EDITOR'S CHOICE
 
പാലക്കാട് നഗരസഭാ പരിധിയിൽ കൊവിഡ് 19 വ്യാപനതെ തുടർന്ന് ശകുന്തള ജംക്ഷൻ മുതൽ മേലാമുറി മാർക്കറ്റ് വരെ കണ്ടൈൻമെൻ്റ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ ഭാഗങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ. പട്ടിക്കര ഭാഗത്ത് നിന്ന്.
 
മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശിയപ്പോൾ.
 
സുല്ല് സാറേ... തല്ലല്ലേ... മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജിനിടെ പോലീസുകാരനോട് തല്ലരുതെന്ന് അപേക്ഷിക്കുന്ന പ്രവർത്തകൻ.
 
മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജിൽ പരിക്കേറ്റ പ്രവർത്തകർ.
 
ഫ്രീ ഹിറ്റ്... മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജിനിടെ വീണ് പോയ സഹപ്രവർത്തകനെ പിടിച്ചെഴുന്നേൽപ്പിക്കാനെത്തിയ പ്രവർത്തകനെ ആഞ്ഞടിക്കുന്ന പോലീസ്.
 
ചോരച്ചാലുകൾ... മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജിൽ പരിക്കേറ്റ പ്രവർത്തകർ.
 
സംസ്ഥാനത്ത് പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിനുമുന്നിൽ പ്രതിഷേധിച്ച എം.എൽ.എമാരായ ഷാഫിപറമ്പിലിനെയും കെ.എസ് ശബരീനാഥനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
 
കാണ് സാറേ... മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജിൽ പരിക്കേറ്റ പ്രവർത്തകർ.
 
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറേ നടയിൽ നടന്ന പള്ളിവേട്ട.
 
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് എറണാകുളം ടി.ഡി. ക്ഷേത്രാങ്കണത്തിൽ ശ്രീകൃഷ്ണ വേഷം ധരിച്ചെത്തിയ കുട്ടികൾ.
 
കണ്ണനൂട്ട്... ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വീടുകളിൽ കൃഷ്ണവേഷംകെട്ടിയ കുട്ടികൾക്ക് കണ്ണനൂട്ട് നടത്തിയപ്പോൾ. കോട്ടയം തിരുനക്കര മേവാഡ് വീട്ടിൽ നിന്നുള്ള കാഴ്ച. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ശോഭായാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെയാണ് ശ്രീകൃഷ്ണജയന്തി ആഘോഷം നടത്തിയത്.
 
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തിൽ കൃഷ്ണപ്പൂക്കളം ഒരുക്കുന്ന ബാലഗോകുലം പ്രവർത്തകർ.
 
മണർകാട് പള്ളിപെരുന്നാളിന്റെ ഭാഗമായി നടന്ന നടതുറക്കൽ ചടങ്ങ്
 
പൂ വിളി പൂ വിളി പൊന്നോണമായി... കൊവിഡ് ദുരിതങ്ങളെ മറികടന്ന് പൂവിളിയും പൂക്കാലങ്ങളുമായി സമൃദ്ധിയുടെ നാളുകൾ ഒപ്പമുണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ് മലയാളി.
 
രാജവാഴ്ചക്കാലത്തെ സ്മരണ പുതുക്കി ഉത്രാടനാളിൽ കോട്ടയം വയസ്ക്കര രാജഭവനിലെ എ.ആർ.രാജരാജവർമ്മയുടെ ഭാര്യ എ.കെ.സൗമ്യവതി തമ്പുരാട്ടിക്ക് കോട്ടയം തഹസിൽദാർ പി.ജി. രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്രാടക്കിഴി സമർപ്പിച്ചപ്പോൾ
 
കിം ജോങ് ഉൻ
 
പ്രകൃതിയണിയിച്ച മാസ്‌ക്... പെട്ടിക്കടയുടെമേൽ വള്ളിച്ചെടി പടർന്ന് കയറിയപ്പോൾ. തൊടുപുഴ തെനംകുന്ന് മണക്കാട് ബൈപാസ് റോഡിൽ നിന്നുള്ള കാഴ്ച.
 
ശബരീനാഥിന്റെ
 
ഹർസിമ്രത് കൗർ
 
ചൈന
 
മലപ്പുറത്ത്
 
കേരളം
 
ലാത്തിയടി
 
മഴയത്ത്... ശക്തമായി പെയ്യുന്ന മഴ. കൊവിഡിനെ തുടർന്ന് സർവീസില്ലാതെ കിടക്കുന്ന ബോട്ടുകൾ പശ്ചാത്തലത്തിൽ കാണാം. എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
 
ണ്ടായിരത്തോളം കമ്പനികളെ പല ഘട്ടങ്ങളിലായി പിന്തള്ളി കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ 'ടെക്ജൻഷ്യ' എന്ന സ്ഥാപനത്തിന്റെ തലവൻ ജോയ് സെബാസ്റ്റ്യന്റെ വിശേഷങ്ങൾ
 
ഒരു ലക്ഷം പാവകളുമായി കേരളത്തിലെ ആദ്യത്തെ ഡോൾ ഹൗസ്. തൃശൂർ അരിയങ്ങാടി പുത്തൻപള്ളിക്ക് സമീപത്തെ കേരള ഫാന്റസി ഡോൾ ഹൗസിന്റെ വിശേഷങ്ങൾ...
 
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
  TRENDING THIS WEEK
കൊവിഡിനെന്നല്ല, ഒരു വൈറസിനുമാവില്ല കിഴക്കിന്റെ വെനീസിന്റെ ചന്തത്തിന് മങ്ങലേൽപ്പിക്കാൻ. അനീഷ് ശിവൻ
കൊവിഡ് വ്യാപനത്തെ തുടർന്ന് ഓട്ടോയിൽ യാത്രക്കാർ കുറഞ്ഞതോടെ എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപം ഓട്ടോയിൽ പഴവും കപ്പയും വില്പന നടത്തുന്ന ജെയ്സൺ.
നീറ്റ് പരീക്ഷ എഴുതുവാൻ നാലാഞ്ചിറയിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥി ഹാൾടിക്കറ്റിൽ വിരലടയാളം പതിപ്പിക്കുന്നു.
ജലപീരങ്കി
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും മഹിളാ മോർച്ച നടത്തിയ കൊല്ലം കമ്മീഷണർ ഓഫീസ് മാർച്ചിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
ഇത് സ്ട്രേങ്ങാ ... മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തുന്ന മാർച്ചിൽ മ്പാരിക്കേഡിൽ ചവിട്ടി ബലം നോക്കുന്ന പോലീസുക്കാരൻ
മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താകണമെന്ന് ആവിശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് സ്‌റ്റേഡിയം ബസ് സ്റ്റാൻ്റിലേക്ക് നടത്തിയ മാർച്ച്.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com