വെള്ളക്കെട്ടായി മാറിയ നാഗമ്പടം നെഹ്യ സ്റ്റേഡിയം.
കുഞ്ഞേ നീ സുരക്ഷിതൻ... മഴയെ തുടർന്ന് തൃശൂർ മാള കുഴൂർ പഞ്ചായത്തിലെ തിരുത്ത തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് യന്ത്രം ഘടിപ്പിച്ച വഞ്ചിയിൽ ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യു സ്ക്വാഡ് തുരുത്തിലെ കൈ കുഞ്ഞിനെയും അമ്മ രമ്യ, അച്ചൻ മഹേഷ് തുടങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു.
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ 10 സെന്റി മീറ്റർ ഉയർത്തിയപ്പോൾ.
കോട്ടയം കുമരകം റോഡിന് സമീപം വെള്ളം കയറിയ തെക്കേ ചെങ്ങളം ഭഗവതി ക്ഷേത്രം
ശക്തമായ മഴയിൽ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടപ്പോൾ.
ശക്തമായി പെയ്ത മഴയത്ത് കുട്ടികൾ സ്കൂളിലെത്തിയ ശേഷം ജില്ലാ കളക്ടറുടെ അവധി പ്രഖ്യാപം വന്നശേഷം മഴയത്ത് തിരിച്ച് വീട്ടിലേക്കുപോകാൻ ബസിൽ കയറുന്ന വിദ്യാർത്ഥിനികൾ. എറണാകുളം കച്ചേരിപ്പടിയിൽ നിന്നുള്ള കാഴ്ച.
ചേർത്തുപിടിച്ചു... കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർ വൈകി അവധി പ്രഖ്യാപിച്ചപ്പോൾ അമ്മക്കൊപ്പം കുഞ്ഞനുജനെ ചേർത്തുപിടിച്ചു വീട്ടിലേക്കു പോകുന്ന കുട്ടി. എറണാകുളം സൗത്തിൽ നിന്നുള്ള കാഴ്ച.
മറുക്കരതേടി... കനത്ത മഴയെ തുടർന്ന് തൃശൂർ ചാലക്കുടി കൂടപ്പുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തങ്ങളുടെ വീട്ടു സാധനങ്ങൾ ചെമ്പിലാക്കി ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോകുന്ന കുടുംബങ്ങൾ.
ഭീതി വിടാതെ... കനത്ത മഴയിൽ ചാലക്കുടി പുഴയിൽ നിന്നും വെള്ളം കയറിയ വെളിയത്ത് കടവിൽ വീടുകളിൽ നിന്നും വഞ്ചിയിൽ കരയിലേയ്ക്ക് കുടുബങ്ങളെ മാറ്റുന്നു.
സുരക്ഷിതരായി... കോട്ടയം ചാലുകുന്ന് സി.എൻ.ഐ എൽ.പി. സ്കൂളിലെ ദുരിതാശ്വ ക്യാമ്പിലേക്ക് വീട്ടിൽ വളർത്തുന്ന ആടുകളുമായെത്തിയ കുടുംബം.
വെള്ളത്തിലായി... മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം പാറപ്പാടം ദേവീ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ.
കരകവിഞ്ഞ വെള്ളത്തിൽ കരിവീരന് കുളി... മീനച്ചിലാർ കരകവിഞ്ഞ് നാഗമ്പടം മഹാദേവർ ക്ഷേത്ര മണപ്പുറത്ത് കയറിയപ്പോൾ വെള്ളത്തിൽ കിരൺ നാരായണൻ കുട്ടി ആനയെ കുളിപ്പിക്കുന്നു.
ഉയർന്ന പ്രദേശങ്ങളിലുണ്ടയ ഉരുൾപൊട്ടലിൽ ആറുകളിലേക്കെത്തിയ വെള്ളപ്പാച്ചിലിൽ കോട്ടയം പുന്നത്തുറ കമ്പനിക്കടവ് പാലത്തിൽ നിന്ന് പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങകൾ വലയിൽ കോർക്കുന്ന യുവാക്കൾ.
വീട്ടിലേക്കുള്ള വഴി... വെള്ളം കയറിയ വഴിയിലൂടെ സമീപത്തെ കമ്പിവേലിയിൽ പിടിച്ച് വീഴാതെ നടന്നു നീങ്ങുന്ന വയോധിക. കോട്ടയം ചെങ്ങളത്ത് നിന്നുള്ള കാഴ്ച.
ശക്തമായ മഴയെ തുടർന്ന് നെല്ലിയാമ്പതി മലനിരകൾ നിന്ന് താഴെക്ക് പതിക്കുന്ന വെള്ളച്ചാട്ടം.
നിറപുത്തരി... തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി പൂജക്കായി നെൽക്കതിർ എഴുന്നള്ളിക്കുന്നു.
കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർ വൈകി അവധി പ്രഖ്യാപിച്ചപ്പോൾ എറണാകുളം സൗത്ത് ഗേൾസ് സ്കൂളിലെ കുട്ടികൾ മടങ്ങിപോകാൻ ബസുകാത്തു നിൽക്കുന്നു.
ഒഴുകിവന്ന മാലിന്യം... മഴ വെള്ളപാച്ചിലിൽ മണിമലയാറ്റിൽ കൂടി ഒഴുകി വന്ന തടികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പഴയിടം പാലത്തിൽ കെട്ടി കിടന്നത് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
ദൈവം കാത്തോളും... കനത്ത മഴയും കാറ്റും കാരണം മീൻ പിടുത്തക്കാർ കടലിൽ പോകരുത് എന്ന മുന്നറിയിപ്പുള്ളതിനാൽ കാളമുക്ക് ഹാർബറിൽ കിടക്കുന്ന മത്സ്യബന്ധന ബോട്ട്. ഓച്ചൻന്തുരുത്ത് പള്ളി സമീപം.
രക്ഷതേടി... കനത്ത മഴയെ തുടർന്ന് വെള്ളം ശക്തിയായി ഒഴുക്കുന്ന ചാർപ്പയ്ക്ക് സമീപം ഇരിക്കുന്ന കുരങ്ങ്.
  TRENDING THIS WEEK
മറുക്കരതേടി... കനത്ത മഴയെ തുടർന്ന് തൃശൂർ ചാലക്കുടി കൂടപ്പുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തങ്ങളുടെ വീട്ടു സാധനങ്ങൾ ചെമ്പിലാക്കി ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോകുന്ന കുടുംബങ്ങൾ.
കോട്ടയം കുമരകം റോഡിന് സമീപം വെള്ളം കയറിയ തെക്കേ ചെങ്ങളം ഭഗവതി ക്ഷേത്രം
ശക്തമായ മഴയിൽ ഈരാറ്റുപേട്ട-തൊടുപുഴ റോഡിലെ മുട്ടം കവലയിൽ വെള്ളം കയറിയപ്പോൾ.
ഒഴുകിവന്ന മാലിന്യം... മഴ വെള്ളപാച്ചിലിൽ മണിമലയാറ്റിൽ കൂടി ഒഴുകി വന്ന തടികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പഴയിടം പാലത്തിൽ കെട്ടി കിടന്നത് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
ഇതിൽ ഭരതൻ ടച്ചുണ്ടോ... തൃശൂർ റിജിയണൽ തിയറ്ററിൽ സംഘടിപ്പിച്ച ഭരതൻ സ്മൃതിയിൽ ഭരതൻ പുരസ്ക്കാരം സിബി മലയിൽ നൽക്കാനൊരുങ്ങുന്ന കലാമണ്ഡലം ഗോപി. യു. രഘുരാമ പണിക്കർ, സിദ്ധാർത്ഥ് ഭരതൻ, ഔസേപ്പച്ചൻ, ജയരാജ്, നഞ്ചിയമ്മ, ഹരി നാരായണൻ തുടങ്ങിയവർ സമീപം.
ഏങ്കൾക്ക് ഒന്നും ഇല്ല... തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ അട്ടപാടിയിലെ തങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുവെന്ന് പരിഭവം പറയുന്നു.
കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർ വൈകി അവധി പ്രഖ്യാപിച്ചപ്പോൾ എറണാകുളം സൗത്ത് ഗേൾസ് സ്കൂളിലെ കുട്ടികൾ മടങ്ങിപോകാൻ ബസുകാത്തു നിൽക്കുന്നു.
വീട്ടിലേക്കുള്ള വഴി... വെള്ളം കയറിയ വഴിയിലൂടെ സമീപത്തെ കമ്പിവേലിയിൽ പിടിച്ച് വീഴാതെ നടന്നു നീങ്ങുന്ന വയോധിക. കോട്ടയം ചെങ്ങളത്ത് നിന്നുള്ള കാഴ്ച.
വെള്ളത്തിലായി... മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം പാറപ്പാടം ദേവീ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ.
നിറപുത്തരി... തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരി പൂജക്കായി നെൽക്കതിർ എഴുന്നള്ളിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com