ബീജിംഗ് : കൊവിഡ് കേസുകൾ കുതിച്ചുയരുന്നെന്ന റിപ്പോർട്ടുകൾക്കിടെ ചൈനീസ് നഗരങ്ങളിൽ പനിക്കുള്ള മരുന്ന് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നു. നിലവിൽ രാജ്യത്ത് മരുന്നുകൾക്ക് ക്ഷാമമുണ്ട്. ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് ഉത്പാദനം വർദ്ധിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഡോൺഗുവാൻ നഗരത്തിൽ 100,000 ഐബ്യൂപ്രോഫൻ ഗുളികകൾ സർക്കാർ ഡ്രഗ് സ്റ്റോറുകളിലൂടെ ഈ ആഴ്ച സൗജന്യമായി വിതരണം ചെയ്യുമെന്ന് അറിയിച്ചു. കൊവിഡിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ ഡിസംബർ 17 മുതൽ ദിവസവും 30 ലക്ഷം ഐബ്യൂപ്രോഫൻ ഗുളികകളാണ് ആരോഗ്യ കേന്ദ്രങ്ങളിലും ഫാർമസികളിലും വിതരണം ചെയ്യുന്നത്. ഹൈനാനിൽ സൗജന്യമരുന്നുകളുടെ വിതരണത്തിന് 18 ഫാർമസികൾ സജ്ജീകരിച്ചിട്ടുണ്ട്. ഷൗകൗ നഗരത്തിൽ തിരിച്ചറിയൽ രേഖയുള്ള സ്വദേശികൾക്ക് ദിവസവും 10 ഗുളികകൾ വരെ സൗജന്യമായി നൽകുന്നെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |