കാബൂൾ : അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾ രാജ്യത്തിന് പുറത്ത് പോയി പഠിക്കുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തിയെന്ന് റിപ്പോർട്ട്. അതേ സമയം, ആൺകുട്ടികൾ വിദേശത്ത് പോയി പഠിക്കുന്നതിന് വിലക്കില്ല.
കഴിഞ്ഞ വർഷം അധികാരത്തിലെത്തിയതിന് ശേഷം അഫ്ഗാൻ സ്ത്രീകൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങളാണ് താലിബാൻ ഏർപ്പെടുത്തിയത്. വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ മേഖലയിലും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. ഖത്തർ, കസഖ്സ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് അഫ്ഗാൻ വിദ്യാർത്ഥികൾക്ക് അടുത്തിടെ വിസ അനുവദിച്ചിരുന്നു.
ഇതിൽ ആൺകുട്ടികൾക്ക് മാത്രമാണ് പോകാൻ അനുമതി നൽകിയതെന്നാണ് വിവരം. അഫ്ഗാനിലെ മാദ്ധ്യമ മേഖലയിലെ 80 ശതമാനം വനിതകൾക്കും ജോലി നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. സർക്കാർ ജോലികളിൽ സ്ത്രീകളെ മാറ്റി പുരുഷൻമാരെ നിയമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |