന്നിരുന്നു. മേയ് അവസാനം മുതൽ ടെക്സസ്, ഫിലാഡെൽഫിയ, ഒക്ലഹോമ, വിസ്കോൻസിൻ, അയോവ, ന്യൂ ഓർലീൻസ് തുടങ്ങിയ ഇടങ്ങളിലായി നടന്ന വിവിധ കൂട്ടവെടിവയ്പുകളിൽ 19 കുട്ടികളടക്കം ഏകദേശം 32 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |