കാബൂൾ : അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം വിലക്കിയ താലിബാന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കാബൂളിൽ പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ച് സ്ത്രീകൾ അറസ്റ്റിലായി. മൂന്ന് മാദ്ധ്യമ പ്രവർത്തകരും അറസ്റ്റിലായി. തഖർ പ്രവിശ്യയിലും പ്രതിഷേധങ്ങൾ അരങ്ങേറി. കാബൂളിലെ തെരുവുകളിൽ ബാനറുകളേന്തി മുദ്രാവാക്യങ്ങളുമായി രണ്ട് ഡസനോളം സ്ത്രീകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇവർ ആദ്യം കാബൂൾ യൂണിവേഴ്സിറ്റിയ്ക്ക് മുന്നിലാണ് പ്രതിഷേധം നടത്താൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, താലിബാൻ ഇവിടെ ശക്തമായ സുരക്ഷാ വിന്യാസം നടത്തി. താലിബാന്റെ വനിതാ സുരക്ഷാ ഓഫീസർമാർ തങ്ങളെ മർദ്ദിച്ചെന്ന് ചില പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധങ്ങൾക്കിടെ നിരവധി സ്ത്രീകൾ അറസ്റ്റിലായെന്നും ആരോപണമുണ്ട്. രാജ്യത്തെ ഭൂരിഭാഗം സെക്കൻഡറി സ്കൂളുകളിലും നേരത്തെ പെൺകുട്ടികളെ വിലക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |