ബീജിംഗ് : ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 17 യുദ്ധവിമാനങ്ങൾ തായ്വാൻ കടലിടുക്കിലെ വിഭജന രേഖ മറികടന്ന് വീണ്ടും പ്രകോപനം സൃഷ്ടിച്ചതായി തായ്വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തായ്വാന് സമീപത്തെ കടൽ, വ്യോമ അതിർത്തികൾക്ക് സമീപം നടക്കുന്ന സ്ഥിരം നുഴഞ്ഞുകയറ്റങ്ങൾക്ക് പുറമേയാണിത്. അടുത്തിടെ തായ്വാന് ചുറ്റും സൈനികാഭ്യാസങ്ങൾ നടത്തിയ ചൈന തുടർച്ചയായി അതിർത്തി കടന്ന് പ്രകോപനം സൃഷ്ടിക്കുന്നത് ആശങ്കാജനകമാണെന്ന് തായ്വാൻ പ്രതികരിച്ചു.
യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി കഴിഞ്ഞ മാസം തായ്വാൻ സന്ദർശിച്ചതോടെയാണ് ചൈന പ്രകോപനം ആരംഭിച്ചത്. വ്യോമപരിധി ലംഘിച്ച ചൈനയുടേതെന്ന് കരുതുന്ന അജ്ഞാത ഡ്രോൺ ഈ മാസം ആദ്യം തായ്വാൻ വെടിവച്ച് വീഴ്ത്തിയിരുന്നു. ഓഗസ്റ്റ് മാസത്തിൽ മാത്രം 440 ചൈനീസ് വിമാനങ്ങളാണ് തായ്വാന്റെ അതിർത്തി കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |