ആന
ബൈപ്പാസ്
ജിൽ
സായി ശ്വേത
ശക്തമായ മഴയിൽ തിരുവനന്തപുരം അടിമലത്തുറയിൽ നൂറോളം വീടുകളിലേക്കുളള പ്രധാനവഴിയിൽ വെളളം കയറിയതിനെ തുടർന്ന് അധികാരികൾ എത്താത്തതിനാൽ പ്രദേശവാസികൾ സംഘടിതമായി ചാക്കിൽ മണൽ നിറച്ച് നിരത്തുന്നു
ഇന്നലെ വൈകുന്നേരം പാറ്റൂർ ജംഗ്ഷനിൽ മിക്സർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടം
ഇന്നലെ പെയ്ത ശക്തമായ മഴയിൽ മുട്ടത്തറ ദേശീയപാതക്ക് സമീപമുണ്ടായ വെളളക്കെട്ടിലൂടെ നടന്ന് നീങ്ങുന്ന വയോധികൻ
ഇന്നലെ പെയ്ത ശക്തമായ മഴയിൽ ചാല - ആര്യശാല റോഡിൽ വെളളം കയറിയപ്പോൾ
ഇന്നലെ പെയ്ത ശക്തമായ മഴയിൽ എസ് കെ പി ജംഗ്ഷനിലുണ്ടായ വെളളക്കെട്ട്
ഇന്നലെ പെയ്ത ശക്തമായ മഴയിൽ കരിമഠം കോളനിയിലെ വീടുകളിൽ വെളളം കയറിയപ്പോൾ
പ്രകൃതിയുടെ താരാട്ട്..., കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിലും കുട്ടവള്ളത്തിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന അന്യസംസ്ഥാനക്കാരായ മാതാപിതാക്കൾ കായലരികിൽ വലകൾ നന്നാക്കുന്ന ജോലിക്കിടയിൽ കുഞ്ഞിനെ സമീപത്തെ മരത്തിൽ തൊട്ടിൽ കെട്ടികിടത്തിയിരിക്കുന്നു. എറണാകുളം നെട്ടൂരിൽ നിന്നുള്ള കാഴ്ച
അന്വേഷണത്തിലാണ്... കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതികൾ ആക്രമണത്തിന് ഇരയായി ഭാര്യ മരിച്ച സംഭവം നടന്ന സ്ഥലം രാത്രിയിൽ സന്ദർശിച്ചശേഷം ജില്ലാപോലീസ് മേധാവി ജി.ജയദേവ് പുറത്തേക്ക് വരുന്നു. കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലെ രണ്ടാമത്തെ കൊലപാതകമാണ്
കളിചിരിയും കരച്ചിലുമില്ലാ..., കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുന്നത് നീട്ടിവച്ചതോടെ ഇന്ന് സ്കൂളുകളിൽ പ്രവേശനോത്സവം ഇല്ലായിരുന്നു. പകരം ഓൺലൈൻ ക്ലാസുകൾ തുടങ്ങി. കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് മറിയാമ്മ ഉമ്മൻ തിരക്കില്ലാത്ത സ്കൂൾ മുറ്റത്ത് കൂടി ഓഫിസിലേക്ക് പോകുന്നു
കൈക്കുമ്പിളിലായി...കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കാത്തത് കൊണ്ട് വീട്ടിലിരുന്ന് മൊബൈലിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസിൽ പങ്കെടുക്കുന്ന കോട്ടയം നഗരത്തിലെ വിദ്യാർത്ഥി
സുരക്ഷാകവചം ... പാലക്കാട് ജില്ലാ ആശുപുത്രിയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരി സുരക്ഷയുടെ ഭാഗമായി മൊബൈൽ പ്ലാസ്റ്റിക്ക് കവർകൊണ്ട് പെതിഞ്ഞിരിക്കുന്നു, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് ജില്ലയിലാണ്.
കൊവിഡ് 19 രോഗമുക്തിയായ യുവാവ് പാലക്കാട് ജില്ലാ ആശുപുത്രിയിൽ നിന്ന് പുറത്ത് വരുന്നു.
വെളളക്കെട്ടായ് മാറിയ തിരുവനന്തപുരം മുട്ടത്തറ ബൈപ്പാസ്
മഴ പഞ്ചറാക്കി..., കാലാവർഷമെത്തിയതോടെ ജനജീവിതം ദുസ്സഹമായി തുടങ്ങി. എറണാകുളം എം.ജി. റോഡിൽ നടപ്പാതയിലൂടെ പഞ്ചറായ ബൈക്കുമായി പോകുന്ന ഇരുചക്ര വാഹന യാത്രികൻ
നമ്മുക്ക് എന്ത് മഴ...വർഷകാലം തുടങ്ങിയെങ്കിലും മദ്യശാലയ്ക്ക് മുന്നിൽ തിരക്കിന് ഒരു കുറവുമില്ല. എറണാകുളം നഗര മധ്യത്തിലെ ബാർ ഹോട്ടലിൽ നിന്നും മദ്യം വാങ്ങിക്കൊണ്ട് പോകുന്നയാൾ
പ്രെസെന്റ് സാർ... കൊവിഡ് 19 പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്നലെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിക്‌ടേഴ്‌സ് ടി.വി ചാനൽ വഴി വീട്ടിലിരുന്ന് പാഠങ്ങൾ പഠിക്കുന്ന കുട്ടി. മലപ്പുറം പൂക്കോട്ടൂരിൽ നിന്നും
  TRENDING THIS WEEK
തിരുവനന്തപുരം കളക്ടർ ആയി നിയമിച്ച നവജോദ് സിംഗ് ഖോസെ
തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ്‌ ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.
സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധന
കൊവിഡ്
കൊവിഡ്
കഞ്ചിക്കോട് വനിതാ ഹോസറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പിശോധിക്കുന്നു .
നഴ്സ് ഇന്റ‌ർവ്യൂ
പൊല്ലാപ്പായി ... സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധയിൽ മാസ്‌ക് ധരിക്കാതെ ബൈക്കിൽ എത്തിയ യുവാവിനോട് വിവരങ്ങൾ ചോദിക്കുന്ന ഉദ്യോഗസ്ഥൻ. തുടർന്ന് താക്കീത് നൽകി ഇയാളെ തിരിച്ചയച്ചു.
കുട്ടികളുടെ കളി
ഭാമക്കുട്ടിയുടെ ഉമാദേവി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com