വാഷിംഗ്ടൺ: യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലും സെനറ്റിലും വോട്ടെണ്ണൽ തുടരുന്നു. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റിക് പാർട്ടി 48, റിപ്പബ്ലിക്കൻ പാർട്ടി 49 എന്ന നിലയിലാണ്. അരിസോണ, നെവാഡ, ജോർജിയ സീറ്റുകളുടെ ഫലമാണ് വ്യക്തമാകാനുള്ളത്.
ഈ മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം നേടിയാൽ ഡെമോക്രാറ്റുകൾക്ക് സെനറ്റിൽ ഭൂരിപക്ഷം നേടാം. എന്നാൽ, ജോർജിയയിൽ ഡിസംബർ 6ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ ഫലം അത് കഴിഞ്ഞേ വ്യക്തമാകൂ. അതേസമയം, ജനപ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻമാർ ഭൂരിപക്ഷത്തോട് അടുക്കുകയാണ്. 435 അംഗ സഭയിലെ 211 സീറ്റുകൾ റിപ്പബ്ലിക്കൻമാർ ഉറപ്പിച്ചു. 218 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഡെമോക്രാറ്റുകൾക്ക് ഇതുവരെ 198 സീറ്റുകൾ ലഭിച്ചു. മെയിൽ വോട്ടുകൾ എണ്ണുന്നതിനാലാണ് ഫലം വൈകുന്നത്. ഫലം പൂർണമാകാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |