കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനെ തുടർന്ന് നിശ്ചലമായ തിരുവനന്തപുരം ചാല കമ്പോളം.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷം തന്റെ സ്കൂട്ടറിൽ മടങ്ങുന്ന മന്ത്രി കടകംപളളി സുരേന്ദ്രൻ.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം.
വോട്ട് തേടി വള്ളത്തിൽ... ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് കുമരകം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ബിന്ദു കിഷോർ കുമരകം നാരകത്തറയിൽ വള്ളത്തിലെത്തി വോട്ടഭ്യർത്ഥിക്കുന്നു.
ദേശീയ പണിമുടക്ക് ദിനം. തമ്പാനൂരിൽ നിന്നുളള കാഴ്ച.
ചിഹ്നം മറക്കണ്ട... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച തദ്ദേശപ്പോര് എന്ന സംവാദത്തിൽ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചാനൽ സംഘത്തെ അഭിവാദ്യം ചെയ്യുന്നു.
ഒരോരോ ഭാവങ്ങൾ... തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ കിഴക്കുംപാട്ടുക്കരയിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുമ്മാട്ടിമുഖം സമ്മാനിക്കുന്ന സ്ഥാനാർത്ഥി ജോൺ ഡാനിയൽ.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരുവനന്തപുരം തമ്പാനൂർ.
അഖിലേന്ത്യ പണിമുടക്കിൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ്റെ മുന്നിൽ സംഘടിച്ച പ്രതിഷേധം സി.ഐ.ടി.യു നേതാവ് എം.കെ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
അഖിലേന്ത്യ പണിമുടക്കിൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ്റെ മുന്നിൽ പ്രതിഷേധത്തിന് സംഘടിപ്പിച്ചവരോട് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
ദേശീയ പണിമുടക്കിനെ തുടർന്ന് ഹാജർ നില കുറഞ്ഞ കോട്ടയം കളക്ട്രേറ്റിലെ മെയിൻ ഹാൾ ഓഫീസ്.
മലകയറി വരുന്ന അയ്യപ്പന്മാർ.
പണി മുടക്കി... കണ്ണൂരിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ അന്യ സംസ്ഥാന തൊഴിലാളികൾ തൊഴിൽ സ്ഥലത്ത് പോകാനായി വാഹനം കാത്തിരിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ കോഡൂരിലെ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ ഉദ്യോഗസ്ഥർ കീറി കളയുന്നു.
സംവരണ അട്ടിമറിക്കെതിരെ വിശ്വകർമ്മ ഐക്യവേദി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ.
ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് സംയുക്ത തൊഴിലാളി യൂണിയൻ മലപ്പുറത്ത് നടത്തിയ പ്രകടനം.
മറക്കരുത്... കൈപ്പത്തിയാണ് ചിഹ്നം... മലപ്പുറം നഗരസഭാ 26ആം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി വലീദ് കൊന്നോല വാർഡിൽ ക്വാറന്റൈനിലിരിക്കുന്ന യുവാവിനോട് വീഡിയോ കാൾ വഴി വോട്ട് അഭ്യർത്ഥിക്കുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ അഹമ്മദ് പട്ടേലിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തുന്നു.
ഇലക്ഷന് ഒരുങ്ങി... തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിയുടെ നിറത്തിലുള്ള ഷർട്ടും മുണ്ടും സാരിയും ഷാളും മാസ്ക്കും വെച്ച് ബൊമ്മകളെ കോട്ടയം കേളമംഗലം ടെക്‌സ്‌റ്റൈൽസിൽ ഒരുക്കിവയ്ക്കുന്നു.
ഇടിപ്പടമാ... കോട്ടയം തിയേറ്റർ റോഡിലേക്ക് വഴിതെറ്റിവന്ന ലോഡ് കയറ്റിയ വാഹനം തിരിക്കുന്നതിനിടയിൽ മറിഞ്ഞു വീണപ്പോൾ.
  TRENDING THIS WEEK
നിര്യാതനായ ജോമോൻ ജോസഫിന് മൃതസംസ്കാര ചടങ്ങിൽ അന്ത്യചുംബനം നൽകുന്ന മാതാവ് ഡോ. ശാന്ത ജോസഫ്. പിതാവ് പി.ജെ ജോസഫ് എം.എൽ.എ, സഹോദരങ്ങളായ അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് തുടങ്ങിയവർ സമീപം
ജോസിന്റെയും
കണികണ്ടുണരുന്ന നന്മ ... തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ 42-ാം ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത വിജയൻ അതിരാവിലെ തന്നെ തൻ്റെ ജോലിയായ പാൽ കച്ചവടത്തിൽ ഏർപ്പെട്ടപ്പോൾ
കച്ചോടവും കളർഫുൾ... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വിൽക്കാനായി കടയ്ക്ക് മുന്നിൽ തൂക്കിയിടുന്ന കടക്കാരൻ.
മെമ്പറാകും മുൻപേ...കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ധേശ പത്രികയുടെ സൂഷ്മ പരിശോധന ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമ്പോൾ സ്ഥാനാർത്ഥികൾ ടോക്കണെടുത്ത് ജില്ലാ പഞ്ചായത്തിന്റെ കോൺഫ്രൻസ് ഹാളിൽ കാത്തിരിക്കുന്നു
യു.ഡി.എഫ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി നിർമ്മിച്ച "നന്മയുള്ള മലപ്പുറം, മേന്മയുള്ള വികസനം" ഡോക്യുമെന്ററിയുടെ പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കുന്നു.
പേട്ട പഞ്ചമി ദേവി ആഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതിനൊന്നു വാർഡിലെ സ്ഥാനാർഥികളെ പ്രവർത്തകർക്ക് പരിചയപ്പെടുത്തുന്നു.
സ്ഥാനാർത്ഥിക്ക്
കണ്ണമൂല സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കുന്നു.
പാവയല്ല ഇത്..., വളർത്ത് നായയുമായി റോഡിലൂടെ നടക്കാനിറങ്ങിയപ്പോൾ കുസൃതി കാട്ടിയപ്പോൾ. പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com