തൃശൂർ പൂരത്തിന് വിളംബരം കുറിച്ച് കൊണ്ട് തേക്കേ ഗോപുര നട തുറക്കാൻ എറണാക്കുളം ശിവകുമാർ എഴുന്നള്ളുന്നു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്‌സിൻ എടുക്കുന്നതിനായി ഓൺലൈൻ രജിസ്റ്റർ ചെയ്തവർ കാത്തുനിൽക്കുന്നു.
കോവിഡ് വ്യാപനതെ തുടർന്ന് മലമ്പുഴ ഡാം മുന്നിൽ പാലക്കാട് ജില്ലാ ആശുപുത്രിയുടെ സഞ്ചരിക്കുന്ന കൊവിഡ് പരിശോധന വാഹനത്തിൽ ആൻ്റീജെൻ ടെസറ്റ് ചെയുന്ന യുവാവ്. 300 രൂപയാണ് ഫീസ്. കൊവിഡ് ടെസറ്റ് കഴിഞ്ഞവർക്ക് മാത്രമെ ഉദ്യാനത്തിൽ പ്രവേശനം അനുവദിക്കു.
കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനതലത്തിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായി കോട്ടയം ചന്തക്കടവിലെ പ്രത്യേക ബൂത്തിൽ സ്രവസാമ്പിൾ എടുക്കുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാനടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി പൊലീസ് പാളയം മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ കൊവിഡ് മാനദണ്ഡങ്ങളെ പറ്റി നിർദേശങ്ങൾ നൽകുന്നതിനിടെ സാനിറ്റൈസർ ഉയർത്തി കാണിക്കുന്ന മത്സ്യവിൽപ്പനക്കാരി.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാനടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി പൊലീസ് പാളയം മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ കൊവിഡ് മാനദണ്ഡങ്ങളെ പറ്റി നിർദേശങ്ങൾ നൽകുന്നതിനിടെ തങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കച്ചവടം നടത്തുന്നത് എന്ന് പറയുന്ന മത്സ്യ തൊഴിലാളികൾ.
തൃശൂർ പൂരം സുരക്ഷയുടെ ഭാഗമായി ഫയർഫോഴ്സിൻ്റെ ആഭിമുഖ്യത്തിൽ വടക്കുനാഥ ക്ഷേത്രത്തിന്റെ തേക്കേ ഗോപുരനടയിൽ സംഘടിപ്പിൽ ട്രയൽ.
മിന്നല്ലോടെ സാമ്പിൾ... തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻക്കാട് മൈതാനിയിൽ നടന്ന പ്രതീകാത്മക സാമ്പിൾ വെടിക്കെട്ടിൽ കുഴിമിന്നൽ പൊട്ടിച്ചപ്പോൾ. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ ഓരോ കുഴി മിന്നൽ വീതമാണ് പൊട്ടിച്ചത്.
ഒന്നാം ഘട്ടം... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ തിരക്ക് കൂടിയതിനെ തുടർന്ന് ടോക്കൺ ഉള്ളവരെ മാത്രം പൊലീസിന്റെ നേതൃത്വത്തിൽ അകത്തേക്ക് കത്തിവിടുന്നു.
പാലക്കാട് ഗവ: മോയൻസ് യു.പി. സ്കൂളിൽ കൊവിഡ് വാക്സിൻ എടുത്ത് പുറത്ത് വരുന്നവർ.
പാലായനം... കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ പോകുന്നവർ. കേരള തമിഴ്നാട് അതിർത്തിയായ വാളയാറിൽ നിന്നുള്ള കാഴ്ച്ച.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ടാം ദിവസവും പൊലീസ് നടത്തിയ പരിശോധനയിൽ മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തവർക്കെതിരെ പൊലീസ് പിഴയീടാക്കുന്നു. പാളയത്ത് നിന്നുള്ള കാഴ്ച്ച.
ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ രണ്ടാം ദിവസവും വാക്‌സിനേഷൻ മുടങ്ങിയതിനെ തുടർന്ന് വാക്‌സിൻ എടുക്കാൻ എത്തിയ ആളിന് വാക്‌സിൻ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ ലിസ്റ്റ് കാണിച്ചു കൊടുക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ.
തൃശൂർ പൂരം വെടിക്കെട്ടിനായ് തേക്കിൻക്കാട് മൈതാനിയിൽ കുഴി ഒരുക്കുന്നു.
തൃശൂർ പൂരത്തെ വരവേറ്റ് തേക്കിൻക്കാട് മൈതാനിയിൽ പൂര കൊടി നാട്ടിയപ്പോൾ.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തവർക്കെതിരെ പൊലീസ് പിഴയീടാക്കുന്നു. പാളയത്ത് നിന്നുള്ള കാഴ്ച്ച.
മാസ്ക് ഉണ്ട് സാർ... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ മാസ്ക് പരിശോധയ്ക്കിടെ ഹെൽമെറ്റ് ഇല്ലാതെ വന്ന ഇരുചക്രവാഹന യാത്രക്കാരിയെ പൊലീസ് ശാസിക്കുന്നു. തുടർന്ന് ഹെൽമെറ്റ് ധരിപ്പിച്ച ശേഷം വിട്ടയച്ചു. പാളയത്ത് നിന്നുള്ള കാഴ്ച്ച.
പൂജപ്പുര - കരമന പാതയ്ക്ക് ഇരുവശത്തും ഉള്ള വഴിയോര കച്ചവട കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയപ്പോൾ.
കൊവിഡ് വ്യാപനം രൂക്ഷമായതിൻ്റെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ അന്യദേശ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോവുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ.
ഉറക്കത്തിലുമുണർന്ന്... സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ പരിശോധനക്കെത്തിയ ജില്ലാ കളക്ടർ എം. അഞ്ചനയും എസ്.പി ഡി. ശില്പയും കെ.എസ്.ആർ.ടി. സി ബസ് സ്റ്റാൻഡിലെത്തിയപ്പോൾ മസ്കണിയാതെ ഇരുന്നുറങ്ങുന്നയാൾ.
  TRENDING THIS WEEK
കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
അപകടമടുത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ വാക്‌സിനെടുക്കുവാൻ റോഡിൽ കാത്ത് നിക്കുന്നവരുടെ തിരക്ക്.
ക്ലോസ്ഡ്... തൃശൂർ പൂരം പ്രദർശന നഗരിയിലെ കച്ചവടക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദർശന നഗരി അടച്ചപ്പോൾ.
മഴയത്തും വെയിലത്തും നരച്ച, ഇരുണ്ട കാഴ്ചകൾ മാത്രം നൽകിയിരുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വർണക്കാഴ്ചകൾ നിറയുന്നു.
വസന്തകാലം കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ എത്തിയവരുടെ തിരക്ക്.
'നിറം മങ്ങി'... തൃശൂർപൂരം ചടങ്ങ് മാത്രമാക്കിയതിനെ തുടർന്ന് കുടമാറ്റം പ്രതീക്ഷിച്ച് ഉണ്ടാക്കിയ വർണ്ണ കുടകൾ മടക്കി വച്ചിരിക്കുന്നു. സമീപം പാതിവഴിയിലെത്തിയകുടകളുടെ നിർമ്മാണം പൂർത്തിയാക്കുന്നു.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൃശൂർ ടൗൺ ഹാളിൽ കാത്തിരിക്കുക്കുന്നവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com