കോട്ടയം നഗരത്തിൽ മൂടി കെട്ടിയിരിക്കുന്ന കെട്ടിടത്തിന്റെ മുൻപിലിരിക്കുന്നയാൾ
ഔഷധി ചെയർമാനും, മുൻ കളക്ടറുമായ കെ.ആർ. വിശ്വംഭരന്റെ ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മകൻ അഭിരാമൻ, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം
കേന്ദ്ര ഗവൺമെന്റിന്റെ തൊഴിൽ നയങ്ങൾക്കെതിരെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെഎഴുപത്തി ഒന്നാം ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുളിമൂട് ജി.പി.ഒയ്ക്ക് മുന്നിൽ പ്രതീകാത്മകമായ് അൺ എംപ്ലോയ്‌മെന്റ് ക്യൂ സൃഷ്ടിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രിയുടെ അഡ്രസിലേക്ക് അയച്ച് നടത്തിയ പ്രതിഷേധം .ഉദ്ഘാടകൻ ഡി .സി.സി പ്രസിഡന്റ് പാലോട് രവി , ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ് നുസൂർ,എസ്.എം.ബാലു തുടങ്ങിയ നേതാക്കൾ സമീപം
എറണാകുളം വൈ.എം.സി.എയിൽ നടക്കുന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സൗഹൃദ സംഭാഷണത്തിൽ.
എറണാകുളം പള്ളൂരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം നിലകൊള്ളുന്ന മരക്കൂട്ടങ്ങൾക്ക് മുകളിലൂടെ സുരക്ഷയുടെ ഭാഗമായി പറക്കുന്ന നേവിയുടെ ഹെലിക്കോപ്റ്റർ.
പാചക വാതക വിലവർദ്ധനവിനെതിരെയും, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും മഹിളാ കോൺഗ്രസ് (എസ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജി.പി.ഒ യ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാല അടുപ്പ് കൂട്ടി സമരത്തിൽ പ്രതിഷേധ ജ്വാല അടുപ്പിലേക്ക് പകരുന്ന ജില്ലാ പ്രസിഡന്റ് പാളയം രാജൻ. മഹിളാ കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ആർ. ബിന്ദു, സംസ്‌ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ സമീപം.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ വീണ് മരണമടഞ്ഞ തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലെ ഫ്ലാറ്റ് ( നികുഞ്ജം ഫോർച്യൂണിലെ ) ഒൻപതാം നിലയിൽ തെളിവെടുപ്പ് നടത്തുന്ന പോലീസിന്റെ ഫോറൻസിക് ടീം
എറണാകുളം ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങുന്ന മുസ്ലിംലീഗ് നേതാവും, എം.എൽ.എ യുമായ പി.കെ. കുഞ്ഞാലിക്കുട്ടി
സൗഹൃദ വഴി... കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിൽ എത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇമാം സലാഹുദ്ദീൻ മന്നാനിക്കും, ഭാരവാഹികൾക്കുമൊപ്പം. കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് സമീപം.
അടുപ്പിൽ തീപുകക്കാൻ... സ്റ്റേജ് ഷോകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാളീ മജീഷ്യൻ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയിൽ തീപടർത്തി ചായ തിളപ്പിച്ചുകൊണ്ട് മാജിക് കാണിച്ച് പ്രതിഷേധിക്കുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാന്ത്രികരുടെ സംഘടനയായ മലയാളി മജീഷ്യൻസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ തലയിൽ തീ കത്തിച്ചു ചായ ഉണ്ടാക്കി പ്രതിഷേധിക്കുന്നു.
മയക്കുമരുന്ന് കേസുകളിൽ കർശന നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലഹരി നിർമാർജന സമിതി നടത്തിയ പ്രത്യക്ഷ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിർവഹിക്കാനെത്തിയ മുസ്ലീം ലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരള കൗസിൽ ഓഫ് ചർച്ചസ് ജില്ല പ്രസിഡൻറ് ഫാദർ മാത്യൂസ് വാട്ടിയാനിക്കലുമായി സൗഹ്യദം പങ്കിടുന്നു.
സെമി കേഡർ ചിരി....കോട്ടയം ഡി.സി.സിഹാളിൽ നടന്ന നേതൃയോഗം ഉദ്‌ഘാടനം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രസംഗിക്കുന്നതിനിടയിൽ ഉമ്മൻചാണ്ടിെയത്തിയപ്പോൾ സ്വാഗതംപറഞ്ഞ് വേദിയിലേക്ക് സ്വീകരിക്കുന്നു.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്,തിരുവഞ്ചൂർ ർധകൃഷ്ണൻ എം.എൽ.എ,ജോസഫ് വാഴക്കൻ തുടങ്ങിയവർ സമീപം
ഒരുമിച്ച് പോകാം...കോട്ടയം ഡി.സി.സിഹാളിൽ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ ഉമ്മൻചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വേദിയിലേക്ക് സ്വീകരിക്കുന്നു.ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സമീപം
അച്ചടക്കമാദ്യം....കോട്ടയം ഡി.സി.സി.ഹാളിൽ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.പ്രസിഡന്റ് കെ.സുധാകരൻ മാദ്ധ്യമങ്ങളോട് സംസാരിക്കാനെത്തിയപ്പോൾ കൂടിനിന്ന് സംസാരിച്ചവരെ മാറ്റാൻ സേവാദൾ പ്രവർത്തകരോട് ആവശ്യപ്പെടുന്നു
കോട്ടയം ഡി.സി.സി. ഹാളിൽ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ഉമ്മൻ ചാണ്ടിയും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സമീപം.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചിട്ടിരുന്ന വിനോദ സഞ്ചാര മേഖലയെല്ലാം സന്ദർശകർക്കായി തുറന്നുകൊടുത്തപ്പോൾ തിരുവനന്തപുരം നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ എത്തിയ സന്ദർശകർ ഏഷ്യൻ ആനയുടെ അസ്ഥികൂടം കൗതുകപൂർവ്വം വീക്ഷിക്കുന്നു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച " ദി അൺനോൺ വാര്യർ " ഡോക്യുമെന്ററിയുടെ പോസ്റ്റർ റിലീസ് തിരുവനന്തപുരം കെ .പി .സി .സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് നൽകി നിർവഹിക്കുന്നു
കോട്ടയം സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടയിൽ താഴത്തങ്ങാടി മുസ്ലിം പള്ളി ഇമാം ഷംസുദ്ദീൻ മന്നാനി ഏലവും പാലവും,ബിഷപ്പ് ഡോ. മലയിൽ സബു കോശി ചെറിയാനും സൗഹൃദം പങ്കുവെക്കുന്നു.
ഇനി ചിരിക്കാം ...തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയം വിതരണ മേളയിൽ നിന്നും പട്ടയം ലഭിച്ച പുത്തൂർ സ്വദേശി അമ്മിണിയും പീച്ചി സ്വദേശി റോസിയും പരസ്പരം സന്തോഷം പങ്കിടുന്നു
  TRENDING THIS WEEK
ഔഷധി ചെയർമാനും, മുൻ കളക്ടറുമായ കെ.ആർ. വിശ്വംഭരന്റെ ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മകൻ അഭിരാമൻ, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം
മാലാഖ തണലിൽ... ദേശീയ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി പരീക്ഷക്കെത്തിയ കൊവിഡ് ബാധിച്ച വിദ്യാർത്ഥിനിയും പിതാവും ഹാളിൽ പ്രവേശിക്കാനായി കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിലെ സെന്ററിന് സമീപമുള്ള പള്ളിയുടെ മുറ്റത്തെ മാലാഖയുടെ പ്രതിമയുടെ സമീപത്ത് കാത്തിരിക്കുന്നു.
നിയമവും പ്രോട്ടോക്കോളും.... കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിലെ സെന്ററിൽ ദേശീയ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി പരീക്ഷക്കെത്തിയ വിദ്യാർത്ഥിനി നീറ്റ് പരീക്ഷയുടെ നിയമത്തിന്റെ ഭാഗമായി ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിലെ സ്വർണ്ണ പാദസ്വരം ഊരി മാറ്റുമ്പോൾ മറ്റൊരു വിദ്യാർത്ഥിനി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കൈയ്യിൽ ഗ്ലൗസ് ഇടുന്നു.
തൃശൂര്‍ കോര്‍പറേഷൻ സ്റ്റേഡിയം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ക്ലീനിംഗ് ചെയ്യുന്നു
പറന്ന്കൊത്തി... പഴുത്ത് പാകമായി നിൽക്കുന്ന പപ്പായ കൊത്തിയെടുക്കാൻ കൂട്ടത്തോടെ എത്തിയ കിളികൾ. പാലക്കാട് ചിറ്റൂർ വിളയോടി ഭാഗത്ത് നിന്ന്.
ഡി.വൈ.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മലബാർ കലാപം നൂറ് വർഷം നൂറ് സെമിനാർ പരിപാടിയുടെ ഉദ്ഘാടനത്തിന് വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു കൈ സഹായം... ജെ.സി.ബിയുടെ കൈ ഉപയോഗിച്ച് വാഹനത്തിൽ തടി കയറ്റുമ്പോൾ. തൈക്കൂടം മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
നീറ്റാക്കാം... കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിലെ സെന്ററിൽ ദേശീയ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനിക്ക് ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് സാനിറ്റൈസർ കുപ്പിയിലെ ലേബൽ പൊളിച്ചു നീക്കി കൊടുക്കുന്ന രക്ഷകർത്താവ്. ഹാളിൽ കൊണ്ടുപോകുന്ന കുപ്പികളിൽ ലേബലുകൾ പാടില്ലായെന്ന നിയമമുണ്ട്.
വിശപ്പിന്റെ വിളി കേട്ട്... തൃശൂർ പടിഞ്ഞാറെ കോട്ടയിൽ ഭക്ഷണപ്പൊതിയുമായി എത്തിയ ആളിൽ നിന്നും ഭക്ഷണപ്പൊതി ഏറ്റുവാങ്ങുന്ന നാടോടികൾ.
ക്ഷീര സംഘങ്ങൾക്ക് ഏർപ്പെടുത്തിയ ഇൻകം ടാക്സ് നിറുത്തലാക്കുക എന്നാവശ്യപ്പെട്ട് ക്ഷീരസംഘം പ്രസിഡന്റുമാർ നടത്തിയ രാജ്ഭവൻ ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com