ലണ്ടൻ: ഇംഗ്ലണ്ടിലെ എല്ലാ വിദ്യാർത്ഥികളും 18 വയസ് വരെ കണക്ക് പഠിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. രാജ്യത്തോടുള്ള ഈ വർഷത്തെ ആദ്യ അഭിസംബോധനയിൽ ഋഷി ഇക്കാര്യം വ്യക്തമാക്കിയേക്കും. 16 മുതൽ 19 വയസ് വരെ പ്രായമുള്ളവരിൽ പകുതി പേർ മാത്രമാണ് കണക്ക് പഠിക്കുന്നതെന്ന് ഋഷി മുമ്പ് സൂചിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |