പച്ചവണ്ടി... ഉന്തുവണ്ടിയിൽ പച്ചക്കറികൾ നിറച്ച് വഴിയോരക്കച്ചവടം. കോതമംഗലത്ത് നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യദിനാഘോഴങ്ങൾക്കായി വഴിയോരത്ത് വിൽപ്പനക്കെത്തിച്ച ദേശീയപതാക വാങ്ങി നടന്നു നീങ്ങുന്ന യുവാവ്. ആലപ്പുഴ നഗരത്തിൽ മുല്ലക്കൽ തെരുവിൽ നിന്നുള്ള കാഴ്ച.
സ്വാതന്ത്ര്യദിനാഘോഴങ്ങൾക്കായി വിൽപ്പനക്കെത്തിച്ച ദേശീയപതാക രക്ഷാകർത്താവ് വാങ്ങി നൽകിയ സന്തോഷത്തിൽ ഇരുകൈയ്യിലുമായി ത്രിവർണ്ണപതാക ഉയർത്തിപ്പിടിച്ച് ആഹ്ലാദത്തോടെ നടന്നു നീങ്ങുന്ന കുട്ടി. ആലപ്പുഴ മുല്ലക്കൽ തെരുവിൽ നിന്നുള്ള കാഴ്ച.
ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ കനാലിൽ അടിഞ്ഞുകൂടിയ പോളയും മാലിന്യങ്ങളും വള്ളത്തിലെത്തി കോരി നീക്കം ചെയ്യുന്ന തൊഴിലാളികൾ. കണ്ണൻ വർക്കി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
ആലപ്പുഴ ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന യുദ്ധക്കപ്പലിന്റെ അറ്റകുറ്റപണികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന ആലപ്പുഴ ചെങ്ങനാശ്ശേരി റോഡിൽ പുതിയതായി നിർമ്മിച്ച നടപ്പാതയിൽ കാൽനടയാത്രികർക്ക് തടസ്സമായി സ്ഥാപിച്ച സ്തൂപം. എ.സി. റോഡിൽ പണ്ടാരക്കുളത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ ബസ് പരിശോധിക്കുന്നു
പവർ സല്യൂട്ട്... ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡ് പ്രാക്ടീസിൽ നിന്ന്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന പരേഡ് റിഹേഴ്സൽ
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന പരേഡ് റിഹേഴ്സൽ
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെ ബലി മണ്ഡപത്തിലെ ഗ്രില്ലുകൾ തകർന്നതിനെ തുടർന്ന് തുറന്ന് കിടക്കുന്നു.മാസങ്ങളായി ഈ അവസ്‌ഥ തുടരുകയാണ് . ബലി കർമ്മങ്ങൾ നടക്കുമ്പോൾ അന്യർ മണ്ഡപത്തിന് അകത്തേക്ക് പ്രവേശിക്കുന്നത് കർമ്മം ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഇവിടെ പതിവാണ്.100 കണക്കിന് പേരാണ് ഇവിടെ ദിനവും ബലി കർമ്മങ്ങൾ നടത്താൻ എത്തുന്നത്.വിശേഷദിവസങ്ങളിൽ അതിലേറെ പേരും എത്തുന്ന പുരാതനമായ ക്ഷേത്രം ആണ്
ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ നനയാതിരിക്കാൻ ബസിൽ കയറാൻ തിരക്ക് കൂട്ടുന്ന വിദ്യാർത്ഥികൾ.കൊല്ലം എസ്.എൻ.കോളേജ് ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിൽ നിന്നുള്ള കാഴ്ച്ച ഫോട്ടോ:അക്ഷയ് സഞ്ജീവ്
ലീനയുടെ ആറാം ചരമവാർഷിക ദിനത്തിൽ അവയവങ്ങൾ സ്വീകരിച്ച (ഇടത്ത് നിന്ന്) റോബിൻസ് വർഗീസ്, ശ്രീജിത്ത്, മോഹനൻ എന്നിവർ ലീനയുടെ ഭർത്താവ് ആശ്രാമം സജീവിനൊപ്പം ലീനയുടെ വീട്ടിൽ
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ക്യാമ്പ് എക്സിക്യുട്ടീവ് മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് ജില്ലാ ഗ്രാമ വ്യവസായ കാര്യലയത്തിൽ ഒരുക്കിയ ഓണം ഖാദി മേളയിൽ നിന്ന് .
പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ദേശീയ പതാക .
സ്വാതന്ത്യദിനാഘോഷത്തിനായി പാലക്കാട് മേട്ടുപ്പാളയം തെരുവിൽ വിപണിയിൽ ഒരുക്കിയ ത്രീ വർണ്ണ പതാകകൾ .
ഇവിടെ വാസം സാദ്ധ്യമോ...കിളികൾ പൊതുവേ വളരെ സുരക്ഷിതമായ സ്ഥലത്താണു കൂടു കൂട്ടുന്നത്. എന്നാൽ മരങ്ങൾ മുറിച്ചു നികുന്നതോടെ കിളികളും മറ്റൊരിടം കണ്ടെത്താൻ അലയുകയാണ്. ഗോശ്രീ പാലത്തിനു സമീപം ഹിറ്റാച്ചി ഉപയോഗിച്ച് മരങ്ങൾ നീക്കം ചെയുമ്പോൾ ചില്ലയിൽ നോക്കിയിരിക്കുന്ന ഇരട്ടവാലൻ കുരുവി
യന്ത്രകൈകൾ...തേവര കനാലിന്റെ കൈവരികളുടെ പണികൾ പുരോഗമിക്കുമ്പോൾ ജെ.സി.ബി ഉപയോഗിച്ച് സ്ലാബുകൾ എത്തിക്കുന്നു
കുടുക്കാൻ പലവഴികൾ...തേവര റയിൽവേ പാലത്തിന് അടിയിൽ നിന്നും വലയെറിഞ്ഞു മീൻ പിടിക്കുന്നയാൾ
  TRENDING THIS WEEK
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
കുട്ടിക്കളിയല്ലിത്... ജില്ലയിൽ അപകടങ്ങൾ പതിവായി മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടും അതൊന്നും വകവയ്ക്കാതെ കുഞ്ഞിനെ അപകടകരമാംവിധം സീറ്റിന് നടുക്ക് നിർത്തി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കുടുംബം. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച.
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
വേഷങ്ങൾ ജന്മങ്ങൾ...എറണാകുളം എസ്.ആർ.വി സ്കൂളിന്റെ ചുറ്റുമതിലിന് സമീപം ഇരുന്ന് സങ്കടത്താൽ വിതുമ്പുന്ന സ്ത്രീ
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ആവിയിൽ വേവിച്ച ചോളം വിൽക്കുന്ന തമിഴ് നാടോടി സ്ത്രീ
ഡി.വൈ.എഫ്.ഐ വയനാട് ഭവന നിർമ്മാണ പദ്ധതിയിലേക്ക് ധനസമാഹരണത്തിനായി കണ്ണൂർ കാൾടെക്സിൽ ഒരുക്കിയ അതിജീവനത്തിന്റെ ചായക്കട എം. ഷാജർ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്യ ദിനഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പരേഡിൻ്റെ പരീശിലനത്തിൽ നിന്ന് .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com