ബീജിംഗ് : ചൈനയിലെ ഷാങ്ങ്ഹായിയിൽ കെമിക്കൽ പ്ലാന്റിൽ വൻ തീപിടിത്തം. ഒരാൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെയാണ് ജിൻഷൻ നഗരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ റിഫൈനിംഗ് ആൻഡ് പെട്രോകെമിക്കൽ പ്ലാന്റുകളിലൊന്നിൽ തീപിടിത്തമുണ്ടായത്. പ്ലാന്റിലെ എഥിലീൻ ഗ്ലൈക്കോൾ സംവിധാനത്തെ ബാധിച്ച തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സിനോപെക് കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണ് പ്ലാന്റ്. പ്ലാന്റിന്റെ 6 കിലോമീറ്റർ അകലെയുള്ള താമസക്കാർ വരെ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമായെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |