കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പിൻതുണ പ്രഖ്യാപിച്ച് തൊഴിലാളികൾ ശക്തമായ മഴയിലും റോഡരികിൽ പ്രതിഷേധിക്കുന്നു.
മയങ്ങിപ്പോയി... ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ഹർത്താലിനെ തുടർന്ന് ബസ് സർവീസ് ഇല്ലാത്തതുകൊണ്ട് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങുന്ന യാത്രക്കാരൻ.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പിൻതുണ പ്രഖ്യാപിച്ച് തൊഴിലാളികൾ ശക്തമായ മഴയിലും റോഡരികിൽ പ്രതിഷേധിക്കുന്നു.
ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാജ്ഭവന് മുന്നിൽ സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കേരള ഹർത്താൽ ദിനത്തിൽ നടത്തിയ കർഷക കൂട്ടായ്മയുടെ ഉദ്ഘാടനം പി.ബി അംഗം എസ്. രാമചന്ദ്രൻ പിളള നിർവഹിക്കുന്നു.
ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് വചനമായി കിടക്കുന്ന പാലക്കാട് വലിയങ്ങാടിയിലുടെ മഴയത്ത് സൈക്കളുമായി പോവുന്ന വൃദ്ധൻ.
സ്വദേശാഭിമാനി കെ. രാമകൃഷ്‌ണ പിളളയുടെ 111 - ാമത് നാടുകടത്തൽദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പാളയം സ്വദേശാഭിമാനിയുടെ പ്രതിമയിൽ മന്ത്രിമാരായ ജി.ആർ.അനിൽ, ആന്റണി രാജു എന്നിവർ പുഷ്‌പാർച്ചന നടത്തുന്നു. എം.വിജയകുമാർ, മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ കെ.പി. മോഹനൻ, എസ്.ആർ. ശക്തിധരൻ, ബി.ജെ.പി സംസ്‌ഥാന സെക്രട്ടറി സി. ശിവൻകുട്ടി തുടങ്ങിയവർ സമീപം
തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ നവീകരിച്ച ലൈബ്രറി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ സന്ദർശിച്ചപ്പോൾ. എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ, ജില്ലാ അദ്ധ്യക്ഷൻ പാലോട് രവി, നേതാക്കളായ കെ.മോഹൻ കുമാർ, വി.എസ്.ശിവകുമാർ, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
മഴയത്ത്...കോട്ടയം നഗരസഭയിലെ സി.പി.എം - ബി.ജെ.പി കൂട്ട്കെകെട്ടിനെതിരെ നഗരസഭാ ഓഫീസിന് മുൻപിൽ നടത്തിയ യു.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധ സദസ് എ.ഐ.സി.സി. സെ ക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിൽ മഴപെയ്തപ്പോൾ പ്ലാസ്റ്റിക് പടുതയുടെ കീഴിൽ കയറി നനയാതെ നിൽക്കുന്ന പ്രവർത്തകർ
യജമാനന് കാവലായി...എറണാകുളം സൗത്ത് മെട്രോസ്റ്റേഷന് മുന്നിലെ റോഡിൽ മദ്യകുപ്പിയുമായി കിടന്നുറങ്ങിയപ്പോൾ കാവലായികാത്തുകിടക്കുന്ന നായ
പിന്തുണ ഉച്ചത്തിൽപ്പറയാൻ...കോട്ടയം നഗരസഭാദ്ധ്യക്ഷ യു.ഡി.എഫിലെ ബിൻസി സെബാസ്റ്റ്യനെതിരായി എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചക്കായി സി.പി.എം കൗൺസിലർ ടി.എൻ.മനോജ് ബി.ജ.പി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ടി.ആർ.അനിൽകുമാറിന് മൈക്ക് കൈമാറുന്നു
ചീറിപ്പായും നഗരം...എറണാകുളം നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായ മേനകയിലെ നടപ്പാതയിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നയാളുടെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെയുള്ള കാഴ്ച
മഴയ്ക്ക് മുമ്പെ... ഒന്നാം വിള കൊയ്ത്ത് കഴിഞ്ഞ ശേഷം നെല്ല് വെയിലത്ത് ഇട്ട് ഉണക്കി സൂക്ഷിക്കുന്നു കർഷക തൊഴിലാളി പരമ്പരാഗത കാർഷിക ഉപകരണങ്ങൾ ഇപ്പോഴും ചില കുടുംബങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നുണ്ട്. തിരുനെല്ലായ് വാടപ്പറമ്പിൽ നിന്ന്.
കോട്ടയം നഗരസഭയിൽ യു.ഡി.എഫ് നഗരസഭാദ്ധ്യക്ഷക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായപ്പോൾ പ്രതിപക്ഷേ നേതാവ് അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരും ബി.ജെ.പി കൗൺസിലർമാരും ആഹ്‌ളാദിക്കുന്നു
പരീക്ഷാച്ചൂട്....കോട്ടയം എം.ഡി. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ സോഷ്യോളജി പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച് ഹാളിലേക്ക് പ്രവേശിപ്പിക്കുന്നു
വെള്ളം കുടിപ്പിച്ചല്ലോ... മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിൽ നിന്നും പ്ലസ് വൺ സോഷ്യോളജി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾ വെള്ളം കുടിക്കുന്നു.
തിരുവനന്തപുരം നഗരസഭയിലെ അഴിമതിക്കാർക്കെതിരെ ക്രിമിനൽ കേസെടുത്ത് ജോലിയിൽ നിന്നും പുറത്താക്കുക എന്നാവശ്യപ്പെട്ട് ബി .ജെ .പി കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം സംസ്‌ഥാന ജനറൽ സെക്രട്ടറി പി .സുധീർ നിർവഹിക്കുന്നു
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനായ പരിവാർ ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച എസ്.എസ്.എൽ.സി വിജയികൾക്കുള്ള അവാർഡ് ദാനത്തിൽ ജില്ല കലക്ടർ പ്രേം കുമാറിൽ നിന്നും പുരസ്കാരം വാങ്ങിയതിന് ശേഷം ഉമ്മയുമായി സന്തോഷം പങ്കിടുന്ന ഫിദ പർവിൻ വി.പി.
പ്ലസ് വൺ പരീക്ഷ... എറണാകുളം എസ്.ആർ.വി സ്കൂളിൽ നിന്നുള്ള കാഴ്ച.
കൈകഴുകിക്കയറാം... ഇന്ന് ആരംഭിച്ച പ്ലസ് വൺ പരീക്ഷക്ക് എത്തിയ വിദ്യർത്ഥികൾ പരീക്ഷ ഹാളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിൽ നിന്ന് കൈകൾ കഴുകുന്നു. എറണാകുളം എസ്.ആർ.വി സ്കൂളിൽ നിന്നുള്ള കാഴ്ച.
ഓൺലൈനാ... കോട്ടയം എം.ഡി സ്കൂളിൽ ആദ്യ അലോട്ട്മെൻ്റിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ നാഷണൽ സർവീസ് സ്‌കീമിൽ ചേരാനായി മൊബൈലിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നു
  TRENDING THIS WEEK
വള്ളവും വലയും ... വേമ്പനാട്ട് കായലിൽ നിരോധിത വലയുപയോഗിച്ച് മത്സ്യബന്ധനം നടത്തിയവരുടെ വള്ളങ്ങൾ ബോട്ടിലെത്തി പിടിച്ചെടുക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥർ
ഗവിയുടെ സ്വന്തം കടുവ... വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് പോകുന്ന റോഡിൽ വള്ളക്കടവിന് സമീപം റോഡ് മുറിച്ച് കടക്കുന്ന കടുവ.ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ഫോട്ടോഗ്രാഫ‌ർമാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിലൂടെ കടുവ കടന്നുപോയത്.പെരിയാ‌ർ തെക്കൻ മേഖലയിൽ കടുവകളെ കാണുക അപൂർവമാണ്.
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ പിതാവും മലയാള സാഹിത്യത്തിലെ സവ്യസാച്ചിയുമായിരുന്ന "സി.വി കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത ചിത്രലേഖനങ്ങൾ" പ്രകാശനം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയ്ക്ക് കലാപൂർണ്ണ പബ്ളിക്കേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഡോ. പി.കെ. സുകുമാരൻ നൽകി നിർവഹിക്കുന്നു.
യജമാനന് കാവലായി...എറണാകുളം സൗത്ത് മെട്രോസ്റ്റേഷന് മുന്നിലെ റോഡിൽ മദ്യകുപ്പിയുമായി കിടന്നുറങ്ങിയപ്പോൾ കാവലായികാത്തുകിടക്കുന്ന നായ
ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തുന്ന റോളർ സ്കേറ്റിംഗ് പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
ജീവിതവലയം... എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പിൻതുണ പ്രഖ്യാപിച്ച് തൊഴിലാളികൾ ശക്തമായ മഴയിലും റോഡരികിൽ പ്രതിഷേധിക്കുന്നു.
മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ ആഡംബര യാത്ര കപ്പലിൽ നിന്നും ഇറങ്ങിയ യാത്രക്കാരെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പും പോർട്ട് ട്രസ്റ്റും ചേർന്ന് നൽകിയ സ്വീകരണം.
ഡാൻസല്ലേ...കൊവിഡ് പ്രോട്ടോക്കോളിൽ ഇളവുകൾ വന്നതോടെ ഹോട്ട്‌വീൽ റോളർ സ്കേറ്റിംഗിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്ന റയാനും ഇഷയും വീഴാതെ ബാലൻ സ് ചെയ്യുന്നു
റെയിൽ വേ പാളത്തിൽ ഗ്രീസ് തേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം കെ.എസ്.ആർ.ടി.സിയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com