SignIn
Kerala Kaumudi Online
Thursday, 19 September 2024 6.41 AM IST

മരണ താഴ്‌വരയായി ഗ്രാൻഡ് കാന്യൻ

Increase Font Size Decrease Font Size Print Page
grand-canyon

ന്യൂയോർക്ക് : യു.എസിൽ അരിസോണയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിൽ ഹൈക്കിംഗിനെത്തിയ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. പാർക്കിൽ ഈ വർഷം മരിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണിവർ. അരിസോണ സ്വദേശിനിയായ ഡെൽഫിൻ മാർട്ടിനെസ് ( 59 ) ആണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

കൊളറാഡോ നദിയ്ക്ക് സമീപം തണ്ടർ റിവർ ട്രെയിലിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഹൈക്കിംഗ് സംഘത്തിൽ നിന്ന് ഇവർ വഴിതെറ്റി സഞ്ചരിക്കുകയായിരുന്നു. ഇവരെ കണ്ടെത്താൻ സംഘത്തിലുള്ളവർ ശ്രമിച്ചെങ്കിലും വിഫലമായി. അന്നേ ദിവസം ഗ്രാൻഡ് കാന്യന്റെ ചില ഭാഗങ്ങളിൽ 100 ഡിഗ്രി ഫാരൻഹീറ്റ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. അതിനാൽ കഠിനമായ ചൂടാകാം മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ചൂട് കൂടിയ സമയങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഗ്രാൻഡ് കാന്യന്റെ ഇന്നർ കാന്യൻ മേഖലകളിൽ ഹൈക്കിംഗ് ഒഴിവാക്കണമെന്ന് പാർക്കിലെ റേഞ്ചർമാർ നിർദ്ദേശം നൽകാറുണ്ട്.

ജൂണിൽ ഒരു കനേഡിയൻ വനിതയെ ബ്രൈറ്റ് ഏഞ്ചൽ ട്രെയിലിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. നേരത്തെ ഗ്രാൻഡ് കാന്യനിൽ രണ്ട് പേർ ചെങ്കുത്തായ മലയിടുക്കിൽ നിന്ന് വീണും ഒരാൾ നദിയിൽ മുങ്ങിയും മരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.