മോസ്കോ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ വീണ്ടും ഇന്ത്യക്കാരെ വാനോളം പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. വളരെ പ്രാഗത്ഭ്യവും ലക്ഷ്യബോധവുമുള്ള ഇന്ത്യക്കാർ തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിൽ മികച്ച ഫലങ്ങൾ കൈവരിക്കാൻ സഹായിക്കുവെന്ന് പുട്ടിൻ പറഞ്ഞു. വെള്ളിയാഴ്ച മോസ്കോയിൽ ദേശീയ ഏകതാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയ്ക്കിടെയാണ് പുട്ടിന്റെ പരാമർശം. ഇന്ത്യയ്ക്ക് ഭാവിയിൽ അതിന്റെ വികസന കാര്യങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നതിൽ സംശയമില്ലെന്നും പുട്ടിൻ പറഞ്ഞു. നാളെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മോസ്കോ സന്ദർശിക്കാനിരിക്കെയാണ് പുട്ടിന്റെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |