പറവൂർ: ബൈക്കും ഓട്ടോറിക്ഷയുടെ ബാറ്ററിയും മോഷ്ടിച്ച കേസിൽ കൈതാരം മഹിളപ്പടി കൊരണിപറമ്പിൽ ജിബിനെ (18) പൊലീസ് അറസ്റ്റുചെയ്തു. കൊടുങ്ങല്ലൂർ അഞ്ചങ്ങാടി മഠത്തിപ്പറമ്പിൽ ഫയാസിനെ (19) കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പെരുമ്പടന്നയിൽനിന്ന് ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവർ സഞ്ചരിച്ച രണ്ട് ബൈക്കുകളിൽ ഒരെണ്ണം സമൂഹം ഹൈസ്കൂളിന് സമീപത്തുവച്ച് കാറിൽ ഇടിച്ചു. പിന്നാലെ എത്തിയവരാണ് ഫയാസിനെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജിബിനെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |