EDITOR'S CHOICE
 
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച്‌
 
കുളിച്ചൊരുങ്ങി..., മൃഗശാലയിലെ കടുവയെ കുളിപ്പിച്ച് വൃത്തിയാക്കുന്ന ജീവനക്കാരൻ. കൊവിഡ് 19 നെ തുടർന്ന് നീണ്ട 7 മാസത്തിന് ശേഷമാണ് പൊതുജങ്ങൾക്കായ് തിരുവനന്തപുരം മൃഗശാല തുറന്ന് കൊടുക്കുന്നത്
 
സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ കന്റോൺമെന്റ് ഗേറ്റിലെ സുരക്ഷ കർശനമാക്കിയത് പരിശോധിച്ച ശേഷം മടങ്ങുന്ന ഡി.സി.പി ഡോ. ദിവ്യ വി ഗോപിനാഥ്‌. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരത്തിൽ പങ്കെടുത്ത പ്രവർത്തകർ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് അതിക്രമിച്ച് കടന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുളള വി.വി.ഐ.പി കൾ കടന്ന് പോകുന്ന കന്റോൺമെന്റ് ഗേറ്റിലെ സുരക്ഷ വർദ്ധിപ്പിച്ചത്
 
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തൃശൂർ ഡി.സി.സി ഓഫിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ദിര ഗാന്ധിയുടെ ഛായ ചിത്രത്തിന് മുമ്പിൽ ഭദ്രദീപം തെളിയിക്കുന്നു കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ തുടങ്ങിയവർ സമീപം
 
കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ "കിസാൻ അധികാർ ദിവസത്തിൽ " തിരുവനന്തപുരം ഡി .സി .സി യിൽ നടത്തിയ ഉപവാസത്തിന്റെ ഉദ്ഘാടനം
 
നിറക്കാഴ്ച...റോഡരുകിൽ കാന നിർമ്മാണത്തിനായി നിരത്തിയിരിക്കുന്ന സ്ളാബിൽ വില്പനയ്ക്കായി വച്ചിരിക്കുന്ന പാവകൾ. പല വർണങ്ങളിലുള്ള പാവ വഴിയാത്രക്കാർക്ക് കൗതുക കാഴ്ച കൂടിയാണ്. കൊവിഡിനെ തുടർന്ന് വഴിയോര കച്ചവടക്കാരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. എറണാകുളം മേനക ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
 
മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി സൈക്കിളിൽ മടങ്ങുമ്പോൾ കിറ്റ് പൊട്ടി റോഡിൽ വീണ ഉള്ളി വാഹനത്തിരക്കിനിടയിൽ നിന്ന് പെറുക്കിയെടുക്കുന്നു. തിരക്കേറിയ എറണാകുളം കുണ്ടന്നൂർ പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
 
തിരുവനന്തപുരം കെ .പി .സി .സി ആസ്‌ഥാനത്ത് നടന്ന ഇന്ദിരാഗാന്ധിയുടെയും, സർദാർ വല്ലഭായി പട്ടേലിന്റെയും അനുസ്മരണത്തിൽ ഇരുവരുടേയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ,യു .ഡി .എഫ് കൺവീനർ എം .എം ഹസ്സൻ ,പാലോട് രവി ,ടി .ശരത് ചന്ദ്രപ്രസാദ് ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ,തുടങ്ങിയവർ
 
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തെ വരവേറ്റ് ഇന്നലെ പ്രഭാതത്തിൽ മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ സംഘടിപ്പിച്ച അറബന മുട്ട്.
 
ഹരി ശ്രീ... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി നടയിലെ മണലിൽ എഴുതുന്ന കുട്ടി.
 
തുഞ്ചന്റെ മണ്ണിൽ തുടങ്ങാം... വിജയദശമി ദിനത്തില്‍ മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പിലെത്തിയ കുട്ടി കാഞ്ഞിരമരത്തറയിലെ മണ്ണില്‍ ആദ്യക്ഷരം കുറിച്ചപ്പോൾ.
 
കളിയല്ലേ... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ വിദ്യാമണ്ഡപത്തിൽ മാതാപിതാക്കളുടെ മടിയിലിരുന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടി കളിപ്പാട്ട വണ്ടിയും കയ്യിൽ പിടിച്ചിരുക്കുന്നു.
 
മഹാനവമി,​ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർ
 
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിൽ സരസ്വതി ദേവിയെ ദർശിക്കാനെത്തിയ ഭക്തർ
 
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനട ദീപത്താൽ അലങ്കാരിച്ചപ്പോൾ.
 
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ് നഗരത്തിൽ വില്പനക്കായ് എത്തിച്ച ബൊമ്മക്കൊലുകൾ പരിശോധിക്കുന്ന യുവതി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പരിസരത്തുനിന്നുളള കാഴ്ച്ച.
 
പെരിയാർ വന്യജീവി സങ്കേതത്തിൽ പുഴക്കരയിൽ മേയുന്ന കാട്ട്പോത്ത്.
 
കാക്ക
 
ചായ
 
മുത്ത്
 
വേഴാമ്പൽ
 
കണ്ണു നട്ട്... അമ്മ തീറ്റയുമായെത്തുന്നത് മരത്തിന് മുകളിലെ കൂട്ടിൽ ഇരുന്ന് നോക്കുന്ന കാക്ക കുഞ്ഞ്. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.
 
ചേർത്തല പാണാവള്ളിയിലെ പറമ്പുകളിലൂടെ തീറ്റതേടി നടന്ന് നീങ്ങുന്ന ഉടുമ്പുകൾ.
 
വലയിലായ ചന്ദ്രൻ... എറണാകുളം ചാത്യാത്ത് റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ സുരക്ഷാ വലയുടെ പശ്ചാത്തലത്തിൽ ചന്ദ്രൻ തെളിഞ്ഞപ്പോൾ.
 
സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങളൾ ചെയ്യുന്നതിലാണ് ജീവിത വിജയമെന്ന തിരിച്ചറിവു നൽകുന്ന ക്രിയാശക്തിയാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്കു സമ്മാനിക്കുന്നത്.
 
ദുർഗാദേവിയുടെ ഒൻപതു ഭാവങ്ങളിൽ ആറാമത്തേതാണ് കാത്യായനി.
 
പേപ്പർ കട്ടിങ്ങിലെ ശില്പചാരുത...പേപ്പർ കട്ട് ചെയ്ത് ശില്പങ്ങളും രൂപങ്ങളുമുണ്ടാക്കുന്ന കോട്ടയം സ്വദേശിനി നീനു ആൻ കുര്യൻ
 
സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും
  TRENDING THIS WEEK
വെറ്റില
ഗിന്നസ്
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചപ്പോൾ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
പി.എസ്.സി പട്ടിക അട്ടിമറിച്ചെന്നാരോപിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം.
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
വാളയാർ പെൺകുട്ടികൾക്ക് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം മണ്ഡലം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ
16ഇനം പഴം പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിൻ്റെ ഓൺലൈൻ ദൃശ്യം തൃശൂർ ജില്ലാ പ്ലാനിംഗ് ഹാളിലിരുന്ന് വീക്ഷിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ.രാജൻ എന്നിവർ
ഫെഡറൽ ബാങ്ക് തിരുവനന്തപുരത്ത് ആരംഭിച്ച മൊബൈൽ എ.ടി.എം എ.ഡി.ജി.പി മനോജ് എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com