എറണാകുളം നഗരത്തിൽ അതിരാവിലെ വീടുകളിലെയും ഫ്ളാറ്റുകളിലെയും വേസ്റ്റുകൾ ലോറിയിൽ ശേഖരിക്കുന്ന നഗരസഭ ജീവനക്കാർ.
ജീവിതം... വേമ്പനാട്ട് കായലിൽ നിന്ന് കക്കാവാരി വള്ളത്തിൽ മടങ്ങുന്ന മത്സ്യതൊഴിലാളി. അരൂക്കൂറ്റി പാലത്തിൽ നിന്നുള്ള കാഴ്ച.
സഹായിക്കണം സാർ... തൃശൂർ നടത്തറ ബൈപ്പാസിൽ വേനൽ ചൂടിനെ അവഗണിച്ച് ട്രാഫിക് സിഗ്നലിൽ വാഹനങ്ങൾ നിറുത്തുമ്പോൾ തൻ്റെ വലതുകൈ നെറ്റിയിൽ വച്ച് പേനയും ബഡ്സും വിൽക്കുന്ന അന്യസംസ്ഥാന കാരിയായ വയോധിക.
പത്മശ്രീ നേടിയ ശോശാമ്മ ഐയ്പ്പിനെ തൃശൂർ മണ്ണുത്തിലെ വീട്ടിലെത്തി ഷാൾ അണിയിച്ച് ആദരിക്കുന്ന മന്ത്രി ആര്‍. ബിന്ദു.
ലോകായുക്താ ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിനിധി സംഘം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം സമർപ്പിച്ച ശേഷം പുറത്തേക്ക് വരുന്നു.
അകലം പാലിച്ച്... നിർമ്മാണം പുരോഗമിക്കുന്ന തൃശൂർ ലാലൂരിലെ ഐ.എം വിജയൻ്റെ പേരിലുള്ള ഇൻഡോർ സ്റ്റേഡിയത്തിലേക്ക് അലുമിനിയം ഷീറ്റുകൾ തല ചുമടായി എത്തിക്കുന്ന അന്യ സംസ്ഥാനക്കാരായ തൊഴിലാളികൾ.
ലുക്ക് വേണോ..? മാസ്ക് വേണം..! സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാസ്ക് വിൽപ്പനയും തകൃതിയായി നടക്കുകയാണ്. എറണാകുളം പനമ്പിള്ളി നഗറിലെ വഴിയോരത്തെ മാസ്ക് വിൽപ്പനക്കാരന്റെയടുത്ത് നിന്ന് മാസ്ക് മേടിച്ച ശേഷം കണ്ണാടിയിൽ ഭംഗി നോക്കുന്ന ബൈക്ക് യാത്രികൻ.
ലോട്ടറി വിൽപ്പനയ്ക്ക് ശേഷം ലോട്ടറി തട്ട് തലയിൽ ചുമന്ന് മടങ്ങുന്ന വീട്ടമ്മ. എറണാകുളം നഗരത്തിൽ നിന്നുള്ള ദൃശ്യം.
കൊവിഡ് വ്യപനം കൂടിയതോടെ നഗരത്തിൽ ജനത്തിരക്ക് കുറഞ്ഞ് തുടങ്ങി. എറണാകുളം നഗരത്തിലെ വഴിയോരങ്ങൾ വിജനമായതോടെ കച്ചവടം അവസാനിപ്പിച്ച് മടങ്ങുന്ന കച്ചവടക്കാർ.
റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി പോലീസിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്‌സൽ.
ഇത്തിരി വേദനിച്ചേ.. കോട്ടയം എം.ഡി. സ്കൂളിലെ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വിദ്യാർത്ഥികൾ.
വേദനിപ്പിക്കല്ലേ സിസ്റ്ററെ... കോട്ടയം എം.ഡി. സ്കൂളിലെ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ വിദ്യാർത്ഥിനി.
കുംഭച്ചൂടിൽ തിളങ്ങി മൺകലങ്ങൾ: ആറ്റുകാൽ പൊങ്കാലയ്ക്ക് മൂന്ന് ആഴ്ച മാത്രം ബാക്കിനിൽക്കെ നഗരത്തിൽ പൊങ്കാലക്കലങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ചപ്പോൾ.
പറന്ന് പറന്ന്... തൃശൂർ പടിഞ്ഞാറെ ചിറയിൽ വിരുന്നെത്തിയ ചൂളൻ എരണ്ടകൾ തെക്കു കിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ്. ചാര നിറത്തിലുളള കൊക്കുകളും നീണ്ട തലയും കാലുകളുമുണ്ട്, ദേഹം തടിച്ചുരുണ്ട താണ്.
ചോദ്യം ചെയ്യലിന് ശേഷം നടൻ ദിലീപ് എറണാകുളം കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്ന് മടങ്ങുന്നു.
കൊവിഡ് കരുതലിന്റെ ഭാഗമായി ഞായറാഴ്ച സംസ്‌ഥാനത്ത്‌ ഏർപ്പെടിത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് വിജനമായ തിരുവനന്തപുരം കിഴക്കേക്കോട്ട.
കൊവിഡ് കരുതലിന്റെ ഭാഗമായി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഞായറാഴ്ച്ച വിജനമായ ചാല കമ്പോളം.
കൊവിഡ് കരുതലിന്റെ ഭാഗമായി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഞായറാഴ്ച്ച തമ്പാനൂരിൽ നടന്ന വാഹന പരിശോധനയ്‌ക്കിടെ ബൈക്ക് യാത്രികന്റെ രേഖകൾ പൊലീസ് പരിശോധിക്കുന്നു.
നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാവാൻ എറണാകുളം കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയപ്പോൾ.
ഗുണ്ടാ അക്രമണത്തിൽ കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ കോട്ടയം കീഴുകുന്നിലെ വീട്ടിലെത്തി ഉമ്മൻചാണ്ടി അമ്മ ത്രേസ്യാമ്മയേയും സഹോദരി ഷാരോണിനെയും സന്ദർശിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം.
  TRENDING THIS WEEK
നിറക്കാഴ്ച... എറണാകുളം വളഞ്ഞമ്പലത്തെ എന്റെഭൂമി ആർട്ഗാലറിയിൽ ആരംഭിച്ച 35 ചിത്രകാരൻമാരുടെ ചിത്ര ചന്തയിൽ നിന്നുള്ള കാഴ്ച.
റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി പോലീസിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്‌സൽ.
പാവക്കൂത്ത്... കൊവിഡ് വ്യാപനത്തിൽ റോഡിൽ തിരക്കൊഴിഞ്ഞപ്പോൾ വഴിയോര കച്ചവടക്കാർക്ക് വലിയ പ്രതിസന്ധിയാണ് ഉള്ളത്. എറണാകുളം സുബാഷ് പാർക്കിനു മുന്നിലെ നടപ്പാതയിൽ വില്പനക്ക് വച്ചിരിക്കുന്ന പാവകൾ.
നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാവാൻ എറണാകുളം കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയപ്പോൾ.
പറന്ന് പറന്ന്... തൃശൂർ പടിഞ്ഞാറെ ചിറയിൽ വിരുന്നെത്തിയ ചൂളൻ എരണ്ടകൾ തെക്കു കിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ്. ചാര നിറത്തിലുളള കൊക്കുകളും നീണ്ട തലയും കാലുകളുമുണ്ട്, ദേഹം തടിച്ചുരുണ്ട താണ്.
ഇത്തിരി വേദനിച്ചേ.. കോട്ടയം എം.ഡി. സ്കൂളിലെ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വിദ്യാർത്ഥികൾ.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ മുറ്റത്ത് ഷാൻബാബുവിന്റെ മൃതദേഹം കൊണ്ടിട്ട സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ആസ്ഥാനത്ത് മേധാവി ഡി.ശില്പ ഡയറി നോക്കി മാധ്യമപ്രവർത്തകരോട് കേസ് വിശദീകരിക്കുന്നു. എ.എസ്.പി എസ്. സുരേഷ്‌കുമാർ സമീപം.
കൊവിഡ് വ്യാപനത്തിൽ റോഡിലെ തിരക്കൊഴിഞ്ഞ നടപ്പതയിലുടെ കളിപ്പാട്ടങ്ങളുയമായി പോകുന്ന കച്ചവടക്കാരൻ. ചിൽഡ്രൻസ് പാർക്കിന് മുന്നിൽ നിന്നുള്ള ദൃശ്യം.
കൊച്ചിയുടെ ഭംഗി വിളിച്ചോതുന്ന കായലും ബഹുനില കെട്ടിടങ്ങളുടെയും പശ്ചാത്തലത്തിൽ കടന്ന് പോകുന്ന മത്സ്യബന്ധന ബോട്ടും. വിനോദസഞ്ചാരികളുമായി ഉല്ലാസയാത്ര നടത്തുന്ന കെട്ട് വള്ളവും. എറണാകുളം വൈപ്പിൻ ജങ്കാർ ജെട്ടിയിൽ നിന്നുള്ള കാഴ്ച.
ഗുണ്ടാ അക്രമണത്തിൽ കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ കോട്ടയം കീഴുകുന്നിലെ വീട്ടിലെത്തി ഉമ്മൻചാണ്ടി അമ്മ ത്രേസ്യാമ്മയേയും സഹോദരി ഷാരോണിനെയും സന്ദർശിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com