കൊളംബോ : ഇന്ധന പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പെട്രോൾ പമ്പിന് മുന്നിൽ ക്യൂ നിന്ന് തളർന്നവർക്ക് മുന്നിലേക്ക് ചായയും ബണ്ണുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം റോഷൻ മഹാനാമ. കൊളംബോയിലെ വാർഡ് പ്ലേസിനും വിജേരാമ മാവതയ്ക്കും സമീപത്തുള്ള പെട്രോൾ പമ്പിന് മുന്നിൽ ക്യൂ നിന്നവർക്കാണ് റോഷൻ ലഘുഭക്ഷണം വിതരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ ഇദ്ദേഹം ട്വിറ്ററിൽ പങ്കിവച്ചിരുന്നു. നീണ്ട ക്യൂവിൽ നിൽക്കുന്നതിനിടെ പലർക്കും ശാരീരിക അസ്വസ്ഥകൾ തോന്നാറുണ്ട്. രാജ്യത്ത് ഇന്ധത്തിനായി വരിനിൽക്കുന്നവർക്കിടെ സംഘർഷവും തർക്കവും പതിവായി മാറിയിട്ടുണ്ട്. മാർച്ചിൽ മണിക്കൂറുകളോളം ഇന്ധത്തിനായി ക്യൂവിൽ നിൽക്കുന്നതിനിടെ ചിലർ മരണപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |