പച്ചപനംതത്തെ...തെങ്ങിൽ കൂടുകൂട്ടിയ തത്തകൾ
സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയിൽ സ്ഥാപിച്ച മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ വൈൻഡിംഗ് മെഷീനിന്റെ ഉദ്‌ഘാടനം ഓൺലൈൻ പേയ്മെന്റിലൂടെ മേയർ കെ. ശ്രീകുമാർ നിർവഹിക്കുന്നു. മരാമത്തുകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്‌പലത, നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, സ്മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ തുടങ്ങിയവർ സമീപം
തിരുവനന്തപുരം നഗരസഭ പുതുതായി വാങ്ങിയ മൊബൈൽ ഷ്രെഡ്ഡിംഗ് യൂണിറ്റിന്റെ പ്രവർത്തനോദ്‌ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിക്കുന്നു. മണക്കാട് വാർഡ് കൗൺസിലർ സിമി ജ്യോതിഷ്, ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർമാരായ ഉണ്ണി. ജി, പ്രകാശ് തുടങ്ങിയവർ സമീപം
വിയർപ്പിന്റെ വില... വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ മത്സ്യങ്ങൾ ഇടത്തോടുകളിലും കായലുകളിലുമെത്തുമ്പോൾ വലവീശുകാർക്ക് ചാകര തന്നെ. പ്രളയവും വെള്ളപ്പൊക്കവും കുട്ടനാട്ടിലെ കർഷകരുടെ അധ്വാനംകൂടിയാണ് കവരുന്നത്. ചുങ്കം പാലത്തിൽ നിന്ന് വലവീശുന്ന സമീപവാസി.
കാർമേഘമൊഴിഞ്ഞ് ...., നിർമാണത്തിന്റെ അവസാനഘട്ടം പുരോഗമിക്കുന്ന ആലപ്പുഴ റെയിൽവെ മേൽപ്പാലം
എറണാകുളം കടവന്ത്ര മടറോഡരുകിൽ വില്പനയ്ക്കായി തൂക്കിയിരിക്കുന്ന തേങ്ങ. കൊവിഡ് വ്യാപനത്തെ തുടർന്ന് കച്ചവടം കുറഞ്ഞ അവസ്ഥയിലാണ്
എറണാകുളം കതൃക്കടവിലെ കനാൽക്കരയിലെ നവീകരിച്ച ഭാഗം ഇടിഞ്ഞ് പോയനിലയിൽ
കനത്തമഴയെ തുടർന്ന് വാളയാർ ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ ഒര് സെറ്റീമീറ്റർ ഉയർത്തിയപ്പോൾ .
എറണാകുളം കതൃക്കടവ് തമ്മനം റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ നിലയൽ. നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്
പച്ചപ്പിലെ മാലിന്യം..., റോഡിന് സമീപത്തെ വിജനമായ സ്ഥലത്ത് മാലിന്യങ്ങൾ കൂടിക്കിടക്കുന്നു. എറണാകുളം കതൃക്കടവ് സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച
നാളെ മുതൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷാപേപ്പർ പുനർ മൂല്യ നിർണായ ക്യാമ്പ് ആയ മലപ്പുറം ഗവണ്മെന്റ് ഗേർൾസ്‌ സെക്കണ്ടറി സ്കൂളിൽ വൈറ്റ് ഗാർഡ് അംഗങ്ങൾ അണു നശീകരണം നടത്തുന്നു
വാളയാർ ഡാമിൻ്റെ പരിസരത്ത് കൈവരികൾ തകർന്ന നടപ്പാലത്തിലൂടെ കർഷകൻ ആടുകളുമായി മേച്ചൽ പുറങ്ങളിലേക്ക്
പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവരുടെ പോസ് മോർട്ടം നടത്തുന്ന രാജമല ആശുപത്രിയുടെ മതിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇടിഞ്ഞു പോയ നിലയിൽ
തൃശൂർ കളക്ട്രേറ്റിലെ വീഡിയോ കോൺഫറൻസിംഗ് റൂമിൽ ഇരുന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന മന്ത്രി എ.സി മൊയ്തീൻ
ഗജ ദിനത്തിൻ്റെ ഭാഗമായി തൃശൂർ വടക്കുനാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് വച്ച് കൊടുങ്ങല്ലൂർ അച്യുതൻ കുട്ടി എന്ന ആനയെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വി.കെ.രാജുവും, സർക്കിൾ ഇൻസ്‌പെക്ടർ ലാൽകുമാറും ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുന്നു
പൊതു ടാപ്പിൽ നിന്ന് കുടിവെള്ളം ശേഖരിച്ച് മടങ്ങുന്ന ഇതരസംസ്ഥാന സ്വദേശികൾ. എറണാകുളം കണ്ടെയ്നർ റോഡിൽ നിന്നുള്ള കാഴ്ചകൾ
സേഫ് സ്റ്റൈൽ...എറണാകുളം ജനറൽ ആശുപത്രിയുടെ മതിലിൽ കൊവിഡ് ബോധവത്ക്കരണത്തിനായി വരച്ച ചിത്രണത്തിന്റെ പശ്ചാത്തലത്തിൽ നടന്ന നീങ്ങുന്ന ഹോം ഗാർഡ്
എറണാകുളം ഗോശ്രീ ജംഗ്‌ഷന് സമീപം സ്ഥിതി ചെയ്യുന്ന ട്രാന്സ്ഫോർമറിൽ പടർന്ന് പിടിച്ച വള്ളിച്ചെടികൾ
ലൈഫ് മിഷൻ പദ്ധതി ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനായി മുട്ടത്തറ വില്ലേജ് ഓഫീസിന് മുന്നിൽ അപേക്ഷ നൽകാൻ എത്തിയവരുടെ തിരക്ക്
കൊവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്.ഐ. ആർ. ബിനുവിന്റെ നേതൃത്വത്തിൽ ജനങ്ങളുമായി സഹകരിച്ച് നടത്തിയ കൊവിഡ് ജാഗ്രത പ്രതിജ്ഞ
  TRENDING THIS WEEK
പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടി മൂന്ന് ദിവസമായി തെരച്ചിൽ തുടരുകയാണ്...
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ വെള്ളക്കെട്ട്.
കിലോമീറ്ററോളം പെരിയാറിലൂടെ ഒഴുകി വന്ന പിടിയാനക്കുട്ടിയുടെ ജഡം വനപാലകർ തീരത്ത് അടുപ്പിക്കുന്നു. കാട്ടാനയുടെ ജഡത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ട്.
കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിൻ്റെ കോക്ക്പിറ്റ്.
വെള്ളത്തിലാറാടി..., കാലവർഷം കലിതുള്ളി കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളി വെള്ള ചാട്ടത്തിൽ നിന്നും വെള്ളം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുക്കുന്നു
പെരിയാർ
കനത്ത മഴയിൽ ഇരുക്കരയും മൂട്ടി ഒഴുക്കുന്ന കൽപ്പാത്തി പുഴ.
വീട് കാണാൻ... വെള്ളം പൊങ്ങിയ കോട്ടയം ഇറഞ്ഞാൽ മേഖലയിലൂടെ വള്ളത്തിൽ വീട്ടിലേക്ക് പോകുന്നയാൾ.
"തിരവിഴുങ്ങുയ ജീവിതം..." ശക്തമായ കടൽക്ഷോഭത്തിൽ വലിയതുറ കൊച്ചുതോപ്പ് സ്വദേശിയായ ആനി വിക്ടറിന്റെ വീട് ഒരുഭാഗം പൂർണമായും കടലെടുത്തപ്പോൾ.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്ന നിറകതിർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com