മോസ്കോ : പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സ്വാർത്ഥ നടപടികൾ നേരിടാൻ സഹകരിക്കണമെന്ന് ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതിനിടെയാണ് പുട്ടിന്റെ പരാമർശം.
' സത്യസന്ധവും പരസ്പര പ്രയോജനകരവുമായ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ചില രാജ്യങ്ങളുടെ തെറ്റായ സ്വാർത്ഥ നടപടികൾ കാരണം ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികൾ തേടാൻ നമുക്ക് സാധിക്കൂ "- ഇന്നലെ വെർച്വലായി നടന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ പുട്ടിൻ പറഞ്ഞു.
സ്വതന്ത്ര നയം പിന്തുടരാൻ ശ്രമിക്കുന്ന നിരവധി ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പിന്തുണ ബ്രിക്സിന് പ്രതീക്ഷിക്കാമെന്നും പുട്ടിൻ കൂട്ടിച്ചേർത്തു. ഇന്ന് അന്താരാഷ്ട്ര സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ സങ്കീർണമാണെന്നും ഈ അവസരത്തിൽ നാം ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും പുട്ടിൻ ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |