കറാച്ചി : പാകിസ്ഥാൻ നാഷണൽ അസംബ്ലിയിലെ 33 സീറ്റുകളിലേക്ക് മാർച്ച് 16ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മത്സരിക്കും. അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫിലെ (പി.ടി.ഐ ) മുതിർന്ന നേതാവായ ഷാ മഹ്മൂദ് ഖറേഷിയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻ ഖാനെ കഴിഞ്ഞ ഏപ്രിലിൽ നാഷണൽ അസംബ്ലിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് പി.ടി.ഐയുടെ എം.പിമാർ രാജിവച്ച സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |