പത്രാധിപർ കെ.സുകുമാരൻ അനുസ്മരണത്തോടനുബന്ധിച്ചുള്ള പത്രാധിപർ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്ക്കാരം ഇരിങ്ങാലക്കുട ലേഖകൻ വി.ആർ സുകുമാരന് ഹോട്ടൽ എലൈറ്റ് ഇൻറർനാഷണലിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.സി.പി വി.കെ രാജു സമ്മാനിക്കുന്നു കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ് കിരൺ, ബ്യൂറോ ചീഫ് കെ.പി രാജീവൻ, ഡെസ്ക് ചീഫ് സി.ജി സുനിൽ കുമാർ എന്നിവർ സമീപം.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീൽ കൊച്ചി എൻ.ഐ.എ ആസ്ഥാനത്ത് എത്തിയതിനെത്തുടർന്ന് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പൊലീസ് തടയുന്നു.
മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടന്ന മാർച്ചിൽ പൊലീസ് ലാത്തിചാർജ് ചെയ്യുന്നു. ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിലിന് പരിക്കേറ്റു.
വീണ്ടും സാലറി കട്ട് ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ മലപ്പുറം ബ്രാഞ്ച് കമ്മിറ്റി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം.
കേരള കൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 -മത് ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ സി.ദിവാകരൻ എം.എൽ.എ, രാജധാനി ഗ്രൂപ്പ് ചെയർമാൻ ബിജു രമേശ് തുടങ്ങിയവർ.
മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം കുന്നുമ്മലിൽ ദേശീയ പാത ഉപരോധിച്ചപ്പോൾ.
അടി പൊട്ടി...മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ സംഘർഷമുണ്ടായപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തി പ്രവർത്തകരെ ഓടിക്കുന്നു
അകലം പാലിച്ച് ... തൃശുർ മുൻസിപ്പൽ റോഡിലൂടെ റോളർ സ്കെയിറ്റിംഗ് ചെയ്ത് നീങ്ങുന്ന ബാലൻ
മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ ലാത്തിച്ചാർജിൽ തലപൊട്ടിയ രാഹുൽ
മഴയത്തൊരു ജലപീരങ്കി...മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർചിലേക്ക് പൊലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ
മന്ത്രി കെ.ടി ജലീല്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലീം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ രാജി ഒപ്പുവെക്കല്‍ സമരം.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫൻ ദേവസി തിരുവനന്തപുരത്ത് സി.ബി.ഐ ആസ്ഥാനത്ത് ഹാജരായപ്പോൾ.
മന്ത്രി കെ.ടി ജലീല്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി മലപ്പുറത്ത് മന്ത്രിയുടെ കോലം കത്തിച്ചപ്പോൾ.
എൻ.ഐ.എ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ.ടി ജലീൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് ഔദ്യോഗിക വാസത്തിയിലേക്ക് സ്വകാര്യ വാഹനത്തിലെത്തുന്നു. വസതിക്ക് മുന്നിൽ പ്രതിഷേധങ്ങൾ കാരണം വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.
കേരള കൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 ആമത് ചരമദിനത്തിൽ അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന.
കേരള കൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 -മത് ചരമദിനത്തിൽ അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ പേട്ട കൗൺസിലർ ഡി.അനിൽകുമാർ.
കേരള കൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 -മത് ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന മേയർ കെ.ശ്രീകുമാർ. നോൺ ജേർണലിസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.ഉദയകുമാർ സമീപം.
മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം കുന്നുമ്മലിൽ ദേശീയ പാത ഉപരോധിക്കുന്നതിനിടെ ഭക്ഷണ വിതരണത്തിന്റെ ഭാഗമായി വന്ന ഡെലിവറിമാനെ തടഞ്ഞ് കയർക്കുന്ന പ്രവർത്തകർ.
മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ മന്ത്രിയുടെ കോലം കുപ്പത്താട്ടിയിൽ കളയുന്നു.
കേരള കൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ 39 ആമത് ചരമദിനത്തിൽ അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ.
  TRENDING THIS WEEK
കൊവിഡിനെന്നല്ല, ഒരു വൈറസിനുമാവില്ല കിഴക്കിന്റെ വെനീസിന്റെ ചന്തത്തിന് മങ്ങലേൽപ്പിക്കാൻ. അനീഷ് ശിവൻ
കൊവിഡ് വ്യാപനത്തെ തുടർന്ന് ഓട്ടോയിൽ യാത്രക്കാർ കുറഞ്ഞതോടെ എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപം ഓട്ടോയിൽ പഴവും കപ്പയും വില്പന നടത്തുന്ന ജെയ്സൺ.
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും മഹിളാ മോർച്ച നടത്തിയ കൊല്ലം കമ്മീഷണർ ഓഫീസ് മാർച്ചിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
ജലപീരങ്കി
മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താകണമെന്ന് ആവിശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് സ്‌റ്റേഡിയം ബസ് സ്റ്റാൻ്റിലേക്ക് നടത്തിയ മാർച്ച്.
എറണാകുളം ബ്രോഡ് വേ മാർക്കറ്റ് സമ്പൂർണമായി തുറന്ന് കൊടുക്കുക, ബാരിക്കേഡുകൾ പിൻവലിക്കുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വ്യാപാരികളെ ജീവിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർക്കറ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന കഞ്ഞിവെപ്പുസമരത്തിനിടയിൽ മഴ പെയ്തപ്പോൾ
നാലാഞ്ചിറ നവജീവൻ വിദ്യാലയത്തിൽ നടന്ന നീറ്റ് പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികളെ കാത്ത് പരീക്ഷാ കേന്ദ്രത്തിന് മുന്നിലിരിക്കുന്ന രക്ഷിതാക്കൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com