EDITOR'S CHOICE
 
ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും വിജയിച്ച ബെന്നി ബെഹനാൻ എറണാകുളം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുന്നു.
 
സ്ഫോടനത്തിൽ തകർന്നില്ല; പൊളിച്ചു നീക്കുന്നു... കോട്ടയം നാഗമ്പടം പഴയ റെയിൽവേ ഓവർ ബ്രിഡ്ജ്ജ് പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ ആർച്ച് ബീം ക്രെയിൻ ഉപയോഗിച്ച് ഇളക്കി മാറ്റുന്നു.
 
പാലക്കാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ ചില്ലുകൾ തകർന്ന നിലയിൽ.
 
പാലക്കാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ ചില്ലുകൾ തകർന്ന നിലയിൽ ഡി.സി.സി പ്രസിഡന്റും നിയുക്ത എം.പിയുമായ വി.കെ. ശ്രീകണ്ഠൻ വിക്ഷിക്കുന്നു.
 
മുൻ കരുതൽ... ജില്ലാ ആരോഗ്യ വിഭാഗം പ്രവർത്തകർ തൃശൂർ കിഴക്കേകോട്ടയിലെ ഫ്രൂട്ട്സ് കടകളിൽ പരിശോധന നടത്തുന്നു.
 
എറണാകുളം പള്ളിമുക്കിൽ ഇന്ന് പുലർച്ചെ മറ്റൊരു വാഹനവുമായി ഇടിച്ചുമറിഞ്ഞ പിക്ക് അപ്പ് വാഹനം ജെ.സി.ബി ഉപയോഗിച്ച് ഉയർത്തുന്നു.
 
നാഗമ്പടം പഴയ റെയിൽവേ ഓവർ ബ്രിഡ്ജ്ജ് പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി ആർച്ച് ബീം ക്രെയിന് ഉപയോഗിച്ച് നീക്കുന്നു.
 
തലസ്‌ഥാനത്ത് പെയ്ത് ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടായ ബൈപ്പാസ് റോഡിന് സമീപത്തെ വെൺപാലവട്ടം ശിവാനന്ദ റോഡ്.
 
എറണാകുളം ശിവക്ഷേത്രത്തലെ കൂത്തമ്പലത്തിൽ മാർഗി മധു അവതരിപ്പിച്ച ചാക്യാർ കൂത്ത്
 
ലാൽ സ്പർശം... നടൻ മോഹൻലാലിന്റെ 333 സിനിമകളിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന നിഖിൽ വർണയുടെ സ്പർശം ജൂട്ട് മെഹന്തി ഓർഗാനിക് ചിത്ര പ്രദർശനം.
 
വരയിലെ ചിരി... കാർട്ടൂൺ അക്കാഡമിയും തൃശൂർ പ്രസ് ക്ലബും സംയുക്തമായി പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം ഡാവിഞ്ചി സുരേഷ് വരച്ച തങ്ങളുടെ കാർട്ടൂണുകൾ നോക്കി കാണുന ചലച്ചിത്ര നടൻ സുനിൽ സുഖദ, മേയർ അജിത ജയരാജൻ, വാർഡ് കൗൺസിലർ എം.എസ് സമ്പൂർണ്ണ തുടങ്ങിയവർ.
 
എല്ലാത്തിനും കാരണം... കൊല്ലം പ്രസ് ക്ലബ്ബ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി പ്രസ് ക്ലബ്ബും കാർട്ടൂൺ അക്കാഡമിയും സംയുക്തമായി പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം കൊല്ലം പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥികളായ കെ.എൻ.ബാലഗോപാൽ (എൽ.ഡി.എഫ്), എൻ.കെ.പ്രേമചന്ദ്രൻ എം.പി (യു.ഡി.എഫ്) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം പ്രദർശനം കാണുന്നു.
 
കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ പാലക്കാട് എം.ഡി.രാമനഥാൻ ഹാളിൽ കലാമണ്ഡലം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ രാമായണം കഥകളിയിൽ നിന്ന് 8 വയസ് മുതൽ 55 വയസുവരെയുള്ള കലാകാരികൾ അണിനിരക്കുന്ന ഗിന്നസ് റെക്കോർഡിലേക്കുള്ള പ്രയാണത്തിലാണ്.
 
ഇന്ത്യൻ ക്ലാസിക്കൽ ഫെസ്റ്റിവലിന്റെ ഭാഗമായി ഭാരത് ഭവനിൽ അദിതി അശോക് അവതരിപ്പിച്ച ഭരതനാട്യം.
 
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഉജ്വലബാല്യ പുരസ്‌കാര ജേതാവ് റോസ് മരിയ സെബാസ്റ്റ്യൻ തന്റെ ചിത്രപ്രദർശനത്തിൽ ചിത്രത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
 
വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചിത്ര പ്രദർശനം
 
മാനം മുട്ടും പ്രതീക്ഷകളുമായി... ശക്തമായ തിരമാലകളെ കീറിമുറിച്ച് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ. തിരുവനന്തപുരം വലിയതുറയിൽ നിന്നുള്ള ദൃശ്യം.
 
പഹയൻ ഇടങ്ങേറാക്കുമോ... കെ.ജി.ഒ.എ. സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ആലപ്പുഴ ടൗൺ ഹാളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വരിക്കുന്തവുമേന്തിയ പുന്നപ്ര വയലാർ സമര സേനാനിയുടെ ശില്പത്തെ കൗതുകത്തോടെ വീക്ഷിക്കുന്ന സൈക്കിൾ യാത്രികൻ.
 
പറമ്പിൽപ്പണിക്കിടയിൽ ഉച്ചഭക്ഷണം കഴിഞ്ഞ് നിലത്ത്കിടന്ന് വിശ്രമിക്കുന്ന സ്ത്രീകൾ.
 
പച്ച മരിക്കും നേരം... പകലിന്റെ ചൂട് ദിവസംതോറും കൂടിവരുമ്പോൾ ഒരു മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മനുഷ്യരേപോലെതന്നേ പ്രകൃതിയിലെ പച്ചപ്പും. കാസർകോട് പേരിയയ്ക്ക് സമീപ്പത്തുനിന്നുള്ള കാഴ്ച്ച.
 
എറണാകുളം കടവന്ത്രയിലെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനിൽ വാഹനപരിശോധനയ്ക്കിടെ പിടിയിലായ ഇരുചക്ര വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് കെട്ടിക്കിടക്കുന്നു.
 
ജീവിതയാത്ര... ഭിന്നശേഷിയുള്ള യുവതി റോഡിലൂടെ വീൽ പിടിപ്പിച്ച പലകയിൽ ഇരുന്ന് കൈകൊണ്ട് തള്ളിനീങ്ങി പോകുന്നു. വഴിയാത്രക്കാരുടെയും മറ്റും സഹായം തേടിയാണ് ഇവരുടെ ജീവിതം. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച.
 
മലർക്കച്ചചുറ്റി... പൂത്തുലഞ്ഞു കണ്ണിന് കുളിർമയായി നിൽക്കുന്ന വാകമരം. കോട്ടയം പാറേച്ചാലിൽ നിന്നുള്ള കാഴ്ച.
 
ചേക്കേറാനൊരു ചില്ല... സൂര്യാസ്തമയത്തിനു മുന്നോടിയായി കടുത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ മരത്തിൽ ചേക്കേറിയ പക്ഷികൾ. എറണാകുളം രവിപുരം ശ്മശാനത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
തൃശൂർ ദേവമാത സ്കൂളിൽ അന്ധർക്കു വേണ്ടി സംഘടിപ്പിച്ച സംസ്ഥാന ചെസ്സ് മത്സരത്തിൽ നിന്ന്.
 
കടവന്ത്ര ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ആരവം 19 ത്തിന്റെ ഭാഗമായി റീജണൽ സ്പോർട്സ് സെന്റർ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ മത്സരം.
 
ആലപ്പുഴയിൽ നടന്ന കോ-ഇൻ-ചി അക്കാദമി ഓഫ് മാർഷൽ ആർട്സ് സംഘടിപ്പിച്ച എട്ടാമത് ഡാൻ ബ്ലാക്ക് ബെൽറ്റ് അവാർഡിൽ യു.എസ്.എ യിൽ നിന്നുള്ള പ്രശസ്ത ഹോളിവുഡ് താരം ഗ്രാൻഡ് മാസ്റ്റർ സിന്തിയ റോത്രോക്ക് കുട്ടികൾക്ക് ആയോധന മുറ പരിശീലിപ്പിക്കുന്നു.
 
കെടാതെ ഞങ്ങൾ സൂക്ഷിക്കും...നേഴ്സസ്‌ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ മെഴുകുതിരി കത്തിച്ചോട്ടമത്സരത്തിൽ പങ്കെടുക്കുന്നവർ
 
നേഴ്സസ്‌ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ ഡിസ്കസ് ത്രോയിൽ ഒന്നാംസ്ഥാനം നേടുന്ന ത്രേസ്യാമ്മ ഡോമിനിക്ക്,മെഡിക്കൽ കോളേജ്,കോട്ടയം