ലണ്ടൻ : ബ്രിട്ടണിൽ ബോറിസ് ജോൺസന് പകരമുള്ള പുതിയ പ്രധാനമന്ത്രിയെ സെപ്റ്റംബർ 5ന് പ്രഖ്യാപിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. നോമിനേഷൻ സമർപ്പിക്കാനുള്ള പ്രക്രിയ ഇന്നലെ ആരംഭിച്ചു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 10.30 വരെയായിരുന്നു നോമിനേഷൻ സമർപ്പിക്കാനുള്ള സമയപരിധി. യു.കെ സമയം ഇന്നും നാളെയുമായി ആദ്യ ഘട്ട വോട്ടെടുപ്പ് പാർട്ടിയ്ക്കുള്ളിൽ നടക്കും. ആദ്യ റൗണ്ട് വോട്ടിംഗിന് യോഗ്യത നേടാൻ 20 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനക് ആദ്യ റൗണ്ടിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. വിദേശകാര്യ മന്ത്രി ലിസ് ട്രസ്, ട്രേഡ് പോളിസി മന്ത്രി പെന്നി മർഡോന്റ്, അറ്റോണി ജനറൽ സ്യൂവെല്ല ബ്രേവർമാൻ തുടങ്ങിയവരും ഇന്നലെ 20 എം.പിമാരുടെ പിന്തുണയോടെ നാമനിർദ്ദേശം സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |