നട്ടുച്ചനേരത്ത് ട്രോളി ബാഗിന് മുകളിൽ കുഞ്ഞിനെ ഇരുത്തി കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന കുടുംബം തമ്പാനൂരിൽ നിന്നുള്ള കാഴ്ച്ച.
സംസ്ഥാന ഷീരസംഗമത്തിന്റെ ഭാഗമായി കനകക്കുന്നിൽ നടന്ന വനിതാ സംഗമം ജ്വാല 2020 ന്റെ ഉദ്‌ഘാടനം കെ.കെ ശൈലജ നിർവഹിക്കുന്നു. മന്ത്രി കെ.രാജു, ഡെപ്യുട്ടി മേയർ രാഖി രവികുമാർ, എസ്.സുശീല, ഡബ്ല്യൂ.ആർ. ഹീബ തുടങ്ങിയവർ സമീപം.
സംസ്ഥാന ഷീരസംഗമത്തിന്റെ ഭാഗമായി കനകക്കുന്നിൽ നടന്ന ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെ ശില്പശാല ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.സി. മൊയ്തീനും മന്ത്രിമാരായ കെ.രാജുവും വി.എസ്. സുനിൽകുമാറും സംഭാഷണത്തിൽ.
തിരുവനന്തപുരം വനിത കോളേജിലെ ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്കിന്റെയും നവീകരിച്ച പൈതൃക കെട്ടിടത്തിന്റെയും ഉദ്‌ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിക്കുന്നു. ഡെപ്യുട്ടി മേയർ രാഖി രവികുമാർ സമീപം.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടത്തുന്ന സംസ്ഥാന ക്ഷീര സംഗമം 2020ന്റെ ഡയറി എക്‌സ്‌പോ.
എറണാകുളം ടൗൺ ഹാളിൽ കെ.എസ്.യു സംഘടിപ്പിച്ച 'കൊടി അടയാളം' ഭരണഘടന സംരക്ഷണ റാലിയും സെമിനാറും ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബെന്നി ബെഹനാൻ എം.പിയും സംഭാഷണത്തിൽ. ടി.ജെ വിനോദ് എം.എൽ.എ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ സമീപം.
പൗരത്വ ബേദഗതി നിയമത്തിനെതിരെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നടന്ന ബഹുജന പ്രതിഷേധ റാലി.
സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഒഫ് ആയുർവേദ സംഘടിപ്പിച്ച ഡോ. വി.പി സിദ്ധൻ അനുസ്‌മരണ സമ്മേളനം.
ഡൽഹി ആർ.എസ്.എസ് ഭീകരതക്കെതിരെ ക്യാമ്പസ് ഫ്രണ്ട് മലപ്പുറം പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
എൽ.ഡി.എഫ് സർക്കാരിന്റെ നികുതി വർദ്ധ്നവിനെതിരെ മലപ്പുറം മുനിസിപ്പൽ കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് നടത്തിയ ധർണ്ണ എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരള ഡന്റൽ കൗൺസിൽ നടത്തിയ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെൻററി ശിൽപശാലയും ആജീവനാന്ത പുരസ്കാരദാനവും.
മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളിന്റെ ഹൈടെക് മന്ദിരം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, എസ്.അജിത്കുമാർ, എസ്. ജവാദ്, സി.സുദർശനൻ, എസ്.പുഷ്പലത തുടങ്ങിയവർ സമീപം.
എസ്.എ.പി. ക്യാമ്പിൽ വെടിയുണ്ട കാണാതായ സംഭവത്തിൽ അറസ്റ്റ് ചെയ്ത കെ.എ.പി അടൂർ ബെറ്റാലിയനിലെ എസ്.ഐ. റെജി ബാലചന്ദ്രനെ (മദ്ധ്യത്തിൽ) ക്രൈം ബ്രാഞ്ച് ഓഫിസിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു.
ഷൈല സി. ജോർജ് രചിച്ച 'റെയിൻ ഇൻ ദി ആറ്റിക്' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ആർക്കിടെക്ട് ജി.ശങ്കർ ദൂരദർശൻ ഡയറക്ടർ ബൈജു ചന്ദ്രന് നൽകി നിർവഹിക്കുന്നു. ഡോ. രാമൻകുട്ടി, കെ.കെ. കൃഷ്ണകുമാർ, പ്രമോദ് പയ്യന്നൂർ, കെ.എ. ബീന തുടങ്ങിയവർ സമീപം.
ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നവരെ സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് എൻ.എച്ച്. ആക്ഷൻ കൗൺസിൽ നടത്തിയ മലപ്പുറം കല്കട്രേറ്റ് മാർച്ച്.
ഷീര സംഗമത്തിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി കെ.രാജുവും സംഭാഷണത്തിൽ.
തിരുവനന്തപുരം നഗരസഭയിൽ സ്ഥാപിച്ച പുതിയ പഞ്ചിംഗ് മെഷീനിൽ പഞ്ചിംഗ് ചെയ്യുന്ന ജീവനക്കാർ.
കലാലയങ്ങളിലെ വിദ്യാർത്ഥി സമരം നിരോധിച്ചുള്ള ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് ഫെർറ്റേണിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
ഡൽഹിയിലെ സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. ജി.പി.ഒ.യിലേക്ക് നടത്തിയ മാർച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു.
ഡൽഹിയിൽ കലാപങ്ങളിലൂടെ ആർ.എസ്.എസ് വർഗീയ ദ്രൂവികരണമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സി.പി.എം ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ മതനിരപേക്ഷ റാലി.
  TRENDING THIS WEEK
ഒടുവിലെ'ത്തീ'... കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കെ.എ.എസ് പരീക്ഷ ആരംഭിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പരീക്ഷാ സെന്ററിലേക്ക് ഓടിയെത്തുന്ന ഉദ്യോഗാർത്ഥി. നീണ്ട വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിലാണ് കെ.എ.എസ് പരീക്ഷ സംസ്ഥാനത്ത് നടന്നത്. നാല് ലക്ഷത്തോളം പേർ പരീക്ഷ എഴുതി.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണത്തിൽ ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സെക്രട്ടറി വരദയുടെയും ഗോകുലന്റെയും മകളായ ഗോപികയുടെ വീട്.
കോയമ്പത്തൂർ അവിനാശിയിൽ കണ്ടെയ്നർ ലോറി ഇടിച്ചു മരണപ്പെട്ട ഡ്രൈവർ വി.ഡി. ഗിരീഷിനെ മൃതദേഹം
ദുരന്തചിത്രം ... 19 പേരുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂർ അവിനാശി ബസ് അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ നിയന്ത്രണം വിട്ട് കണ്ടെയ്നർ ലോറി ഇടിച്ച് തകർന്ന ബസിനെ റോഡ് മാർഗം ക്രയിൻ ഉപയോഗിച്ച് എടപ്പാളിലെവർക്ക് ഷോപ്പിൽ കൊണ്ടുപ്പോവുന്നു.
മന്നത്ത് പത്മനാഭന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എത്തിയപ്പോൾ
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കശ്‍മീരി യുവജന വിനിമയ പരിപാടിയുടെ ഉദ്‌ഘാടനം.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ട് മരിച്ച ഡ്രൈവർ വി.ഡി. ഗിരീഷ്, കണ്ടക്ടർ വി.ആർ. ബൈജു എന്നിവരുടെ മരണമറിഞ്ഞ് എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകൻ ക്സിം ജോസ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വിതുമ്പുന്നു.
തിരുവനന്തപുരം കേസരിയിൽ നടന്ന മീറ്റ് ദ പ്രസിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
അമ്മയുടെ വേർപ്പാട്..., കോയമ്പത്തൂർ അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചന്ദ്രനഗർ ശാന്തി കോളനിയിലെ നയങ്കര വീട്ടിൽ റോസ്‌ലിയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഖ: താങ്ങാനാവതെ മകൾ സിൻസിയും കൊച്ചുമകളും പൊട്ടികരയുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com