SignIn
Kerala Kaumudi Online
Saturday, 21 September 2024 6.43 AM IST

റീജിയണൽ അനലറ്റിക്കൽ ലബോറട്ടറി ഉദ്ഘാടനം നാളെ

Increase Font Size Decrease Font Size Print Page
lab
lab

കുന്ദമംഗലം: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിലെ നവീകരിച്ച റീജിയണൽ അനലറ്റിക്കൽ ലാബോറട്ടറിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 3.30ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച പരിശോധനാ ലബോറട്ടറിയുടെ നവീകരണം സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്.

സംസ്ഥാന ഭൂജലവകുപ്പ് ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മൂന്ന് മേഖലകളിലായി ഇത്തരത്തിലുള്ള പരിശോധനാ ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ 2005ൽ റീജിയണൽ അനലറ്റിക്കൽ ലാബ് പ്രവർത്തനമാരംഭിച്ചിരുന്നു. സ്ഥലപരിമിതിമൂലം പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിലാണ് കുന്ദമംഗലത്ത് സ്ഥലം കണ്ടെത്തിയത്. പി.ടി.എ.റഹിം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.കെ.രാഘവൻ എം.പി, ജില്ലാ കളക്ടർ ഡോ.എൻ തേജ്‌ലോഹിത് റെഡ്ഡി എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.