കീവ്: മോസ്കോയും കൈവും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നകിനിടെ യുക്രെയിൻ ജനതയ്ക്കു നേരെ റഷ്യ 400ഓളം ഇറാനിയൻ കാമികസെ ഡ്രോണുകൾ ഉപയോഗിച്ചതായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി. ഇറാനിയൻ നിർമ്മിത ഷഹെദ് -136 കാമികസെ ഡ്രോണുകൾ ഒന്നിലധികം സ്ഫോടനങ്ങളിൽ ഉപയോഗിച്ചതായും സാധാരണ ജനങ്ങൾക്കുമേൽ പ്രയോഗിച്ചതായും സെലൻസ്കി പറഞ്ഞു. ഒക്ടോബർ 17ന് 43 ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ക്രൂരമായ ആക്രമണം തുടങ്ങിവയ്ക്കുകയും പിന്നീട് മോസ്കോയുടെ സൈന്യം 28 ഡ്രോണുകൾ ഉപയോഗിച്ച് കീവിൽ ആക്രമണം നടത്തുകയും ചെയ്തു. കീവിൽ നടത്തിയ ആക്രമണത്തിൽ അന്ന് അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |