കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചതിനെ തുടർന്ന് പൂരത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ സാമ്പിൾ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സാമ്പിൾ വെടിക്കെട്ടിനായ് കുഴി ഒരുക്കിയിരുന്ന തൊഴിലാളികൾ പണി നിറുത്തി പോകുന്നു.
ലാസ്റ്റ് ടച്ച് ... തൃശൂർ പൂരത്തിനായ് ഒരുക്കുന്ന നില പന്തലിൻ്റെ പണി അവസാനഘട്ടത്തിൽ.
മഴയത്തും വെയിലത്തും നരച്ച, ഇരുണ്ട കാഴ്ചകൾ മാത്രം നൽകിയിരുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വർണക്കാഴ്ചകൾ നിറയുന്നു.
കൈവിടാത്ത പ്രതീക്ഷ...മാസ്ക്ക് ധരിച്ച് ബസിൽ യാത്ര ചെയ്യുന്ന കുട്ടി. കോട്ടയം നഗരത്തിൽനിന്നുള്ള കാഴ്ച.
കൈയെത്തും ദൂരത്തുണ്ട്... കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ കർശനനിർദേശങ്ങൾ ഏർപ്പെടുത്തിയെങ്കിലും ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെ യാത്രചെയ്യുന്നയാൾ. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
തൃശൂർ പൂരത്തിനായ് ദീപാലകൃതമായ തിരുവമ്പാടി ക്ഷേത്രം.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൃശൂർ ടൗൺ ഹാളിൽ കാത്തിരിക്കുക്കുന്നവർ.
ബ്രേക്ക് ദി ചെയിൻ... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ വാക്‌സിനെടുക്കുവാനെത്തിയവരുടെ തിരക്ക് മൂലം നീണ്ടനിരയിൽ കാത്തിരിക്കുന്ന വൃദ്ധൻ.
മാസ്ക്ക് മുഖ്യം... പാലക്കാട് നഗരപരിധിയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുതൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് നിർബന്ധമായും ധരിക്കേണ്ടതാണ്. നഗരത്തിലെ മാസ്ക്ക് വിപണിയിൽ നിന്ന്.
അപകടമടുത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ വാക്‌സിനെടുക്കുവാൻ റോഡിൽ കാത്ത് നിക്കുന്നവരുടെ തിരക്ക്.
കരുതൽ കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ വാക്‌സിനെടുക്കുവാൻ റോഡിൽ കാത്ത് നിക്കുന്നവരുടെ നീണ്ടനിര.
നിയന്ത്രണങ്ങൾ കടുപ്പിച്ച്... വാളയാർ അതിർത്തിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് വരുന്നവരെ കൊവിഡ് ആരോഗ്യ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ പൊലീസ് പരിശോധിക്കുന്നു.
തൃശൂർ പൂരം സാമ്പിൾ വെടികെട്ടിനായ് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ കുഴി ഒരുക്കുന്നു.
വാളയാർ അതിർത്തിയിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോവുന്നവർ.
സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കെ.പി.സി.സി. ആസ്ഥാനത്ത് ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂം തുറക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഡോ. എസ്.എസ്. ലാലും, ഡോക്ടർമാരായ നോയൽ, വിനോദ്,സൽമാൻ, ക്രിസ്‌റ്റി എന്നിവരുമായുള്ള കൂടിക്കാഴ്ച്ച.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ.
ഓട്ടപ്പരീക്ഷണം... പ്ലസ്ടു യോഗ്യതയുള്ളവർക്കായി പി.എസ്.സി നടത്തിയ പ്രാഥമിക പരീക്ഷയെഴുതുവാൻ കോട്ടയം എം.ടി സെമിനാരി സ്കൂളിലെ സെന്ററിൽ പരീക്ഷയാരംഭിക്കുന്നതിൻറെ അവസാന നിമിഷം ഓടിയെത്തുന്ന ഉദ്യോഗാർത്ഥികൾ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ​കോളേജിൽ നടന്ന എൻ.ഡി.എ പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വരുന്ന വിദ്യാർത്ഥികൾ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ​കോളേജിൽ നടന്ന എൻ.ഡി.എ പരീക്ഷ കഴിഞ്ഞ് വരുന്ന വിദ്യാർത്ഥികളെയും കാത്ത് നിൽക്കുന്ന രക്ഷിതാക്കൾ.
പേടിക്കണ്ട കരുതൽ മതി... കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാരോട് സാമൂഹ്യാകലം പാലിക്കണമെന്ന് നിർദേശിക്കുന്നു.
  TRENDING THIS WEEK
കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
തൃശൂർ മുൻസിപ്പൽ റോഡിന് സമീപം വിൽപ്പനക്ക് വച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ.
കണ്ണിൽ പൊൻകണി... കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന യുവാക്കൾ. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
വസന്തകാലം കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ എത്തിയവരുടെ തിരക്ക്.
തൃശൂർ പൂരത്തിനായ് തിരുവമ്പാടി വിഭാഗത്തിൻ്റെ വർണ്ണക്കുട നിർമ്മാണം.
ഗോശാലയിൽ താൻ വരച്ച കൃഷ്ണന്റെ ചിത്രങ്ങൾക്ക് വിഷുദിനത്തിൽ കണിക്കൊന്ന പൂക്കൾ കൊണ്ട് അലങ്കാരം ഒരുക്കുകയാണ് ആവണി എന്ന വിദ്യാർത്ഥിനി.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
വിഷു പടക്കം... വിഷു ആഘോഷിക്കാൻ പടക്കങ്ങളും കമ്പിത്തിരികളും വാങ്ങുന്നവർ. കുമരകം ചന്തക്കവലയിൽ നിന്നുള്ള കാഴ്ച.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com