എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ കോട്ടയം തെക്കുംഗോപുരത്ത് വച്ച് പ്രവർത്തകർ എറിഞ്ഞ് തകർത്ത കെ.എസ്.ആർ.ടി. ബസ്. ഡ്രൈവർ അനിൽ കുമാർ കല്ല് കാണിക്കുന്നു.
എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനോടനുബന്ധിച്ചു കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിൽ പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് പൊലീസ് വാഹനത്തിന്റെ സംരക്ഷണത്തിൽ സർവ്വീസ് നടത്തുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിൽ വിചനമായ റോഡിൽ ഇറങ്ങിയ തെരുവ് നായ്ക്കൾ. പാലക്കാട് മേലാമുറി ഭാഗത്ത് നിന്ന്.
ഗുജറാത്തിൽ നടക്കുന്ന 36-മത് ദേശീയ ഗെയിംസിനുളള കേരള ടീമിന്റെ ആദ്യ 15 അംഗ പുരുഷ നെറ്റ് ബോൾ ടീം അംഗങ്ങൾ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നു ഭാവ് നഗർ എക്സ് പ്രസിൽ പുറപ്പെട്ടപ്പോൾ.
ഡോഗ് സ്ക്വാഡ്... കോട്ടയം കോടിമത എം.സി. റോഡിൽ ഇരുചക്ര വാഹനങ്ങളുടെ മുൻപിൽകൂടി ഓടി പോകുന്ന തെരുവ് നായകൾ.
കോട്ടയം ചന്തക്കവലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരുകിലെ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.
ശ്രീനാരായണഗുരുദേവ സമാധി ദിനത്തിൽ ഗുരുദേവ പ്രതിഷ്ഠയിലെ പൂമൂടൽ ചടങ്ങിനായി യൂത്ത്ഫ്രണ്ട്(എം) പാർട്ടി ഓഫിസിലെ കൃഷിയിടത്തിൽ നിന്നുമെത്തിച്ച പുഷ്പങ്ങൾ ചെങ്ങളം വടക്ക് എസ്.എൻ.ഡി.പി ക്ഷേത്രത്തിൽ ശാഖാ പ്രസിഡന്റ് സി.ജെ സതീഷിന് മന്ത്രി വി.എൻ. വാസവൻ കൈമാറുന്നു.
എസ്.എൻ.ഡി.പി. യോഗം പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 95 - മത് സമാധി ദിനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടൈ മൈതാനം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടന്ന സർവമത പ്രർത്ഥന യോഗം.
ശാരദാ മഠത്തിലെ പർണ്ണശാലയിലെ പ്രത്യേക പൂജകൾക്ക് ശേഷം അഭിഷേകത്തിനുളള പൂർണ്ണകുംഭം.
പറമ്പികുളം ഡാമിന്റെ ഷട്ടർ തകരാർമൂലം അമിതമായി വെള്ളം പുറത്തേക്ക് ഒഴുകുന്നു.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിനു സമീപം പന്നിയംപാടം വളവിൽ മറിഞ്ഞ ടാങ്കർ ലോറിയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു.
കോട്ടയം കൊല്ലാട് ഗവ. എൽ.പി സ്കൂൾ മൈതാനത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വളർത്തുനായകൾകുളള പേവിഷപ്രധിരോധ കുത്തിവയ്‌പ്‌ നടത്തിയപ്പോൾ.
തൃശൂർ വിമല കോളേജിൽ സംഘടിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതിയോട്ക്കൂടി സ്നേഹപൂർവ്വം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന കമ്മ്യൂണിററി എഫ് എം റേഡിയോ ആയ മൈ റേഡിയോയുടെ ലോഗോ പ്രകാശനചടങ്ങിൽ പങ്കെടുത്തവരോടൊപ്പം സെൽഫി എടുക്കുന്ന ചലച്ചിത്ര നടൻ ടൊവിനോ തോമസ്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28 -ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനത്തിന് പാളയം താജ് വിവാന്തയിലെത്തിയ നടൻ സുരേഷ് ഗോപി ക്രിക്കറ്റ് താരം സഞ്ജുസംസണുമായി സംഭാഷണത്തിൽ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28 -ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം നടൻ സുരേഷ് ഗോപി ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണൽ ബിസിനസ് ഹെഡുമായ എ.ഹരികൃഷ്ണന് നൽകി നിർവഹിക്കുന്നു.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28-ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ക്രിക്കറ്റ് താരം സഞ്ജുസംസനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുമരകം കൊല്ലംകരി പാടശേഖരത്ത് കാർഷിക ഡ്രോണുകളുടെ പ്രവർത്തി പരിചയ മേള നടത്തിയപ്പോൾ.
മുഖ്യമന്ത്രി അയച്ച കത്തുകൾക്കൊപ്പം നിർണായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുവാനായി രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ നിന്ന്.
കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ആർ.കെ. വള്ളിച്ചിറയുടെ കവിതാ സമാഹാരം മന്ത്രി വി.എൻ. വാസവൻ തോമസ് ചാഴികാടൻ എം.പിക്ക്‌ നൽകി പ്രകാശനം ചെയ്യുന്നു.
  TRENDING THIS WEEK
വെയിലേറ്റു വാടാതെ... കായലിൽനിന്ന് പിടിച്ച മീൻ വിൽക്കുന്ന പെൺകുട്ടി കനത്ത ചൂടിൽനിന്ന് രക്ഷനേടാൻ കുടനിവർത്തുന്നു. കണ്ടെയ്നർ റോഡിലെ വഴിവക്കിൽനിന്നുള്ള കാഴ്ച.
എസ്.എൻ.ഡി.പി. യോഗം പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 95 - മത് സമാധി ദിനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടൈ മൈതാനം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടന്ന സർവമത പ്രർത്ഥന യോഗം.
കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ആർ.കെ. വള്ളിച്ചിറയുടെ കവിതാ സമാഹാരം മന്ത്രി വി.എൻ. വാസവൻ തോമസ് ചാഴികാടൻ എം.പിക്ക്‌ നൽകി പ്രകാശനം ചെയ്യുന്നു.
മീൻ പിടിക്കാനായി വലയും ട്യൂബ്മായി പോവുന്ന ആളുക്കൾ. പാലക്കാട് ചൂള്ളിയാർ ഡാമിൽ നിന്നുള്ള ദൃശ്യം.
തന്തൈ പെരിയാർ ഇ.വി. രാമസ്വാമി ജന്മദിനാഘോഷത്തോടനുബന്ധിച്ച് വൈക്കത്ത് സ്മാരകത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുഷ്പാർച്ചന നടത്തുന്നു.
ചിത്രം വിചിത്രം... ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ സക്ഷമയുടെ ദേശീയ കാര്യകർതൃ സംഗമം കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചിത്രം വരച്ചുനൽകിയ ചിത്രകാരൻ അഞ്ജൻ സതീഷ്.
ശുചിത്വമിഷനും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വച്ഛത ലീഗിൻറെ ഭാഗമായി കോടിമത ബോട്ട് ജെട്ടിയും പരിസരവും വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ.
ജീവിതം തെളിയിക്കാൻ... എറണാകുളം മറൈൻ ഡ്രൈവിൽ പേന വിൽക്കുന്ന ഇതര സംസ്ഥാന നാടോടി കുടുമ്പം.
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ് ഹാളിൽ നടത്തിയ പത്രാധിപർ കെ.സുകുമാരൻ അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.
എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനോടനുബന്ധിച്ചു കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com