മാലിന്യത്തിനു മുന്നിൽ... കാക്കനാട് മുൻസിപ്പൽ ഓഫീസിന് പിന്നിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം.
ജീവിതം നടപ്പാതയിൽ... കാക്കനാട് കളക്ടറേറ്റ് ഓഫീസിനു മുന്നിലെ നടപ്പാതയിൽ കാലുകൾ നഷ്ട്ടപ്പെട്ടയാൾ ഭിക്ഷാടനം നടത്തുന്നു.
ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്ന മലമ്പുഴ ഡാം.
പാലക്കാട് പ്രസ്സ് ക്ലബ്ബിന് മുന്നിൽ ചരക്ക് ലോറി മണ്ണിൽ താഴ്ന്നപ്പോൾ.
പാലക്കാട് കൊവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഉൾഗ്രമങ്ങളിലേക്കും റാപ്പിഡ് ടെസ്റ്റ് വ്യാപിപ്പിച്ചു. പൊതുജനങ്ങളുമായി കൂടുതൽ സംഭർക്കം നടത്തുന്ന ഗ്രാമവാസികളെയും മറ്റ് മേഖലകളിലെ പ്രവർത്തകരുടെയും ശ്രവം പട്ടഞ്ചേരി പഞ്ചയത്തിലെ നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പരിശേധന നടത്തുന്നു.
തകർന്ന ലയങ്ങൾ... മൂന്നാർ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ ലയത്തിൻ്റെ അവശിഷ്ടങ്ങൾ കൂടികിടക്കുന്നു. ശക്തമായ മഴയും മഞ്ഞുമുണ്ടെങ്കിലും തിരച്ചിൽ തുടരുകയാണ്.
ഒരു ലയം മാത്രം... മൂന്നാർ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ ലയങ്ങളുടെ സമീപം മറുവശത്തുണ്ടായിരുന്ന അപകടത്തിൽപ്പെടാത്ത ലയം.
തിരച്ചിൽ തുടരുന്നു... പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കനത്ത മഴയും മഞ്ഞുമുണ്ടെങ്കിലും മൂന്ന് ദിവസമായ തിരച്ചിൽ തുടരുകയാണ്.
മണ്ണിനടിയിൽ നിന്നും... മൂന്നാർ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മരിച്ചയാളുടെ മൃതദേഹം ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ തുടരുകയാണ്.
കുരുക്കിൽ... അരൂർ ഇടപ്പള്ളി ദേശീയ പാതയിലെ കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികാരണം ഉണ്ടായ ഗതാഗതകുരുക്ക്.
പെരിങ്ങൽകുത്ത് ഡാം നിറഞ്ഞ് ഷട്ടറുകൾ തുറന്നതിനെ തുടർന്ന് രൗദ്രഭാവം പൂണ്ട് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം നോക്കി നിൽക്കുന്ന കുരങ്ങൻ.
സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി സെൻട്രൽ സ്റ്റേഡിയം ദീപാലംകൃതമാക്കുന്നതിനുള്ള പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി.
പേട്ട പള്ളിമുക്കിലെ ചിക്കൻ സ്റ്റാളിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ജീവനക്കാർ.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഒരുക്കങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന പരേഡ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർമ്മിക്കുന്ന പന്തൽ.
കനത്ത മഴയിൽ തീരദേശ ദേശീയപാതയിൽ പരുത്തിക്കുഴിക്ക് സമീപത്തായി മാലിന്യനിക്ഷേപത്തെ തുടർന്ന് ഓട അടഞ്ഞ് ഉണ്ടായ വെള്ളക്കെട്ട് പമ്പ് ചെയ്ത മാറ്റുന്നു.
പ്രാണന്മേൽ പ്രളയം... പ്രളയമേഖലയായ നട്ടാശേരി പ്രദേശത്തെ കോവിഡ് പോസിറ്റീവായവരെയും സമ്പർക്കപ്പട്ടികയിലുള്ളവരെയും ട്രീററ്മെന്റ് സെന്ററിലേക്ക് മാറ്റുന്നതിനായി എൻ.ഡി.ആർ.എഫ്. സംഘം പി.പി.ഇ. കിറ്റ് ധരിപ്പിച്ച് ഡിങ്കിയിൽ കോട്ടയം വട്ടമൂട് പാലത്തിന് സമീപത്തെ കടവിൽ എത്തിക്കുന്നു.
കൊല്ലം ഇത്തിക്കരയാറ് കര കവിഞ്ഞതിനെ തുടർന്ന് മൈലക്കാട് സ്കൂളിൽ ആരഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ നിന്ന്.
ഇത്തിക്കരയാറ് കരകവിഞ്ഞതിനെ തുടർന്ന് ആദിച്ചനല്ലൂരിൽ വെള്ളം കയറിയ വീടുകളിലൊന്ന്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്ന നിറകതിർ.
മണർകാട് പാലമുറിയിൽ വെള്ളത്തിൽമുങ്ങിയ ജസ്റ്റിന്റെ മൃതദേഹമടക്കമുള്ള കാർ കണ്ടെടുത്തപ്പോൾ.
  TRENDING THIS WEEK
ആനക്കഥ
കൊക്കു
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വി.കെ പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി മന്ത്രി ഡോ.ടി.എം .തോമസ് ഐസക് പ്രകാശനം ചെയ്യുന്നു
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കോഴിക്കോട് കച്ചേരിക്കുന്ന് ലക്ഷം വീട് കോളനിയിൽ വെള്ളം കയറി വീടുകൾ മുങ്ങിയപ്പോൾ.
കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിൻ്റെ കോക്ക്പിറ്റ്.
പെരിയാർ
ഫുട്‌ബാൾ
കനത്ത മഴയിൽ ഇരുക്കരയും മൂട്ടി ഒഴുക്കുന്ന കൽപ്പാത്തി പുഴ.
എറണാകുളം ചിലവന്നൂർ ബണ്ട് റോഡിന് സമീപം ഉപ്പ്മീൻ ഉണക്കാനായി നിരത്തിയിരിക്കുന്നു. കടകളിൽ വിവിധ ഇനത്തിലുള്ള ഉണക്കമീനുകൾ വില്പനയ്ക്കായി നിരത്തിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും, സർക്കാരിന്റെ അഴിമതികളും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃതത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന സ്‌പീക് അപ്പ് കേരള സത്യാഗ്രഹത്തിന്റെ ഭാഗമായി എ.പി അനികുമാർ എം.എൽ.എ, പി. ഉബൈദുള്ള എം.എൽ.എ, തുടങ്ങിയവർ മലപ്പുറം ഡി.സി.സി ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com