EDITOR'S CHOICE
 
എറണാകുളം ടി .ഡി.എം ഹാളിൽ നടന്ന കുമാരി അനഘ മനുവർമ്മയുടെ ഭരതനാട്യ കച്ചേരിയിൽ നിന്ന്
 
വേനൽ കടുത്തു, മനുഷ്യനും മരങ്ങളും ഒരേ പോലെ വലയുകയാണ് കനത്ത ചൂടിൽ. ഇലപൊഴിഞ്ഞ മരത്തിലേക്ക് പറന്നിറങ്ങുന്ന നീർക്കാക്കകൾ. എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനത്ത് നിന്നുള്ള കാഴ്ച
 
ഇന്നസെന്റിന്റെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന നടൻ കുഞ്ചൻ
 
മാലിന്യ വണ്ടി...ബ്രമ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ നീക്കംചെയാതെകിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ടുപോകുന്ന ആൾ. പാലാരിവട്ടത്തു നിന്നുള്ള കാഴ്ച
 
പ്രതിഷേധ ബജറ്റ്...ഡെപ്യൂട്ടി മേയർ കെ.എ അൻസിയ ബജറ്റ് അവതരിപ്പിശേഷം അഭിനന്ദിക്കുന്ന മേയർ അഡ്വ.എം. അനിൽകുമാർ. സമീപം ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ കൗൺസിലർമ്മാർ
 
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ നടൻ ദുൽഖർ സൽമാൻ അന്തിമോപചാരമർപ്പിക്കുന്നു
 
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ രാജാസാഹിബ്, നടി പ്രിയങ്ക തുങ്ങിയവർ അന്തിമോപചാരമർപ്പിക്കുന്നു
 
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ നടൻ സുരാജ് വെഞ്ഞാറമൂട് അന്തിമോപചാരമർപ്പിക്കുന്നു
 
പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച
 
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
 
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
 
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
 
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന ഗുളികൻ തെയ്യം.
 
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
 
ഉമയനല്ലൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ആനവാൽ പിടിയിൽ നിന്ന്
 
റംസാനിലെ ആദ്യ വെള്ളിയാഴ്ച പാളയം ജുമാ മസ്‌ജിദിൽ നിസ്‌കരിക്കുന്നവർ
 
സ്വപ്നക്കൂട്...തെങ്ങിൽ കൂടുകുട്ടിരിക്കുന്ന മൈന പുറത്തേക്കു പറക്കാൻ തയ്യാറെടുക്കുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കഴ്ച
 
കരുതലും ജീവിതവും...കൊച്ചി നഗരത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു ഉപജീവന നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി തന്റെ കുഞ്ഞിനെയും സൈക്കളിൽ ഇരുത്തികൊണ്ട് അപകടകരമായ രീതിയിൽ പോകുന്നു. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച
 
പകലും പുറത്തിറങ്ങാൻ കഴിയാതായോ...സാധാരണ പകൽ സമയങ്ങളിൽ മൂങ്ങകളെ പരാതി കാണാറില്ല. അപ്രതീക്ഷിതമായി പുറത്തുകണ്ടപ്പോൾ കൊച്ചി നഗരത്തിൽ നിന്നുള്ള കഴ്ച
 
കുംഭത്തിൽ തിളച്ച്... വേനൽ കടുത്തതോടെ ചൂടിൽ നിന്ന് രക്ഷനേടാൻ തലമറച്ച് യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരി. കോഴിക്കോട് സിവിൽ സ്റ്റേഷനിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
 
പുഴയല്ല, കണ്ണീരിനുറവയാണ്.. കടുത്ത വേനലിൽ പുഴകളിലേയും കിണറുകളിലേയും വെള്ളം ക്രമാതീതമായി കുറഞ്ഞുവരികയാണ്. പലയിടത്തും കൃഷി നശിക്കാതിരിക്കാൻ പുഴയിൽ കിണറുകൾ നിർമ്മിച്ച് മോട്ടോർ ഇറക്കി ജലസേചനം തുടങ്ങിക്കഴിഞ്ഞു. പൂർണ്ണമായും വറ്റിയ ഷിറിയ പുഴയിൽ കുടിവെള്ള ആവശ്യത്തിനായി നിർമ്മിച്ച കിണറിൽ നിന്ന് ദാഹമകറ്റുന്ന സ്കൂൾ കുട്ടികൾ. കാസറഗോഡ് അംഗടിമൊഗറിൽ നിന്നുമുള്ള കാഴ്ച്ച.
 
പാർക്കിംഗ് ഫുൾ...കൊച്ചിക്കായലിൽ മീൻ പിടിക്കാനായി സ്ഥാപിച്ചിരിക്കുന്ന ചിനവലയിൽ കൂട്ടത്തോടെ വന്നിരിക്കുന്ന നീർക്കാകകൾ
 
അണ്ടർ ഗ്രൗണ്ട്...എറണാകുളം കെ.എസ്.ആർ.ടി.സി ഗെരെജിൽ ബംഗളുരുവിൽ നിന്നും എറണാകുളത്തിനു വന്ന ബസിനു അടിയിലുള്ള ലഗേജുകൾ വെക്കുന്ന സ്ഥലത്തു വിശ്രമിക്കുന്ന ജീവനക്കാർ
 
ടീം ഡബ്ള്യൂ.ആർ.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് മൊകവൂർ ബൈപ്പാസിന് സമീപം സംഘടിപ്പിച്ച ഫ്രീസ്റ്റൈൽ മോട്ടോ ക്രോസിൽ നിന്ന്.
 
യുവജന ക്ഷേമ ബോർഡ് ചെറുവത്തൂർ കാവുംചിറയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ കാസറഗോഡ് ജില്ലയും വയനാടും തമ്മിലുള്ള മത്സരത്തിൽ നിന്നും. മത്സരത്തിൽ കാസറഗോഡ് ജില്ലാ ടീം വിജയിച്ചു.
 
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ പുരുഷ വിഭാഗം ലോംഗ്ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ നിർമ്മൽ സാബു
 
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ വനിതാ ലോംഗ്ജമ്പിൽ സ്വർണ്ണം നേടുന്ന കേരളത്തിന്റെ ആൻസി സോജൻ
 
അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ കൈപിടിച്ച് വേദിയിലേക്കെത്തുന്ന ഉദ്ഘാടകൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മണിയൻപിളള രാജു ,കടകംപളളി സുരേന്ദ്രൻ എം .എൽ .എ തുടങ്ങിയവർ സമീപം
 
ഇന്നസെന്റിന്റെ മൃത ദേഹം സംസ്കാരത്തിനായ് പള്ളിയിൽ കൊണ്ട് വന്നപ്പോൾ ആദര സൂചകമായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽക്കുന്നു മന്ത്രി മാരായ ആർ.ബിന്ദു, വി.എൻ വാസവൻ, കെ.രാജൻ തുടങ്ങിയവർ സമീപം ഫോട്ടോ: റാഫി എം.ദേവസി
 
ഇന്നസെന്റിന്റെ മൃത ദേഹം സംസ്കരിയ്ക്കുന്നതിനായ് പള്ളിയിൽ കൊണ്ട് വന്നപ്പോൾ തന്റെ പ്രിയതമൻ ഇന്നസെന്റിന്റെ മുഖം ചേർത്ത് പിടിപ്പ് പൊട്ടിക്കരയുന്ന ഭാര്യ ആലീസ് ഫോട്ടോ:റാഫി എം. ദേവസി
 
തൃശൂർ ഇരിഞ്ഞാലക്കുട ടൗൺഹാളിൽ പൊതുദർശനത്തിനായി കൊണ്ടു വന്ന ഇന്നസെന്റിന് അഭിവാദ്യങ്ങളർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമല സമീപം .
 
നടൻ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാനായി ഇരിഞ്ഞാലക്കുടയിലുള്ള വസതിയിൽ എത്തിയ നടൻ മോഹൻലാൽ .
 
ഇരിങ്ങാലക്കുട ടൗൺഹാളിൽ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിയ്ക്കാനെത്തിയ സംവിധായകൻ സത്യൻ അന്തിക്കാട് പൊട്ടിക്കരയുന്നു ഫോട്ടോ: റാഫി എം. ദേവസി
 
ഇരിങ്ങാലക്കുട ടൗൺഹാളിൽ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിയ്ക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമല എന്നിവർ ഇന്നസെന്റിന്റെ ഭാര്യ ആലിസിനെ ആശ്വസിപ്പിയ്ക്കുന്നു മകൻ സോണറ്റ്  എന്നിവർ സമീപം ഫോട്ടോ: റാഫി എം. ദേവസി
 
അഷ്ടമുടി
  TRENDING THIS WEEK
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
കാഴ്ച കണ്ട്...നഗരത്തിലെ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ യാത്രികർ പുറത്തിറങ്ങിയ നേരം നോക്കി കാറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ചൈനീസ്  ഷിറ്റ്സു വിഭാഗത്തിൽപ്പെട്ട നായ. പനമ്പിള്ളി നഗറിൽ നിന്നുള്ള കാഴ്ച
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
പുകയടങ്ങിയൊ...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക്ക് സാമ്പിൾ ടെസ്റ്റ് നടത്തുന്നു.
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com