ഫെഡറേഷൻ ഓഫ് എൽ.ഐ.സി. ക്ലാസ് വൺ ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ജനറൽ കൗൺസിൽ മീറ്റിംഗ് തിരുവനന്തപുരത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.ഒ. രാജഗോപാൽ എം. എൽ എ, എസ്. രാജ്‌കുമാർ, ആർ. പളനിസ്വാമി, ദീപ ശിവദാസൻ, ബാബുറാവു ഹംറാസ്കർ തുടങ്ങിയവർ സമീപം
നിയമസഭാ വളപ്പിൽ നെൽകൃഷി നടത്തുന്ന പാടത്ത് വിളഞ്ഞ് നിൽക്കുന്ന കതിരുകൾ പരിപാലിക്കുന്ന സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ. കാർഷിക സർവകലാശാലയിലെ ശ്രേയസ് ഇനത്തിലെ നെൽവിത്തുകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഒരു വിളവെടുപ്പിൽ 16 കിലോ അരി കുത്തിയെടുക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുറത്തരി ആഘോഷത്തിന് ഇവിടെ വിളയിക്കുന്ന പൊൻകതിരുകൾ നൽകാറുണ്ട്.
പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐ. അന്വഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളത്തെ സി.ബി.ഐ. ഓഫീസിന് മുന്നിൽ നടന്ന സൂചനാ സത്യാഗ്രഹ സമരത്തിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം പങ്കെടുത്തപ്പോൾ.
വിഭൂതി തിരുനാൾ ദിനത്തിൽ തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ രൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത് വിശ്വാസികളുടെ നെറ്റിയിൽ ചാരം കൊണ്ട് കുരിശ് വരയ്ക്കുന്നു.
തിരുവനന്തപുരം കേസരിയിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
തിരുവനന്തപുരം കേസരിയിൽ നടന്ന മീറ്റ് ദ പ്രസിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
എറണാകുളം കാരിക്കാമുറിയിലെ ബുക്ക് ഗോഡൗണിലുണ്ടായ തീ അണയ്ക്കുന്ന ഫയർഫോഴ്സ്.
അമ്പത് നോമ്പിന് ആരംഭംകുറിച്ച് ഇന്നലെ പശ്ചാത്താപത്തിന്റെ അടയാളമായി ചാരംകൊണ്ട് നെറ്റിയിൽ കുരിശുവരച്ച് പള്ളിയിൽ നിന്ന് മടങ്ങുന്ന വിശ്വാസികൾ. കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ നിന്നുള്ള കാഴ്ച.
കൊച്ചി കരിക്കാമുറിക്ക് സമീപം ബുക്ക് ഗോഡൗണിൽ ഉണ്ടായ തീപിടുത്തം.
പട്ടയം നൽകണമെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ.
കോട്ടയം അനശ്വര തീയറ്ററിൽ ആരംഭിച്ച ആത്മ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത അടൂർ ഗോപാലകൃഷ്ണൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി സംസാരിക്കുന്നു സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ സമീപം.
കോട്ടയം അനശ്വര തീയറ്ററിൽ ആരംഭിച്ച ആത്മ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത അടൂർ ഗോപാലകൃഷ്ണൻ ചിത്രാ കൃഷ്ണൻകുട്ടിയുടെ പഴയകാല സിനിമാ പ്രദർശനത്തിലെ തൻറ്‍റെ പഴയ ഫോട്ടോ കൗതുകത്തോടെ നോക്കുന്നു. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ സമീപം.
കോട്ടയം അനശ്വര തീയറ്ററിൽ ആരംഭിച്ച ആത്മ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത അടൂർ ഗോപാലകൃഷ്ണൻ സംവിധായകരായ കമലുമായും സിബി മലയിലുമായും സംസാരിക്കുന്നു.
കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് കോട്ടയം മാമ്മൻ മാപ്പിളഹാളിൽ നടന്ന പ്രതിനിധി സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി. രാജൻ, ട്രഷറർ അബൂബക്കർ സിദ്ധിഖ് തുടങ്ങിയവർ സമീപം.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ നേമം നിയോജക മണ്ഡലത്തിലെ പര്യടനം പൂജപ്പുരയിൽ വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിലെ സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഇ.പി. ജയരാജൻ.
ആലപ്പുഴയിൽ ഡി.സി.സി. ജില്ലാ പതയാത്രയുടെ സമാപനവേദിയിൽ നിന്ന്.
അമ്പത് നോമ്പിന് ആരംഭംകുറിച്ച് ഇന്ന് ക്രിസ്ത്യാനികൾ കുരിശുവര തിരുനാൾ ആഘോഷിച്ചു. പശ്ചാത്താപത്തിന്റെ അടയാളമായി ചാരംകൊണ്ട് നെറ്റിയിൽ കുരിശുവരച്ച് മടങ്ങുന്ന വിശ്വാസികൾ. കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ നിന്നുള്ള കാഴ്ച.
വയനാട് കാരാപ്പുഴ ഡാമിനോട് ചേർന്ന ഉദ്യാനത്തിൽ ആരംഭിച്ച അഡ്വൻച്ചർ ടൂറിസം റൈഡുകൾ ഉദ്ഘാടനം ചെയ്ത കൽപ്പറ്റ എം.എൽ.എ, സി.കെ. ശശീന്ദ്രൻ സിപ് ലൈനിൽ കയറിയപ്പോൾ. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇരട്ട സിപ് ലൈനാണിത്
സംവരണവിഷയത്തിൽ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ഹർത്താലിനോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ പ്രകടനം നടത്തുന്ന പ്രവർത്തകർ
  TRENDING THIS WEEK
തൃശൂരിലെ ബി.ജെ.പി ഓഫീസിലെത്തിയ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ജില്ലാ സെക്രട്ടറി വിൻഷി അരുൺകുമാർ. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ സമീപം.
എന്റെ മേയർ ഭാര്യ ...തൃശൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത ജയരാജനെ അനുമോദിക്കുന്ന ഭർത്താവ് ജയരാജൻ
കോട്ടയത്ത് എൽ.ഡി.എഫ് നടത്തിയ മാർച്ചിന് സുരക്ഷക്കായെത്തിയ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി. ചൂടിൻറെ അഖാത്തിൽ തൊപ്പിയൂരി വീശുന്നു. സംസ്ഥാനത്ത് അടുത്തദിവസങ്ങളായി ചൂടിന്റെ കാഠിന്യം കൂടിവരികയാണ്.
ഒടുവിലെ'ത്തീ'... കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കെ.എ.എസ് പരീക്ഷ ആരംഭിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പരീക്ഷാ സെന്ററിലേക്ക് ഓടിയെത്തുന്ന ഉദ്യോഗാർത്ഥി. നീണ്ട വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിലാണ് കെ.എ.എസ് പരീക്ഷ സംസ്ഥാനത്ത് നടന്നത്. നാല് ലക്ഷത്തോളം പേർ പരീക്ഷ എഴുതി.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണത്തിൽ ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സെക്രട്ടറി വരദയുടെയും ഗോകുലന്റെയും മകളായ ഗോപികയുടെ വീട്.
കോയമ്പത്തൂർ അവിനാശിയിൽ കണ്ടെയ്നർ ലോറി ഇടിച്ചു മരണപ്പെട്ട ഡ്രൈവർ വി.ഡി. ഗിരീഷിനെ മൃതദേഹം
അമ്മയുടെ വേർപ്പാട്..., കോയമ്പത്തൂർ അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചന്ദ്രനഗർ ശാന്തി കോളനിയിലെ നയങ്കര വീട്ടിൽ റോസ്‌ലിയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഖ: താങ്ങാനാവതെ മകൾ സിൻസിയും കൊച്ചുമകളും പൊട്ടികരയുന്നു
പിക് പോക്കറ്റ്... തൃശൂർ മൃഗശാലയിൽ അമ്മു എന്ന് വിളിക്കുന്ന ആറ് വയസുള്ള പുള്ളിമാൻ തങ്ങളുടെ കൂടിന്റെ കീപ്പറുടെ പോക്കറ്റിൽ നിന്നും പഴം എടുത്ത് തിന്നുന്നു പേരെടുത്ത് വിളിച്ചാൽ ഓടി വരുന്ന അമ്മു മൃഗശാല കാണാൻ വരുന്നവരുടെ മനം കവർന്നിരിക്കുകയാണ്.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ട് മരിച്ച ഡ്രൈവർ വി.ഡി. ഗിരീഷ്, കണ്ടക്ടർ വി.ആർ. ബൈജു എന്നിവരുടെ മരണമറിഞ്ഞ് എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകൻ ക്സിം ജോസ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വിതുമ്പുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com