ന്യൂയോർക്ക്: യു.എസിലെ വിർജീനിയയിൽ ആറ് വയസുകാരന്റെ വെടിയേറ്റ് അദ്ധ്യാപികയ്ക്ക് ഗുരുതര പരിക്ക്. കുട്ടിയെ പൊലീസ് പിടികൂടി. ന്യൂപോർട്ട് ന്യൂസ് നഗരത്തിലെ റിച്നെക് എലിമെന്ററി സ്കൂളിൽ ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 12.30നായിരുന്നു സംഭവം. കുട്ടി അബദ്ധത്തിൽ വെടിവച്ചതല്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് കൈതോക്ക് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമല്ല. അദ്ധ്യാപികയുടെ നില ഗുരുതരമായി തുടരുകയാണ്. ഒന്നാം ഗ്രേഡിലാണ് കുട്ടി പഠിക്കുന്നത്.
കുട്ടിയെ ക്ലാസിൽ വച്ച് അദ്ധ്യാപിക വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് വെടിവച്ചതെന്നാണ് റിപ്പോർട്ട്. മറ്റാർക്കും പരിക്കേറ്റിട്ടില്ല. സ്കൂൾ തിങ്കളാഴ്ച വരെ അടച്ചിടും. 550 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ മെറ്റൽ ഡിറ്റക്ഷൻ സംവിധാനമുണ്ടെങ്കിലും എല്ലാ വിദ്യാർത്ഥികളെയും പരിശോധനയ്ക്ക് വിധേയമാക്കാറില്ല. സംഭവം ഒറ്റപ്പെട്ടതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |