പത്മാ പുരസ്കാരം ലഭിച്ച കെ. ഓമനക്കുട്ടി മകൾ ലക്ഷ്മി മേടയിലുമായി സന്തോഷം പങ്കിടുന്നു
ഡിഫറന്റ്   ലി   ഏബിൾഡ്   പേഴ്സൺസ്   വെൽഫെയർ   ഫെ‌ഡറേഷൻ   പത്തനംതിട്ട   കോ-ഓപ്പറേറ്റീവ്   കോളേജിൽ   നടന്ന   ജില്ലാ    പഠന   ക്ളാസും   മെമ്പർഷിപ്പ്   വിതരണവും   സി.പി.എം   ജില്ലാ   സെക്രട്ടറി   രാജു   എബ്രഹാം   ഉദ്ഘാടനം   ചെയ്യുന്നു.
പത്തനംതിട്ട അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ    ജില്ലാ പ്രോഗ്രാം ഓഫിസിലേക്കു നടത്തിയ മാർച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു.
അലക്കി   പ്രതിഷേധം.......... പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആറൻമുള    നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജില്ലാ വാട്ടർ അതോറിട്ടി  ഓഫീസിന്   മുന്നിൽ   തുണി കഴുകി    പ്രതിഷേധിക്കുന്ന  യൂത്ത് കോൺഗ്രസ്    പ്രവർത്തകർ.
വ‌ർഷങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകി റോഡ് തകർന്ന നിലയിൽ. എറണാകുളം കാരിക്കാമുറി ജംഗ്ഷനിൽ നിന്നുള്ള രാത്രി കാഴ്ച
പവർഫുൾ പരേഡ്...റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ പരേഡ് പ്രാക്ടീസ് നടത്തുന്ന എൻ.സി.സി കേഡറ്റുമാർ
കർമ്മം പിന്നെ നർമ്മം...കോട്ടയം കാരാപ്പുഴയിൽ കേരള വനം വികസന കോര്‍പറേഷൻ്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.കെ ശശീന്ദ്രന്‍ മുൻ വനംവകുപ്പ് മന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മസംഭാഷണത്തിൽ.
ചെവിയിൽ നുള്ളിയിരുന്നോ...കോട്ടയം കാരാപ്പുഴയിൽ കേരള വനം വികസന കോർപ്പറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.കെ.ശശീന്ദ്രൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി സംഭാഷണത്തിൽ. വയനാട് കടുവ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചതിനെത്തുടർന്ന് കടുവയെ വെടിവയ്ക്കാൻ മന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു
കോട്ടയം കാരാപ്പുഴയിൽ കേരള വനം വികസന കോര്‍പറേഷൻ്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങൾ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ  ദേശീയ വോട്ടർ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ  ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന  ഫോട്ടോപ്രദർശനം കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് വോട്ട് രേഖപ്പെടുത്തുന്ന ചിത്രം അനാശ്ചാദനം ചെയ്ത് ഉദ്‌ഘാടനം നിർവ്വഹിച്ചപ്പോൾ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ എന്നിവർ സമീപം
എറണാകുളം ടൗൺഹാളിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
കെ. ജി. എൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവകാശ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന മാർച്ചിൽ നിന്നും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ.ജി.എൻ.എ അവകാശ ദിനത്തിൽ ചിന്നക്കട ബേയിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രെട്ടറി എസ്.ജയമോഹൻ ഉദ്‌ഘാടനം ചെയ്യുന്നു
വനമിത്രം അവാർഡ് കിട്ടിയ കോട്ടയം സിഎംഎസ് കോളേജ് സന്ദർശിച്ച മന്ത്രി എ.കെ.ശശീന്ദ്രൻ കോളേജിന്റെ മുറ്റത്ത് നിൽക്കുന്ന മരങ്ങൾ കാണുന്നു.പ്രിൻസിപ്പൽ ഡോ.അഞ്ചു സൂസൻ ജോർജ്, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ,അഡ്വ. കെ.അനിൽ കുമാർ തുടങ്ങിയവർ സമീപം
എ.ഐ.എസ്.എഫ്
വിസി നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള യുജിസിയുടെ ഏകപക്ഷീയ നീക്കം പിൻവലിക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫാക്കൽറ്റി റിക്രൂട്ട്മെന്റും സ്ഥാനക്കയറ്റവും സംബന്ധിച്ച് യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ പുറത്തിറക്കിയ കരട് മാർഗ്ഗരേഖ പിൻവലിക്കുക എന്നീടാവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.എസ്.എഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ ജലപീരങ്കി പ്രയോഗത്തിനിടെ പരിക്കേറ്റ പ്രവത്തകൻ
ആലപ്പുഴ പുന്നമടയിൽ നടക്കുന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ പുന്നമടയിൽ നടക്കുന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ സീനിയർ മിക്സഡ് വിഭാഗം 100 മീറ്റർ ഫൈനൽ മത്സരത്തിൽ കേരള ടീം ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
കൈയൊപ്പിനായി...എസ്.എൻ.വി സദനം ഓഡിറ്റോറിയത്തിൽ നടന്ന എം.കെ ശശീന്ദ്രൻ രചിച്ച പ്രൊഫ. എം.കെ സാനുവിന്റെ ജീവചരിത്രം 'മൊഴിയും മൗനവും' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിൽ പുസ്തകത്തിൽ സാനു മാഷിന്റെ കൈയൊപ്പ് വാങ്ങുന്നതിനായി കാത്തുനിൽക്കുന്നവർ
കൗതുകത്തോടെ...എസ്.എൻ.വി സദനം ഓഡിറ്റോറിയത്തിൽ നടന്ന എം.കെ ശശീന്ദ്രൻ രചിച്ച പ്രൊഫ. എം.കെ സാനുവിന്റെ ജീവചരിത്രം 'മൊഴിയും മൗനവും' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിൽ സാനു മാസ്റ്റർ എത്തുമ്പോൾ കൗതുകത്തോടെ നോക്കിനിൽക്കുന്നവർ
  TRENDING THIS WEEK
കേരള ബാൻ്റ് മിൻ്റൺ ലീഗിൻ്റെ ലോഗോ പ്രകാശനം തൃശൂർ ടൗൺ ഹാൾ പരിസരത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, ശ്രദ്ധ ചെയർമാൻ റഷീദ്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് താഹിർ, അഡ്വ. സുധീർ കാരിക്കൽ, ഡോ.മേഘ ശരത്, കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി എന്നിവർ സമീപം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ സദസ്
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സത്തിൽ കീരീടം നേടിയ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ ചടങ്ങിൽ സ്വാഗത നൃത്തം അവതരിപ്പിച്ച എസ്. എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളുമായി സൗഹൃദ സംഭാക്ഷണം നടത്തുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തൃശൂർ ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച ഭാരത് അരിയുടെ സംസ്ഥാന തല വിതരണോദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്യുന്നു
തളരാതെ...മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ വീൽചെയറിലിരുന്ന് ഡാൻസ് ചെയ്യുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ കാർത്തിക്കും സംഘവും.
തൃശൂർ ടൗൺ ഹാളിൽ സംസ്ഥാന സ്കൂൾ കലോത്സത്തിൽ കീരീടം നേടിയ തൃശൂർ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം സെൽഫി എടുക്കാനും നിവേദനം നൽകാനും തിരക്ക് കൂട്ടുന്നവർ
രുതലായ്... മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ ഡാൻസ് ചെയ്യുന്ന കുട്ടികൾക്ക് സ്റ്റെപ്പ് തെറ്റാതെ സദസ്സിലിരുന്ന് കാട്ടിക്കൊടുക്കുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ മെറീന മാത്യുവിന്റെ വിവിധ ഭാവങ്ങൾ ​
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴി ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com