തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ കേരള പൊലീസ് സംഘടിപ്പിച്ച ഇന്നൊവേഷൻ ത്രൂ ടെക്നോളജി എന്ന പ്രഭാഷണ പരിപാടിയിൽ നാഗാലാ‌ൻഡ് ഗവർണർ ആർ.എൻ. രവി സംസാരിക്കുന്നു.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുളള സുവർണ്ണചകോരം നേടിയ ചിത്രത്തിന്റെ സംവിധായകൻ ജൊ ഒടഗിരി (ജപ്പാന്‍), മികച്ച സംവിധായകനുളള പുരസ്‌കാരം നേടിയ 'പാക്കററ്റ്' സിനിമയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ അണിയറ പ്രവർത്തക, മികച്ച സംവിധായിക അലൻ ഡിബെർട്ടോ.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ സമഗ്രസംഭാവനക്കുളള ആജീവനാന്ദ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേടിയ ഫെര്‍ണാണ്ടോ സൊളാനേസ് (അർജന്റീന സംവിധായകൻ) സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. കമൽ, മന്ത്രി എ.കെ. ബാലൻ എന്നിവർ സമീപം.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുളള പുരസ്‌കാരം അലൻ ഡിബെർട്ടോ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമീപം.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സുവർണ്ണ ചകോരത്തിനു അർഹനായ ജപ്പാൻ സംവിധായകൻ ജോ ഓടഗിരി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു. മന്ത്രി എ.കെ.ബാലൻ സമീപം.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം ജെല്ലിക്കെട്ടിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാകുന്നു. മന്ത്രി എ.കെ.ബാലൻ എന്നിവർ സമീപം.
കശുവണ്ടി ഗ്രേഡിംഗ് തൊഴിലാളികളുടെ ജോലി ഭാരം വർദ്ധിച്ചതിനെ തുടർന്ന് തൊഴിലാളികൾ കാഷ്യു കോർപ്പറേഷൻ ആസ്ഥാനം ഉപരോധിച്ചപ്പോൾ.
ദേശിയ പൗരത്വ ബില്ലിനെതിരെ സി പി എം നടത്തിയ ജി പി ഒ മാർച്ച്‌ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് കേരള ഗവൺമെന്റ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച്
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ
കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അവശ്യ വില സാധനങ്ങളുടെ വില വർദ്ധനവ് തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ സായാഹ്ന ധർണക്കിടയിൽ ഉള്ളിയും സവാളയുമില്ലാതെ ഓംലറ്റ് ഉണ്ടാക്കി വിതരണം ചെയ്യുന്നു
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷൻ (സിഐഎംആർ ) സന്ദർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളുടെ ഓട്ടോമൊബൈൽ വർക്‌ഷോപ്പ് നോക്കിക്കാണുന്നു. ഗവർണരുടെ പത്നി രേഷ്‌മ ആരിഫ്, സി.ഐ.എം.ആർ. ഡയറക്ടർ ഫാ. തോമസ് ഫെലിപ്സ് എന്നിവർ സമീപം.
തിരുവനന്തപുരത്ത്‌ ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല ദിനാചരണത്തിന്റെ ഭാഗമായുള്ള "സമർപ്പണം 2019" ഭിന്നശേഷി അവാർഡ് നിശയിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് കാര്യങ്ങൾ വിശദീകരിക്കുന്ന മന്ത്രി കെ.കെ. ശൈലജ.
തിരുവനന്തപുരത്ത്‌ ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല ദിനാചരണത്തിന്റെ ഭാഗമായുള്ള "സമർപ്പണം 2019" ഭിന്നശേഷി അവാർഡ് നിശയിൽ വ്യക്തിഗത പുരസ്ക്കാരം കുമാരി ധന്യ രവി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ കെ.കെ. ശൈലജ, പ്രൊഫ. സി. രവീന്ദ്രനാഥ്‌,വി എസ് ശിവകുമാർ എം എൽ എ, ഗോപിനാഥ്‌ മുതുകാട്, കൗൺസിലർ ഐഷാ ബോക്കർ, തുടങ്ങിയവർ സമീപം.
തിരുവനന്തപുരത്ത്‌ ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല ദിനാചരണത്തിന്റെ ഭാഗമായുള്ള "സമർപ്പണം 2019" ഭിന്നശേഷി അവാർഡ് നിശയിൽ പുരസ്ക്കാരങ്ങൾ വിതരണ ചടങ്ങിൽ വി എസ് ശിവകുമാറിന് സ്വാഗതം നടത്തിയപ്പോൾ ഉപഹാരവുമായി വേദിയിലെത്തിയ കുട്ടി മുഖ്യമന്ത്രി പിണറായി വിജയനുനേരെ നീട്ടിയപ്പോൾ മുഖ്യമന്ത്രി എം എൽ എ ചൂണ്ടി കാണിക്കുന്നു, മന്ത്രിമാരായ കെ കെ ശൈലജ ടീച്ചർ, പ്രൊഫ. സി. രവീന്ദ്രനാഥ്‌ എന്നിവർ സമീപം.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപ -ലക്ഷ ദീപം നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ വിലയിരുത്തുവാൻ മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗം .
ഉള്ളിൽ തീയാണ്..., ശബരിമലയിൽ വിവിധ വകുപ്പുകളിൽ ജീവനക്കാർക്കും, ഉദ്യോഗസ്ഥർക്കുമായി ഫയർ ആൻഡ് റെസ്‌ക്യു സ്‌പെഷ്യൽ ഓഫീസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ നടന്ന അഗ്നി സുരക്ഷാ ബോധവത്കരണ ക്ലാസ്സിൽ പാചക വാതക സിലിണ്ടറിനു തീ പിടിച്ചാൽ അണക്കുന്നത് പരിചയപ്പെടുത്തുന്നതിന്റെ വിവിധ ദൃശ്യങ്ങൾ.
ശമ്പള നിഷേധത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.റ്റി.ഇ.ഡബ്ലിയു.എ. യുടെ ആഭിമുഖ്യത്തിൽ ചീഫ് ഓഫീസിന് മുന്നിൽ നടത്തിയ തലമുണ്ഡന സമരത്തിൽ നിന്ന്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു. ഡി. എഫ്. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
വെള്ളാരം കുന്ന് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ ബുധനാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ കത്തിനശിച്ച സ്പോഞ്ചു നിർമ്മാണ ശാല
  TRENDING THIS WEEK
.
കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്സനായി തിരഞ്ഞെടുത്ത സൂസൻ കുഞ്ഞുമോനെ നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോനയും സ്ഥാനമൊഴിഞ്ഞ വൈസ് ചെയർപേഴ്സൻ ബിന്ദു സന്തോഷ്കുമാറും അഭിനന്ദിക്കുന്നു
.
.
സംസ്ഥാന യുവജനക്ഷേമബോർഡ് യുവതികൾക്കായ് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വഴുതക്കാട് വിമൻസ് കോളജിൽ നടത്തിയ അഭ്യാസപ്രകടനം
.
.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ നിന്നുള്ള ഒരു മഴകാഴ്ച
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 200 മീറ്ററിൽ കേരളത്തിന്റെ ആൻസി സോജൻ സ്വർണം നേടിയപ്പോൾ.
.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com