പ്യോങ്യാങ്ങ്: ഉത്തര കൊറിയയിൽ ഏകാധിപതി കിം ജോംഗ് ഉന്നിന് ശേഷം ഏറ്റവും ശക്തമായ പദവി വഹിച്ചിരുന്ന സൈനിക മേധാവി പാക് ജോംഗ് ചോനെ സ്ഥാനത്ത് നിന്ന് നീക്കി. രാജ്യത്തെ ഭരണകക്ഷികളായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മിഷന്റെ വൈസ് ചെയർമാൻ സ്ഥാനമായിരുന്നു പാകിന്. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ഇദ്ദേഹമായിരുന്നു. കഴിഞ്ഞാഴ്ച നടന്ന പാർട്ടിയുടെ വാർഷിക യോഗത്തിലാണ് ഇദ്ദേഹത്തെ നീക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. റീ യോംഗ് ഗില്ലിനെ പകരം ഈ പദവികളിൽ നിയമിച്ചു. പാകിനെ നീക്കാനുള്ള കാരണം വ്യക്തമല്ല. പാർട്ടി നേതൃത്വത്തിലെ പുനഃസംഘടനയുടെ ഭാഗമാണെന്നാണ് സൂചന. ബാലിസ്റ്റിക് മിസൈലുകളുടെയും ആണവായുധങ്ങളുടെയും നിർമ്മാണം രാജ്യം ത്വരിതപ്പെടുത്തുമെന്ന് കിം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിനെ നീക്കിയ വിവരം പുറത്തുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |