EDITOR'S CHOICE
 
യാക്കോബായ സുറിയാനി സഭ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്തിയ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് എ. ധർമ്മരാജ് റസാലം, മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്റയോസ് മെത്രാപ്പോലീത്തയെ പൊന്നാട അണിയിക്കുന്നു.
 
സി.എസ്.ഐ ദക്ഷിണകേരളമഹായിടവക വജ്രജൂബിലി ആഘോഷവും പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങ്.
 
ദേവരഥ സoഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിന്റെ മുന്നിൽ സംഘമിച്ച ദേവരഥങ്ങൾ.
 
കണ്ണീർ വിട... പൂവത്തുംമൂട് മീനച്ചിലാറ്റിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം പുതുപ്പള്ളി ഐ.എച്ച് ആർ.ഡി ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന സ്കൂൾ സ്റ്റാഫ് നസീമ ബീബി.
 
പുണ്യം -പുങ്കാവനം പദ്ധതിയുടെ ഉദ്ഘടാനം സന്നിധാനത്തു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു.
 
ശബരിമലയിൽ അയ്യപ്പദർശനത്തിനായി എത്തിയ ഭക്തനെ പതിനെട്ടാം പാടി കയറാൻ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ.
 
സന്നിധാനത്തു നടന്ന അവലോകന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, രാജു എബ്രഹാം എം.എൽ.എ, ദേവസ്വം ബോർഡ് അംഗം കെ.എസ്. രവി എന്നിവർ സമീപം.
 
ശബരിമല സന്നിധാനത്തു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദർശനം നടത്തുന്നു.
 
വെച്ചൂർ എൻ.ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ 25ാം ചരമവാർഷികത്തോടനുബന്ധിച്ച് തീർത്ഥപാദ മണ്ഡപത്തിൽ അദ്ദേഹത്തിന്റെ ശിഷ്യൻ രാമവർമയും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരി.
 
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വൈക്കം ജി.ജി.എച്ച്.എസ്.എസിലെ ഗോപിക ജി. നായർ.
 
വയനാട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയര്‍ സെക്കണ്ടറി വിഭാഗം കഥകളിയിൽ രണ്ടാം സ്ഥാനം നേടിയ അനു സോനാര സലാം അമ്മ രേണുകാ സലാമിനോടൊപ്പം, സിനിമാതാരം അനു സിതാരയുടെ സഹോദരിയാണ് അനു സോനാര.
 
വയനാട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കഥകളിയിൽ ഒന്നാംസ്ഥാനം നേടിയ മാനന്തവാടി എം.ജി.എച്ച്.എസ്.എസ്സിലെ ശിവപ്രിയ.
 
പാലക്കാട് തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്ക്കുളിൽ നടക്കുന്ന 60-മത് റവന്യൂ ജില്ലാ സ്കൂൾകലോത്സവത്തിൽ സംഘനൃത്തം യു.പി.വിഭാഗം ഒന്നാം സ്ഥാനം ബി.എസ്.എസ്. ഗുരുകുലം ആലത്തൂർ.
 
ചേതന രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തൃശൂർ റിജ്യയണൽ തിയറ്ററിൽ അതിഥിതി ഭഗവത് അവതരിപ്പിച്ച കഥക്.
 
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്.വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ (ആൺകുട്ടികൾ) എ ഗ്രേഡ് നേടിയ അനന്തു കൃഷ്ണ (സെന്റ്. ആൻ സ്.എച്ച്.എസ്.എസ്, കുര്യനാട്).
 
ആട്ടക്കലാശം... കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ കഥകളിമത്സരം കഴിഞ്ഞിറങ്ങിയ മത്സരാർത്ഥിക്ക് വെള്ളം നൽകുന്ന രക്ഷിതാവ്.
 
കൊത്തി കൊത്തി..., കൈനകരി കുട്ടമംഗലത്തെ കായലോര ഭക്ഷണശാലയിലെത്തിയ സഞ്ചാരികളുമായി സൗഹൃതത്തിലായ പരുന്ത് തലയിലേക്ക് കയറുവാൻ ശ്രമിച്ചപ്പോൾ. ഇണങ്ങിയാൽ സഞ്ചാരികളുമായി ഇടക്കൊക്കെ സെൽഫിക്ക് പോസ് ചെയ്യുന്നത് അത്രമടിയുള്ള കാര്യമല്ലെന്നും, എവിടെനിന്നോ വന്ന് സമീപവാസികളുമായി ഇണങ്ങിയ പരുന്തിന്റെ ഇഷ്ടഭക്ഷണം പച്ചമീനും ഭക്ഷണശാലയിൽ എത്തുന്നവർ നൽകുന്ന മീൻവിഭവങ്ങളുമാണെന്ന് പരുന്തിന്റെ സൗഹൃതവലയത്തിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
 
ചുവടുകൾ സൂക്ഷിച്ച് ..., ആലപ്പുഴ ജില്ലാ ശിശുഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന ശിശുദിനറാലിയിൽ പങ്കെടുക്കുവാൻ എത്തിയ കളരി ആയോധനമുറ വേഷദാരികളായ കുട്ടികൾ സീബ്രാലൈനിൽക്കൂടി റോഡ് മരിച്ചുകടക്കുന്നു.
 
മരം മഴക്കുടയൊരുക്കി...., അപ്രതീക്ഷിതമായി ഇന്നലെ പെയ്ത മഴയിൽ നനയാതെ മരചുവട്ടിൽ ഒതുങ്ങി നിൽക്കുന്ന ഇരുചക്രവാഹന യാത്രക്കാർ
 
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
 
നാവിക സേന വിമാനങ്ങളുടെ പരിശീലന പറക്കൽ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
 
കല്ലായി റോഡിൽ 37 വർഷമായി രാത്രികളിൽ കച്ചവടം നടത്തുന്ന ഇരുകണ്ണുകൾക്കും കാഴ്ച്ചയില്ലാത്ത ദാസേട്ടൻ.
 
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
 
കൊച്ചിയിൽ നിന്നുള്ള അസ്തമയ കാഴ്ച.
 
സ്വർണ ചുംബനം... സീനിയർ ബോയ്സ് 5000മി വാക്കിങ്ങിൽ സ്വർണം നേടിയ എലയാവൂർ സി.എച്ച്. എം.എച്ച്.എസ്.എസ്. വിദ്യാർത്ഥി മുഹമ്മദ് അഫ്ഷാൻ എ.എം ബൂട്‌സ് ചുംബിക്കുന്നു.
 
ജൂനിയർ ഗേൾസ് ലോങ് ജമ്പിൽ സ്വർണം നേടുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്. എസ്.എസ്. വിദ്യാർത്ഥിനി വി.എം. അഭിരാമി.
 
ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോ മത്സരത്തിൽ സ്വർണം നേടുന്ന കണ്ണൂർ എളയാവൂർ സി.എച്ച്.എം.എച്ച്.എസ്.എസ് വിദ്യാർത്ഥിനി അനാമിക വി. രാജേഷ്.
 
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുപുട്ടിൽ വെങ്കലം നേടുന്ന എ. അശ്വതി മുത്തേടത്ത് എച്ച്.എസ്.എസ്. തളിപ്പറമ്പ് കണ്ണൂർ.
 
ജൂനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണം നേടുന്ന തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥി ബിജോ തോമസ്.
 
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ ഹൈജംപ് മത്സരത്തിനിടയിൽ പരുക്ക് പറ്റിയ മത്സരാർത്ഥിയെ സ്ട്രക്ച്ചറിൽ കൊണ്ടുപോകുന്നു.
 
ഈ വെയിലിൽ വാടാതിരിക്കാൻ... കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ മത്സരിക്കുന്ന വിദ്യാർത്ഥി ശക്തമായ വെയിലിൽ നിന്ന് രക്ഷനേടാനായി ഗ്രൗണ്ടിൽ ടീ ഷർട്ട് പുതച്ചിരിക്കുന്നു.
 
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്.
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
 
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌‌റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
  TRENDING THIS WEEK
വനിതകൾക്ക് വേണ്ടാത്ത വനിതാ കമ്മീഷൻ... കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നളന്ദയിൽ നടന്ന കേരള വനിതാ കമ്മീഷൻ സംസ്ഥാന തല സെമിനാർ ഉദ്‌ഘാടനം ചെയ്യുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. സദസ്സിൽ ജനപങ്കാളിത്തം നന്നേ കുറവായതിനാൽ കാലിയായ കസേരകളെ അഭിസംബോധന ചെയ്യേണ്ടി വന്നു അദ്ധ്യക്ഷക്ക്. ആളുകൾ എത്തുംവരെ പരമാവധി വൈകിപ്പിച്ചായിരുന്നു പരിപാടി തുടങ്ങിയത്.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
നിങ്ങളു കൊയ്യും വയലെല്ലാം... ആലപ്പുഴ മങ്കൊമ്പ് ചെറുക്കുപുറം പാടശേഖരത്തെ വീണ നെൽക്കതിരുകൾ യന്ത്രമുപയോഗിച്ച് കൊയ്യുമ്പോൾ നെൽമണികൾ കൊത്തി പെറുക്കുവാൻ പാടത്തിറങ്ങിയ പക്ഷിക്കൂട്ടം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com